- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുതിയ രോഗികൾ 40,000-ൽ തഴെയ്ക്കിറങ്ങിയെങ്കിലും വരും ദിവസങ്ങൾ ഭയാനകമാകും; ആന്റിവാക്സിനുകാർ സ്വാതന്ത്ര്യം മുതലെടുത്ത് തെരുവിലേക്ക്; ബ്രിട്ടനെ കാത്തിരിക്കുന്നത് മനുഷ്യർ കൂട്ടമായി മരിച്ചുവീഴുന്ന ദിനങ്ങൾ
ലണ്ടൻ: കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നലെ രോഗവ്യാപനതോതിൽ 16 ശതമാനത്തിന്റെ വർദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. 39,950 പേർക്കാണ് ഇന്നലെ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇത് ഒരു ശുഭശകുനമായിട്ടാണ് ഈ രംഗത്തെ വിദഗ്ദർ കണക്കാക്കുന്നത്. രോഗവ്യാപന തോതിലുള്ള വർദ്ധനവിന്റെ വേഗത കുറയാൻ തുടങ്ങിയതായി ഇത് സൂചിപ്പിക്കുന്നു എന്നാണ് ഇവർ പറയുന്നത്. രോഗവ്യാപനം കുറയുവാൻ തുടങ്ങുന്നു എന്നും ഇത് സൂചിപ്പിക്കുന്നു. 19 കോവിഡ് മരണങ്ങളും ഇന്നലെ രേഖപ്പെടുത്തി.
സമാനമായ രീതിയിൽ രോഗവ്യാപനതോത് ഉയർന്ന കഴിഞ്ഞ തരംഗ സമയത്ത് മരണ നിരക്ക് ഇതിലും കൂടുതലായിരുന്നു. അതായത്, വാക്സിൻ പ്രഭാവം വ്യക്തമാകുന്നു എന്നർത്ഥം. ഇനിയുള്ള കാലം കോവിഡുമൊത്ത് ജീവിക്കണമെന്ന് പറയുമ്പോഴും മരണത്തെ കുറിച്ച് അത്രയേറെ ആശങ്കപ്പെടേണ്ടതായി വരില്ല എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചോതെടെ കൂട്ടംകൂട്ടമായി പുറത്തിറങ്ങിയവർ രോഗവ്യാപനത്തിന് ആക്കം കൂട്ടിയേക്കാമെന്ന മുന്നറിയിപ്പും ചില കോണുകളിൽ നിന്നും ലഭിക്കുന്നുണ്ട്.
അതിനിടെ, പുതിയതായി ലഭിച്ച സ്വാതന്ത്ര്യം പരമാവധി ഉപയോഗിച്ച് തങ്ങളുടെ അജണ്ട നടപ്പിലാക്കാൻ ഒരുങ്ങുകയാണ് വാക്സിൻ വിരുദ്ധർ. ഇന്നലെ പാർലമെന്റ് ഹൗസിനു മുന്നിൽ പ്രകടനമായി എത്തിയ ഒരു കൂട്ടം വാക്സിൻ വിരുദ്ധരും പൊലീസുമായി ചെറിയ തോതിൽ ഏറ്റുമുട്ടൽ നടന്നു. മാസ്‌കുകളില്ലാതെ എത്തിയ ആയിരങ്ങൾ ഗൂഢാലോചന സിദ്ധാന്തം ഉയർത്തിപ്പിടിഛ്ക് ബോറിസ് ജോൺസനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പ്രകടനക്കാർ പൊലീസിനു നേരെ കല്ലും കുപ്പികളും വലിച്ചെറിഞ്ഞതിനെ തുടർന്നാണ് പൊലീസുകാരും പ്രതികരിച്ചത്. 11 പേർ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ചപ്പോഴും, മാർഗ്ഗനിർദ്ദേശങ്ങൾ എന്ന പേരിൽ അവയിൽ പലതും പരോക്ഷമായി അടിച്ചേൽപ്പിക്കുന്നതിനെതിരെ ലോക്ക്ഡൗൺ വിരുദ്ധരും കൂടി പ്രതിഷേധമായി എത്തിയതോടെ കാര്യങ്ങൾ കൂടുതൽ ഗൗരവമുള്ളതായി മാറുകയായിരുന്നു. മാസ്‌ക് ധാരണം, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവ ഇനിയും പലയിടങ്ങളിലും തുടരും എന്ന വാർത്തയാണ് ഇവരുടെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ്ത്. മാനവസമൂഹത്തിനെതിരെ കറുത്ത നിലപാടുകൾ എടുക്കുന്ന ബോറിസ് ജോൺസണെഅറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം.
അതേസമയം, രണ്ടാം തരംഗകാലത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ഉണ്ടായത്ര കോവിഡ് മരണങ്ങൾ ഇപ്പോൾ ഉണ്ടാകുന്നില്ലെങ്കിലും വരും നാളുകളിൽ അത് ഉയരാൻ ഇടയുണ്ടെന്ന മുന്നറിയിപ്പുമായി ചില ശാസ്ത്രജ്ഞർ രംഗത്തെത്തിയിട്ടുണ്ട്. ഇത്തവണ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 40,000 കടന്ന ദിവസങ്ങളിൽ ശരാശരി 40 മരണങ്ങളായിരുന്നു രേഖപ്പെടുത്തിയത്. എന്നാൽ, രണ്ടാം തരംഗത്തിന്റെ മൂർദ്ധന്യഘട്ടത്തിൽ സമാനമായ രീതിയിൽ വ്യാപനം വർദ്ധിച്ചപ്പോൽ 640 മരണങ്ങൾ വരെ രേഖപ്പെടുത്തിയിരുന്നു.
തീർച്ചയായും ഇത് സൂചിപ്പിക്കുന്നത് വാക്സിൻ ഫലപ്രദമാണെന്നു തന്നെയാണ്. എന്നിരുന്നാലും, നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കുമ്പോൾ പൊതുജനങ്ങൾ ചില മുൻകരുതലുകൾ എടുക്കാതിരുന്നാൽ വീണ്ടും കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥ സംജാതമായേക്കും. വരുന്ന ആഴ്‌ച്ചകളിൽ പ്രതിദിന രോഗവ്യാപന തോത് 2 ലക്ഷം വരെയായി ഉയർന്നേക്കാം എന്ന മുന്നറിയിപ്പും ലഭിക്കുന്നുണ്ട്. ഇത് എൻ എച്ച് എസ് സംവിധാനത്തിനു മേൽ കടുത്ത സമ്മർദ്ദം ഏല്പിക്കുമെന്ന ആശങ്കയും ഉയരുന്നു.
മറുനാടന് ഡെസ്ക്