ലണ്ടൻ: പൂർണ്ണസ്വാതന്ത്ര്യത്തിന്റെ പുലരി പിറക്കുമ്പോൾ ചെറുതായെങ്കിലും ആശ്വസിക്കാൻ ബ്രിട്ടനിലെ രോഗവ്യാപന തോതിലും കോവിഡ് മരണ നിരക്കിലും ചെറിയ തോതിലുള്ള കുറവ് ഉണ്ടായിരിക്കുന്നു. കഴിഞ്ഞ ആഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 52 ശതമാനത്തിന്റെ വർദ്ധനവ് രോഗവ്യാപന തോതിൽ ഉണ്ടായിട്ടുണ്ടെങ്കിലും കഴിഞ്ഞ ഒന്നു രണ്ടു ദിവസം തുടർച്ചയായിൻ50,000 ന് മുകളിലെത്തിയ പ്രതിദിന രോഗവ്യാപന തോത് ഇന്നലെ 50,000 ൽ താഴെ എത്തിയത് ഏറെ ആശ്വാസം നൽകുന്നു. ഇന്നലെ 48,161 പേർക്കാണ് ബ്രിട്ടനിൽ കോവിഡ് സ്ഥിരീകരിച്ചത്.

മരണ നിരക്ക് കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ കുറവാണ് രേഖപ്പെടുത്തിയ്ഹത്. ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത് 25 കോവിഡ് മരണങ്ങളാണ്. അതേസമയം മുൻപെടുത്ത സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ നിന്നും പുറകോട്ട് പോകാതിരിക്കാൻ ബോറിസ് ജോൺസന്റെ മേൽ പല കോണുകളിൽ നിന്നും സമ്മർദ്ദമേറുന്നുണ്ട്,. ഹെൽത്ത് സെക്രട്ടറി സാജിദ് ജാവെദിന് കോവിഡ് സ്ഥിരീകരിച്ചിട്ടും സെൽഫ് ഐസൊലേഷനിൽ പോകാൻ മടിക്കുന്ന പ്രധാനമന്ത്രിയുടെയും ചാൻസലറുടെയും നടപടിക്കെതിരെ കടുത്ത വിമർശനം ഉയരുന്നതിനിടയിലാണിത്.

അതേസമയം ആശുപത്രികളിൽ ജീവനക്കാരുടെ എണ്ണത്തിൽ വൻ കുറവുണ്ടാകുന്നത് പരിഹരിക്കുവാനായി ഇന്നുമുതൽ എൻ എച്ച് എസ് ജീവനക്കാരെ ക്വാറന്റൈനിൽ പോകുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എൻ എച്ച് എസ് കോവിഡ് ആപ്പ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ഏകദേശം 1.8 മില്ല്യണിലധികം പേർ ഇപ്പോൾ സെൽഫ് ഐസൊലേഷനിലാണെന്നാണ് വിദഗ്ദർ പറയുന്നത്. ക്വാറന്റൈൻ ഒഴിവാക്കുന്നതിന്റെ ബദൽ പദ്ധതിയിൽ തങ്ങളും പങ്കാളികളാകുന്നു എന്ന് ബോറിസ് ജോൺസനും ഋഷി സുനാകും പ്രഖ്യാപിച്ചിരുന്നു.

ഇതിനെതിരെയായിരുന്നു കടുത്ത വിമർശനങ്ങൾ ഉയർന്നത്. അവർക്ക് ഒരു നിയമവും മറ്റുള്ളവർക്ക് മറ്റൊന്നും എന്ന നടപടി അംഗീകരിക്കാനാവില്ല എന്നതാണ് പൊതുവായ വികാരം. പൊതുവികാരം ശക്തമായതോടെ സെൽഫ് ഐസൊലേഷനിൽ പോകാൻ അവർ തീരുമാനിക്കുകയായിരുന്നു. ബക്കിങ്ഹാംഷയറിലെ സ്വന്തം കൺട്രി എസ്റ്റേറ്റിൽ ജൂലായ് 26 വരെ ആയിരിക്കും ബോറിസ് ജോൺസൺ സെൽഫ്ര് ഐസൊലേഷനിൽ പോവുക.

ആയിരക്കണക്കിന് ചെറുകിട വ്യാപാരികൾ സെൽഫ് ഐസൊലേഷൻ കൊണ്ട് തകരുമ്പോൾ രാഷ്ട്രീയ നേതാക്കൾക്ക് മാത്രമായിട്ട് സെൽഫ് ഐസൊലേഷൻ വേണ്ടെന്ന് വയ്ക്കുന്നത് അധാർമ്മികമാണെന്നായിരുന്നു ഫെഡറേഷൻ ഓഫ് സ്മോൾ ബിസിനസ്സിലെ മൈക്ക് ചെറി ഇതിനെതിരെ പ്രതികരിച്ചത്. ലക്ഷക്കണക്കിന് സാധാരണക്കാരായ തൊഴിലാളികൾക്ക് തൊഴിൽ എടുക്കുവാനുള്ള അവസരം പോലും നിഷേധിച്ചാണ് സെൽഫ് ഐസൊലേഷൻ നിർബന്ധമാക്കിയിരിക്കുന്നത്. വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവർ കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നാൽ പോലും സെൽഫ് ഐസൊലേഷനിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ചില്ലറ വില്പന കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് സെൽഫ് ഐസൊലേഷനിൽ പോകാതെ, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ തൊഴിലെടുക്കാനുള്ള അവസരം നൽകണമെന്ന് ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യവും ആവശ്യപ്പെട്ടു. ഭക്ഷ്യശൃംഖലാ വിതരണക്കാർ വളരെ സുപ്രധാനമായ തൊഴിൽ ചെയ്യുന്നവരാണ് ബോറിസ് ജോൺസന്റെയും ഋഷി സുനാകിന്റെയും ഓഫീസുകൾ പോലെ വേനലവധിക്ക് അടയ്ക്കുന്നവയല്ല് അതെന്നുംഫെഡറേഷൻ ഓഫ് ഹോൾസെയിൽ ഡിസ്ട്രിബ്യുട്ടേഴ്സിലെ ജെയിംസ് ബീൽബിയും പ്രതികരിച്ചു.