- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രിട്ടനിലെ ഏറ്റവും വലിയ ഏഴാമത്തെ ഊർജ്ജ വിതരണകമ്പനിയായ ബൾബ് അടച്ചുപൂട്ടലിന്റെ വക്കിൽ; മറ്റ് ഏഴു കമ്പനികളും അടച്ചുപൂട്ടലിലേക്കെന്ന് ഓഫ്ജെൻ; ബ്രിട്ടനിലെ ഊർജ്ജ പ്രതിസന്ധി തുടരുമ്പോൾ
ലണ്ടൻ: ബ്രിട്ടനിലെ ഏഴാമത്തെ വലിയ ഊർജ്ജ വിതരണക്കമ്പനിയായ ബൾബിനു മേൽ സമ്മർദ്ദമേറുന്നതായി വാർത്തകൾ പുറത്തുവരുന്നു. 17 ലക്ഷത്തോളം ഉപഭോക്താക്കളുള്ള കമ്പനി ഊർജ്ജവിലയിലെ വർദ്ധനവ് താങ്ങാതെ അടച്ചുപൂട്ടേണ്ടതായി വന്നേക്കും എന്നറിയുന്നു. ഏഴു ഊർജ്ജ വിതരണക്കമ്പനികൾ കൂടി അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് ഓഫ്ജെം മുന്നറിയിപ്പ് നൽകിയതിനു തൊട്ടുപിന്നാലെയാണ് ഈ വാർത്ത പുറത്തുവന്നത്.
ഒരുമിച്ച് ഏകദേശം 5 ലക്ഷത്തോളം ഉപഭോക്താക്കളുള്ള മറ്റ് ഏഴു കമ്പനികൽ 17.9 മില്ല്യൺ പൗണ്ടാണ് നൽകാനുള്ളത്. അതിൽ ആംപ്പവർ, വൂപ് എനെർജി എന്നീ കമ്പനികളോട് തിങ്കളാഴ്‌ച്ചയ്ക്കുള്ളിൽ പണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലാത്തപക്ഷം അവരുടെ ലൈസൻസ് റദ്ദാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ടുഗദർ എനെർജി, എം എ എനെർജി, ഡെൽറ്റ ഗ്യാസ് ആൻഡ് പവർ, എന്റൈസ് എനെർജി, നിയോൺ റീഫ്തുടങ്ങിയ കമ്പനികൾക്കും സമാനമായ നോട്ടീസ് ലഭിക്കാനിടയുണ്ട്.
ആവ്രോ എനർജി അടച്ചുപൂട്ടിയതിൽ പിന്നെ, നിലവിലെ ഊർജ്ജ പ്രതിസന്ധിയിലെ ഏറ്റവും ഗുരുതരമായ ഒരു പ്രത്യാഘാതമാണ് ബൾബിന്റെ അടച്ചുപൂട്ടൽ. എന്നാൽ, അടച്ചുപൂട്ടലൊഴിവാക്കുന്നതിനായി വിവിധ കക്ഷികളുമായി സംസാരിക്കുകയാണെന്നാണ് കഴിഞ്ഞദിവസം ബൾബ് പ്രതിനിധികൾ അറിയിച്ചത്. എന്നിരുന്നാലും ആശയ്ക്ക് വലിയ വകയൊന്നുമില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
മറുനാടന് ഡെസ്ക്