- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ കാമുകിക്കു നേരെ ആസിഡ് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ ബ്രിട്ടനിലെ മലയാളിക്ക് 10 മാസം തടവ്; ഒരു മാസത്തിനിടെ മൂന്നാമത്തെ മലയാളിയും ജയിലിൽ; മധ്യവയസ്ക കൈവിട്ടതോടെ പ്രതികാര മോഹിയായ യുവാവിനു നല്ല പ്രായം ജയിലിൽ ആസ്വദിക്കാം; ഒരു വർഷം കൊണ്ട് ബ്രിട്ടനിലെ ജയിലിൽ എത്തിയത് ഏഴു മലയാളികൾ
ലണ്ടൻ: ബ്രിട്ടനിലെ മലയാളികൾക്കിടയിൽ മരണ വാർത്ത എത്തുന്ന പോലെ ജയിൽ വാസ വാർത്തകളും പതിവാകുന്നു. ഒരു മാസത്തിനിടയിൽ മൂന്നാമത്തെ മലയാളി ജയിലിൽ ആകുന്ന വാർത്ത എത്തുന്നത് വെസ്റ്റ് ലണ്ടനിൽ നിന്നാണ്. മധ്യവയസ്‌കയായ കാമുകിക്ക് നേരെ ഭീക്ഷണിയും ആസിഡ് ആക്രമണവും മുഴക്കി നാടൻ ശൈലിയിൽ കേമനാകാൻ നോക്കിയ മലയാളി യുവാവിന് പത്തു വർഷത്തെ ജയിൽ ശിക്ഷയാണ് ഹാരോ ക്രൗൺ കോടതി വിധിച്ചിരിക്കുന്നത്. കാമുകിയായ മധ്യവയ്‌സക യുവാവിൽ താൽപ്പര്യം കുറഞ്ഞതോടെ അകന്നു മാറാൻ ശ്രമിച്ചാണ് പ്രദീപ് തോമസ് എന്ന 37 കാരനെ പ്രതികാര ദാഹിയാക്കി മാറ്റിയത്. ഇയാൾ വധഭീക്ഷണി വരെ ഉയർത്തിയ സാഹചര്യത്തിലാണ് കൂടിയ ശിക്ഷ തന്നെ നൽകാൻ കോടതി തയ്യാറായതും. മിനിഞ്ഞാന്ന് വന്ന വിധിയെത്തുടർന്ന് ഇയാൾ ജയിലിൽ ആയതോടെ ഒരു മാസത്തിനുള്ളിൽ യുകെ മലയാളികളിൽ മൂന്നു പേര് അഴിക്കുള്ളിൽ ആയിരിക്കയുകയാണ്. ഒരു വർഷത്തിനിടയിൽ തടവറയിൽ ആകുന്ന ഏഴാമത്തെ മലയാളിയാണ് പ്രദീപ് തോമസ്. തുടർച്ചയായി ഫോണിലേക്കു മെസേജുകൾ അയച്ചു മുൻ കാമുകിയെ ഭീക്ഷണിപ്പെടുത്തിയതാണ് പ്രദീപിനെ നീണ്ട കാലം ജയിലിൽ എത്തിച്ച
ലണ്ടൻ: ബ്രിട്ടനിലെ മലയാളികൾക്കിടയിൽ മരണ വാർത്ത എത്തുന്ന പോലെ ജയിൽ വാസ വാർത്തകളും പതിവാകുന്നു. ഒരു മാസത്തിനിടയിൽ മൂന്നാമത്തെ മലയാളി ജയിലിൽ ആകുന്ന വാർത്ത എത്തുന്നത് വെസ്റ്റ് ലണ്ടനിൽ നിന്നാണ്. മധ്യവയസ്‌കയായ കാമുകിക്ക് നേരെ ഭീക്ഷണിയും ആസിഡ് ആക്രമണവും മുഴക്കി നാടൻ ശൈലിയിൽ കേമനാകാൻ നോക്കിയ മലയാളി യുവാവിന് പത്തു വർഷത്തെ ജയിൽ ശിക്ഷയാണ് ഹാരോ ക്രൗൺ കോടതി വിധിച്ചിരിക്കുന്നത്.
കാമുകിയായ മധ്യവയ്‌സക യുവാവിൽ താൽപ്പര്യം കുറഞ്ഞതോടെ അകന്നു മാറാൻ ശ്രമിച്ചാണ് പ്രദീപ് തോമസ് എന്ന 37 കാരനെ പ്രതികാര ദാഹിയാക്കി മാറ്റിയത്. ഇയാൾ വധഭീക്ഷണി വരെ ഉയർത്തിയ സാഹചര്യത്തിലാണ് കൂടിയ ശിക്ഷ തന്നെ നൽകാൻ കോടതി തയ്യാറായതും. മിനിഞ്ഞാന്ന് വന്ന വിധിയെത്തുടർന്ന് ഇയാൾ ജയിലിൽ ആയതോടെ ഒരു മാസത്തിനുള്ളിൽ യുകെ മലയാളികളിൽ മൂന്നു പേര് അഴിക്കുള്ളിൽ ആയിരിക്കയുകയാണ്. ഒരു വർഷത്തിനിടയിൽ തടവറയിൽ ആകുന്ന ഏഴാമത്തെ മലയാളിയാണ് പ്രദീപ് തോമസ്.
തുടർച്ചയായി ഫോണിലേക്കു മെസേജുകൾ അയച്ചു മുൻ കാമുകിയെ ഭീക്ഷണിപ്പെടുത്തിയതാണ് പ്രദീപിനെ നീണ്ട കാലം ജയിലിൽ എത്തിച്ചിരിക്കുന്നത്. മലയാളിയായ മധ്യ വയസ്‌ക കൈവിട്ടതോടെ ഭീക്ഷണിയുമായി പ്രദീപ് നിരന്തര ശല്യക്കാരൻ ആയി മാറുക ആയിരുന്നു എന്ന കേസിൽ ആണ് ഇയാൾ ജയിൽ ശിക്ഷ നേരിടുന്നത്. എന്നാൽ ഇയാൾ പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും സ്ത്രീയെ നിരന്തരം ശല്യം ചെയ്യുക ആയിരുന്നത്രേ.
ഒരു കാരണവശാലും അവർക്കു മനസ്സമാധാനം നൽകാത്ത വിധം ആഴ്ചകളോളം പിന്തുടരുക ആയിരുന്നു എന്ന് കോടതിയിൽ ബോധിപ്പിക്കപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ ഡസൻ കണക്കിന് ഫോൺ കോളുകൾ ചെയ്തു ശല്യപ്പെടുത്തുകയും പ്രതിയുടെ പതിവായിരുന്നത്രെ. സ്ത്രീ ഇയാളെ വേണ്ടെന്നു വച്ചതു അംഗീകരിക്കാൻ പ്രതി ഒരുക്കമല്ലായിരുന്നു എന്നാണ് കോടതിയിൽ വാദി ഭാഗം ചൂണ്ടിക്കാട്ടിയതും.
ചില സമയങ്ങളിൽ മാനസികമായി സ്ത്രീ പീഡിപ്പിക്കപ്പെടുകയും ഒരു ഘട്ടത്തിൽ പ്രതി വധഭീക്ഷണി വരെ മുഴക്കുകയും ചെയ്തതോടെയാണ് ഇവർ നീതി തേടി നിയമത്തിനു മുന്നിൽ എത്തിയത്. സ്വന്തം വീട്ടിൽ പോലും ഭീതിയോടെ കഴിയേണ്ടി വരുന്ന സാഹചര്യം ഉണ്ടായതോടെ നിയമ സംരക്ഷണം തേടുക മാത്രമായിരുന്നു സ്ത്രീക്ക് മുന്നിലുണ്ടായിരുന്ന മാർഗ്ഗം എന്നും കോടതിയിൽ കേസ് അന്വേണത്തിനു നേതൃത്വം നൽകിയ മെട്രോപൊളിറ്റൻ പൊലീസിലെ കമ്മ്യൂണിറ്റി സേഫ്റ്റി ഡിറ്റക്റ്റീവ് ഓഫിസർ ഹെയ്ദി ആദം കോടതിയിൽ വ്യക്തമാക്കി.
പീഡനത്തിന് വഴങ്ങി ജീവിക്കാതെ നിയമ സംരക്ഷണം തേടുകയും പ്രതിയെ ജയിലിൽ എത്തിക്കാൻ വഴി ഒരുക്കിയതിനും സ്ത്രീയെ മെട്രോപൊളിറ്റൻ പൊലീസ് പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ഇത്തരം ശല്യക്കാരെ ജയിലിൽ എത്തിക്കുക എന്നത് നീതി സംരക്ഷണത്തിന്റെ ഭാഗം കൂടിയാണെന്നു പൊലീസ് വിശദീകരിക്കുന്നു.
ഈ കേസിൽ പ്രതി ശിക്ഷ സ്വയം വിലകൊടുത്തു വാങ്ങുക ആയിരിന്നു എന്നാണ് പൊലീസ് പറയുന്നത്. അയാളുടെ പ്രവർത്തികൾ അയാളെ ജയിലിൽ എത്തിച്ചു എന്ന് പ്രതികരിക്കാനേ കഴിയൂ എന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇത്തരം പ്രവർത്തികൾ ബ്രിട്ടനിൽ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ നാല് വർഷമായി ഇണങ്ങിയും പിണങ്ങിയും തുടർന്ന് വന്ന ഇരുവരുടെയും ബന്ധത്തിന് അവസാന സൂചന ലഭിക്കുന്നത് ഈ വർഷം ആദ്യത്തോടെയാണ്.
ഇനി ഈ ബന്ധം മുന്നോട്ടു പോകില്ലെന്ന് സ്ത്രീ യുവാവിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അയാളത് അംഗീകരിക്കാൻ തയ്യാറായില്ല. ബന്ധം തുടരണമെന്ന വാശിയോടെ നിരന്തരം സ്ത്രീയെ സമീപിക്കുക ആയിരുന്നു എന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. പ്രതിയോട് മിണ്ടാൻ പോലും താൻ ഇഷ്ടപ്പെടുന്നില്ല എന്ന് പറഞ്ഞിട്ടും തോമസ് സ്ത്രീയെ നിരന്തരം ഹാരോവിലെ വീട് വരെ പലപ്പോഴും പിന്തുടർന്നിട്ടുണ്ട് എന്നും കോടതി കണ്ടെത്തി.
ശല്യം മൂർധന്യാവസ്ഥയിൽ എത്തിയതോടെ ഇക്കഴിഞ്ഞ ഓഗസ്റ്റ് 12 നും 13 നും ഇടയിൽ ഇയാൾ 73 തവണ സ്ത്രീയുടെ മൊബൈൽ നമ്പറിലേക്ക് മിസ്സ്ഡ് കോൾ ചെയ്തിരുന്നു. കൂടാതെ 35 കോളുകൾ വോയ്‌സ് മെസേജ് ആയും പൊലീസ് കണ്ടെത്തി. ഈ മെസേജുകളിൽ ഇയാൾ വീടിനു വെളിയിൽ കാത്തുനിൽക്കുക ആണെന്നും കൊലപ്പെടുത്താൻ വരെ തയാറായിരുന്നു എന്നുമാണ് കോടതിൽ ബോധിപ്പിക്കപ്പെട്ടത്. ഇയാൾ അയച്ച വോയ്‌സ് മെസേജുകൾ ക്രമപ്പെടുത്തിയ മെറ്റ് പൊലീസ് പല മെസേജുകളിലും പ്രദീപ് തന്നെ വീടിനു അകത്തു കയറ്റാൻ ആവശ്യപ്പെടുന്നതും റെക്കോർഡ് ചെയ്തിരുന്നു.
മറ്റു ചില സന്ദേശങ്ങളിൽ ഫോൺ എടുത്തു സംസാരിക്കാൻ ആവശ്യപ്പെടുന്നത് ആയിരുന്നു. മറ്റു ആളുകൾ കാൺകെ ഇയാൾ സ്ത്രീയോട് മോശം വാക്കുകളിൽ സംസാരിച്ചതും പൊലീസ് കണ്ടെത്തി. കൂടാതെ വീടിനും കാറിനും കേടുപാട് വരുത്തും എന്ന ഭീക്ഷണിയും ഒരു ഘട്ടത്തിൽ ആസിഡ് ആക്രമണം നടത്തും എന്നുവരെ ഇയാൾ പറഞ്ഞതാണ് നിയമ നടപടികൾ ശക്തമാകാൻ കാരണമായത്. പൊതുവെ ലണ്ടനിൽ ആസിഡ് ആക്രമണം ശക്തമായതും കോടതി മുഖ വിലയ്ക്ക് എടുത്തിരിക്കണം.
ശല്യം കനത്തതോടെയാണ് സ്ത്രീ പൊലീസിൽ റിപ്പോർട്ട് ചെയ്തതും ഇയാളെ ഇക്കഴിഞ്ഞ ഓഗസ്റ്റ് 14 നു അറസ്റ്റ് ചെയ്തതും. എന്നാൽ പൊലീസ് പിടിയിലായ ഇയാൾ താൻ മാനസികമായി തകർന്നിരിക്കുക ആണെന്നും മദ്യ ലഹരിയിൽ ആണ് സ്ത്രീയെ തുടർന്ന് ശല്യം ചെയ്തത് എന്നുമാണ്. സ്ത്രീ തന്നെ കാമുകനായി തന്നെ കരുതും എന്ന ചിന്തയിലാണ് ഇത്തരത്തിൽ പെരുമാറിയത് എന്നും ഇയാൾ പൊലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. സൗത്താളിനു അടുത്ത് ഈലിങ്ങിൽ ആണ് ഇയാൾ താമസിച്ചിരുന്നത്.
അതിനിടെ ഒരു മാസത്തിനിടെ ബ്രിട്ടനിൽ ജയിലിൽ ആകുന്ന മൂന്നാമത്തെ മലയാളിയാണ് പ്രദീപ് തോമസ്. ബ്രിസ്റ്റോളിൽ നിന്ന് ഷെൽബി വർക്കിയും ലിവർപൂളിൽ നിന്ന് സോളമൻ തോമസും ജയിൽ ആയിട്ട് ആഴ്ചകൾ പിന്നിടുന്നതേയുള്ളൂ. ഈ വർഷം തന്നെ ഏപ്രിലിൽ ഹോവ് ക്രൗൺ കോടതി 25 കാരനായ സ്റ്റുഡന്റ് വിസ കൈവശമുള്ള ഇട്ടിച്ചൻ ബേബി എന്ന യുവാവിനെ മദ്യപിച്ചു കാർ ഓടിച്ചു അപകടം ഉണ്ടാക്കിയതിനും ഒരു കുടുംബത്തിലെ അംഗങ്ങളെ ഗുരുതരമായി പരുക്കേൽപ്പിച്ചതിനും രണ്ടു വർഷത്തേക്ക് ശിക്ഷിച്ചിരുന്നു.
കൂടാതെ ഒരു വർഷത്തിനിടയിൽ ജയിൽ ശിക്ഷ നേടിയവരിൽ മോട്ടോർവേയിൽ വാഹന അപകടത്തിൽ അറസ്റ്റിലായ ആൾ മുതൽ അർദ്ധ രാത്രി കടൽ തീരത്തു യുവതിയെ മാനഭംഗത്തിന് ജയിലിൽ ആയ ആൾ വരെയാണ് ഉൾപ്പെട്ടിരിക്കുന്നത്. പലിശക്ക് അനധികൃത പണമിടപാട് നടത്തിയ ബാസിൽഡൺ മലയാളിയും അകത്തായതും ഒരു വർഷം പോലും പിന്നിടാത്ത ഓർമ്മയാണ്. രണ്ടു പേർ മാനഭംഗത്തിന് അകത്തായപ്പോൾ അഞ്ചു പേർ നിയമ ലംഘനം നടത്തിയതിനാണ് ജയിലിൽ കഴിയുന്നത്. കേസിൽ അകപ്പെട്ട പ്രതികൾ എല്ലാവരും കോടതിയിൽ കുറ്റം ഏറ്റുപറഞ്ഞാണ് ശിക്ഷ സ്വീകരിച്ചിരിക്കുന്നത്.