തിരുവനന്തപുരം: വിദേശത്ത് നഴ്‌സിങ് ജോലി നേടി സെറ്റിൽ ചെയ്യുക എന്ന മോഹവുമായി നടക്കുന്നവർ മലയാളികളാണ് കൂടുതലും. തൊഴിൽ നേടുന്നത് ബ്രിട്ടനിൽ ആണെങ്കിൽ സന്തോഷം ഇരട്ടിയാകുകയും ചെയ്യും. എന്നാൽ, പലപ്പോഴും മോഹങ്ങൾക്ക് മേൽ കരിനിഴൽ വീഴ്‌ത്തുന്നത് ഇടനിലക്കാരായി കടന്നുവരുന്ന ഏജന്റുമാരാണ്. ഏതാനും ദിവസങ്ങളായി മറുനാടനിൽ അടക്കം പല ഓൺലൈൻ വെബ്സൈറ്റുകളിലും യുകെയിലേക്ക് നഴ്സുമാർക്ക് വാതിൽ തുറന്നിരിക്കുന്നു എന്ന വാർത്ത വന്നിരുന്നു. ഈ വാർത്ത പലർക്കും തെറ്റുധാരണകൾ ഉണ്ടാക്കുന്നു. അതുകൊണ്ട് ആ തെറ്റുധാരണ മാറ്റുകയാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസിന്റെ ലക്ഷ്യം.

നവംബർ ഒന്ന് വരെയുള്ള നിയമം അനുസരിച്ച് ഒരു നഴ്സിന് യുകെയിൽ ജോലി ചെയ്യണമെങ്കിൽ അവർ ഐഇഎൽടിഎസിന്റെ നാല് മോഡ്യൂളും 7 പോയിന്റ് വീതം നേടണമായിരുന്നു. എക്സാമിനേഷൻ കഴിയുമ്പോൾ ഒരു ഡിസിഷൻ ലെറ്റർ കൊടുക്കും, അതിന്റെ അടിസ്ഥാനത്തിൽ ബ്രിട്ടനിൽ പോയി താൽക്കാലിക ജോലി ചെയ്യാം. അപ്പോൾ അവർക്ക് പ്രശ്നമായി വന്നത് ഐഇഎൽടിഎസിന് നാല് ബാന്റുകളിലും 7 പോയിന്റ് കിട്ടുക എന്നത് ബുദ്ധിമുട്ടായിരുന്നു.

എന്നാൽ, ഇപ്പോൾ അവർ ചെറിയ ഇളവുകൾ ഈ നിയമത്തിൽ വരുത്തി. അതിന്റെ അടിസ്ഥാനത്തിൽ പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വന്നു. ഐഇഎൽടിഎസിന് പകരം മറ്റൊരു ടെസ്റ്റായ ഒഇടി ക്ക് ബി ഗ്രേഡ് നേടിയാലും നഴ്സായി ജോലി ചെയ്യാനുള്ള മാനദണ്ഡമായി പരിഗണിക്കും. മറ്റൊരു പരിഷ്‌കാരം ഇംഗ്ലീഷ് സ്പീക്കിങ് കൺട്രിയിൽ നിന്ന് നഴ്സിങ് പഠിച്ച് പാസായാലും നഴ്സായി ജോലി ചെയ്യാം. ആ രാജ്യങ്ങളിൽ ഇന്ത്യ വരില്ല. മൂന്നാമത്തെ പരിഷ്‌കാരമാണ് മലയാളികളുടെ മുന്നിലുള്ള സാധ്യത. ഇംഗ്ലീഷ് അധ്യയന മാധ്യമമായി പഠിച്ചിട്ടുണ്ടെങ്കിലും നിങ്ങൾക്ക് ജോലി ചെയ്യാം. എന്നാൽ അതിനും കുറെ നിബന്ധനകൾ ഉണ്ട്. നിങ്ങൾ രണ്ട് വർഷത്തിനുള്ളിൽ നഴ്സിങ് പാസായവർ ആകണം.

മലയാളികൾക്ക് മുൻഗണനയുണ്ട് എന്ന് പറയുന്നത് ഭാഗികമായി ശരിയാണെങ്കിലും ഏജന്റുമാർക്കു പണം കൊണ്ടുക്കൊടുത്ത് കളയരുത്. അതിനു പല നിയന്ത്രണങ്ങളും ഉണ്ട്. ചില പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും ഇംഗ്ലീഷിൽ നല്ല പ്രാവിണ്യമുള്ളവർക്ക് മാത്രമെ അപ്പോഴും ലഭിക്കുകയുള്ളൂ.

ഇൻസ്‌റ്റെന്റ് റെസ്‌പോൺസ് വീഡിയോ കാണാം..