- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്‌സിങ് പ്രതിസന്ധിക്ക് ഉടനെയൊന്നും പരിഹാരമാവില്ല; യുകെയിൽ നിന്ന് അയർലണ്ടിലെത്തിച്ച നഴ്സുമാരിൽ പകുതി പേരും തിരിച്ചുപോകുന്നു
ഡബ്ലിൻ: രാജ്യത്തെ ആരോഗ്യമേഖലയിലെ പ്രധാന പ്രശ്‌നമായ നഴ്‌സിങ് പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാണ് യുകെയിൽ നിന്ന് നഴ്‌സുമാരെ ഇവിടേയ്ക്ക് റിക്രൂട്ട് ചെയ്തത്. ഐറീഷ് ഗ്രാജ്വേറ്റുകളെ സ്വദേശത്ത് ജോലി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി രാജ്യത്തെ നഴ്‌സിങ് പ്രതിസന്ധി പരിഹരിക്കുന്നതിനുമാണ് എച്ച്എസ്ഇ കാമ്പയിൻ ആരംഭിച്ചത്. എന്നാൽ ഇതും ഫലപ്രാപ്തിയിലാകാതെ പോകുന്നത് നഴ്‌സിങ് പ്രശ്‌നം കൂടുതൽ രൂക്ഷമാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. 2015 ജൂലൈയിലാണ് എച്ച്എസ്ഇ ഇത്തരത്തിൽ കാമ്പയിൽ ആരംഭിച്ചത്. യുകെയിൽ ജോലി ചെയ്യുന്ന ഐറീഷ് നഴ്‌സുമാരേയും മിഡ് വൈഫുമാരേയും തിരികെ സ്വദേശത്തുകൊണ്ടുവന്ന് ഇവിടെ പബ്ലിക് ഹെൽത്ത് സർവീസിൽ വിവിധ തസ്തികകളിൽ നിയമിക്കുന്നതാണ് കാമ്പയിൻ. ഇതു പ്രകാരം അഞ്ഞൂറോളം നഴ്‌സുമാരെ നിയമിക്കാനാണ് പദ്ധതിയിട്ടിരുന്നത്. തുടക്കമെന്ന നിലയിൽ പദ്ധതിപ്രകാരം ഇതുവരെ 90 നഴ്‌സുമാരെ നിയമിക്കാനേ സാധിച്ചുവെന്നാണ് ഐറീഷ് നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് ഓർഗനൈസേഷൻ (ഐഎൻഎംഒ) വ്യക്തമാക്കുന്നത്. ഇതിൽ പകുതിയോളം പേർ വിവിധ കാരണ
ഡബ്ലിൻ: രാജ്യത്തെ ആരോഗ്യമേഖലയിലെ പ്രധാന പ്രശ്‌നമായ നഴ്‌സിങ് പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാണ് യുകെയിൽ നിന്ന് നഴ്‌സുമാരെ ഇവിടേയ്ക്ക് റിക്രൂട്ട് ചെയ്തത്. ഐറീഷ് ഗ്രാജ്വേറ്റുകളെ സ്വദേശത്ത് ജോലി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി രാജ്യത്തെ നഴ്‌സിങ് പ്രതിസന്ധി പരിഹരിക്കുന്നതിനുമാണ് എച്ച്എസ്ഇ കാമ്പയിൻ ആരംഭിച്ചത്. എന്നാൽ ഇതും ഫലപ്രാപ്തിയിലാകാതെ പോകുന്നത് നഴ്‌സിങ് പ്രശ്‌നം കൂടുതൽ രൂക്ഷമാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
2015 ജൂലൈയിലാണ് എച്ച്എസ്ഇ ഇത്തരത്തിൽ കാമ്പയിൽ ആരംഭിച്ചത്. യുകെയിൽ ജോലി ചെയ്യുന്ന ഐറീഷ് നഴ്‌സുമാരേയും മിഡ് വൈഫുമാരേയും തിരികെ സ്വദേശത്തുകൊണ്ടുവന്ന് ഇവിടെ പബ്ലിക് ഹെൽത്ത് സർവീസിൽ വിവിധ തസ്തികകളിൽ നിയമിക്കുന്നതാണ് കാമ്പയിൻ. ഇതു പ്രകാരം അഞ്ഞൂറോളം നഴ്‌സുമാരെ നിയമിക്കാനാണ് പദ്ധതിയിട്ടിരുന്നത്. തുടക്കമെന്ന നിലയിൽ പദ്ധതിപ്രകാരം ഇതുവരെ 90 നഴ്‌സുമാരെ നിയമിക്കാനേ സാധിച്ചുവെന്നാണ് ഐറീഷ് നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് ഓർഗനൈസേഷൻ (ഐഎൻഎംഒ) വ്യക്തമാക്കുന്നത്.
ഇതിൽ പകുതിയോളം പേർ വിവിധ കാരണങ്ങൾ പറഞ്ഞ് യുകെയിലേക്ക് തിരിച്ചുപോയി എന്നാണ് പുതിയ റിപ്പോർട്ടുകൾ. യുകെ റിക്രൂട്ട്‌മെന്റ് കാമ്പയിനു കീഴിൽ വന്ന നഴ്‌സുമാർക്ക് മെച്ചപ്പെട്ട ശമ്പളവും വാഗ്ദാനം ചെയ്താണ് ഇവിടേയ്ക്ക് കൊണ്ടുവന്നത്. 1500 യൂറോയുടെ ടാക്‌സ് ഫ്രീ പാക്കേജും തുടർ പഠനവും മറ്റും ഈ നഴ്‌സുമാർക്ക് വാഗ്ദാനം ചെയ്തിരുന്നവയാണ്. എന്നാൽ ഇവിടത്തെ ജോലി ഭാരത്താൽ പൊറുതി മുട്ടിയാണ് നഴ്‌സുമാർ യുകെയിലേക്ക് തിരിച്ചുപോകുന്നതെന്നാണ് വ്യക്തമാകുന്നത്.
നഴ്‌സിങ് പ്രതിസന്ധിക്ക് പരിഹാരമെന്നോണം നാലാം വർഷ നഴ്‌സിങ് വിദ്യാർത്ഥികൾക്ക് പെർമനന്റ് പോസ്റ്റുകൾ ഓഫർ ചെയ്യാൻ ഹോസ്പിറ്റൽ മാനേജ്‌മെന്റുകൾക്ക് അധികാരം നൽകിയിട്ടുണ്ട്. ഈ വർഷം 1500 സ്റ്റുഡന്റ് നഴ്‌സുമാരാണ് പഠനം പൂർത്തിയാക്കി ഇറങ്ങുന്നത്.