- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത ലോകകപ്പ് ഉത്തരകൊറിയക്ക് നൽകുമോ? ഫിഫ പ്രസിഡന്റിന്റെ പത്രസമ്മേളന വേദിയിൽ കടന്നുകയറിയ ബ്രിട്ടീഷ് കൊമേഡിയൻ അനേകം വ്യാജനോട്ടുകൾ വലിച്ചെറിഞ്ഞ് ചോദിച്ചു
സൂറിക്ക്: ഇന്ത്യ അടക്കമുള്ള മൂന്നാംലോക രാജ്യങ്ങളിൽ കാൽപ്പന്തുകളിയുടെ പ്രചരണത്തിന് മുന്നിൽ നിന്നത് സെപ് ബ്ലാറ്റർ എന്ന വ്യക്തിത്വമായിരുന്നു. ഖത്തർ എന്ന ഗൾഫ് രാജ്യത്തിന് ലോകകപ്പിന് വേദി നൽകിയതോടെ പാശ്ചാത്യ രാജ്യങ്ങളുടെ കണ്ണിലെ കരടായ ബ്ലാറ്റർ ഒടുവിൽ ഫിഫ പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. എന്നാൽ രാജിപ്രഖ്യാപനം കൊണ്ട
സൂറിക്ക്: ഇന്ത്യ അടക്കമുള്ള മൂന്നാംലോക രാജ്യങ്ങളിൽ കാൽപ്പന്തുകളിയുടെ പ്രചരണത്തിന് മുന്നിൽ നിന്നത് സെപ് ബ്ലാറ്റർ എന്ന വ്യക്തിത്വമായിരുന്നു. ഖത്തർ എന്ന ഗൾഫ് രാജ്യത്തിന് ലോകകപ്പിന് വേദി നൽകിയതോടെ പാശ്ചാത്യ രാജ്യങ്ങളുടെ കണ്ണിലെ കരടായ ബ്ലാറ്റർ ഒടുവിൽ ഫിഫ പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. എന്നാൽ രാജിപ്രഖ്യാപനം കൊണ്ടൊന്നും ബ്ലാറ്ററെ വെറുതേ വിടാൻ ഇവർ തയ്യാറല്ല. ഖത്തറിന് ലോകകപ്പ് വേദി അനുവദിക്കാൻ വേണ്ടി ഭീമമായ കൈക്കൂലി ലഭിച്ചെന്ന ആരോപണം ഉയർന്നതോടെയാണ് ബ്ലാറ്ററുടെ പതനം തുടങ്ങിയത്. എന്നാൽ രാജി പ്രഖ്യാപനം കൊണ്ട് മാത്ര കാര്യമില്ലെന്ന് അറിയുന്നത്. ഫിഫ ആസ്ഥാനത്ത് ഇന്നലെ ബ്ലാറ്റർ നടത്തിയ മാദ്ധ്യമസമ്മേളനത്തിൽ ഇടിച്ചുകയറിയ ബ്രിട്ടിഷ് കൊമേഡിയൻ ബ്ലാറ്ററെ ശരിക്കം നാണം കെടുത്തി.
ബ്രിട്ടിഷ് പെർഫോമറായ സൈമൺ ബ്രോഡ്കിനാണ് ബ്ലാറ്ററെ നാണംകെടുത്തുന്ന പ്രകടനം നടത്തിയത്. ബ്ലാറ്റർ വാർത്താസമ്മേളനം നടത്താൻ എത്തിയപ്പോഴാണ് സൈമണിന്റെ പ്രകടനം. ബ്ലാറ്റർ എത്തിയതോടെ മുൻനിരയിലുണ്ടായിരുന്ന സൈമൺ ചാടിയെഴുന്നേറ്റു. കൈവശമുണ്ടായിരുന്ന ഒരു കെട്ടു കടലാസ് നോട്ടുകൾ ഉയർത്തിക്കാട്ടി ബ്ലാറ്റർക്കു നേരെ ശബ്ദമുയർത്തി. 2026 ലോകകപ്പ് ഉത്തര കൊറിയയ്ക്ക് അനുവദിക്കാൻ വേണ്ടിയുള്ള പണമാണിതെന്നും പറഞ്ഞു കൊണ്ട് സൈമൺ കളിയാക്കൽ ആരംഭിച്ചത്.
ഈ പണം സ്വീകരിച്ച് ഉത്തര കൊറിയയിൽ ലോകകപ്പ് നടത്താൻ വേദി അനുവദിക്കണം - സൈമൺ ഉച്ചത്തിൽ പറഞ്ഞു. പിന്നീടു കുറേ കടലാസു നോട്ടുകൾ ബ്ലാറ്ററുടെ തലയ്ക്കു മുകളിലൂടെ പറപ്പിക്കുകയും ചെയ്തു. നടൻ പെർഫോമൻസ് തുടർന്നതോടെ ഇയാളെ പടിച്ചുമാറ്റാൻ ബ്ലാറ്റർ നിർദ്ദേശിക്കുകയായിരുന്നു. ഉടൻതന്നെ സുരക്ഷാജീവനക്കാരെത്തി സൈമണെ പിടിച്ചുമാറ്റി. എന്നാൽ കോൺഫറൻഡസ് വേദിയൽ നിന്നും പോകുന്നത് വരെ ബ്ലാറ്റർക്ക് നേരെ ഹാസ്യരൂപേണ അധിക്ഷേപം തുടർന്നുകൊണ്ടിരുന്നു സൈമൺ. ബ്ലാറ്റർ ഞാൻ പോവുകയാണ്. എങ്കിലും എല്ലാം പറഞ്ഞതുപോലെ. നമുക്കു പിന്നീടു കാണാം എന്നു പറഞ്ഞായിരുന്നു സൈമൺ കളം വിട്ടത്.
ഈ സമയമത്രയും നിസ്സഹായനായി ബ്ലാറ്റർ വേദിയിലുണ്ടായിരുന്നു. സൈമൺ നർകിയ ക്ഷീണം തീർക്കാൻ മുറിക്ക് പുറത്തുപോയ ശേഷം ബ്ലാറ്റർ പിന്നീട് തിരിച്ചുവന്നാണ് വാർത്താസമ്മേളനം നടത്തിയത്. ഞാൻ എന്റെ മരിച്ചുപോയ അമ്മയോടു കാര്യം പറഞ്ഞു. അമ്മ പറഞ്ഞു: സാരമാക്കേണ്ട, ഇതെല്ലാം വിദ്യാഭ്യാസമില്ലാത്തതിന്റെ പ്രശ്‌നമാണ് എന്നായിരുന്നു ബ്ലാറ്ററുടെ വിശദീകരണം.
സൈമൺ ഇതാദ്യമായല്ല ഇങ്ങനെ പ്രമുഖ വ്യക്തിത്വങ്ങൾക്ക് തലവേദനയാകുന്നത്. മുമ്പ് ഇംഗ്ലണ്ട് ഫുട്‌ബോൾ ടീമിനൊപ്പം നുഴഞ്ഞുകയറിയ ഇയാളെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ പിടിച്ചു പുറത്താക്കിയിരുന്നു.
അതേസമയം പുതിയ ഫിഫ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് 2016 ഫെബ്രുവരി 26ന് നടക്കും. കഴിഞ്ഞ മെയ് 29ന് നടന്ന തിരഞ്ഞെടുപ്പിൽ സെപ് ബ്ലാറ്റർ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും നാലുദിവസത്തിനുശേഷം അദ്ദേഹം സ്ഥാനം രാജിവെക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നത്. ബ്ലാറ്റർ രാജിവച്ചശേഷം ആദ്യമായി നടന്ന ഫിഫയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഒക്ടോബർ 26ാണ് നാമനിർദേശപ്പത്രിക സമർപ്പിക്കേണ്ട അവസാനദിവസം.
യൂറോപ്പിലെ ഫുട്‌ബോൾ സംഘടന (യുവേഫ) പ്രസിഡന്റും മുൻ ഫ്രഞ്ച് താരവുമായ മിഷേൽ പ്ലാറ്റീനി, ആഫ്രിക്കൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (കാഫ്) പ്രസിഡന്റ് ഇസ ഹയാത്തു, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സെപ് ബ്ലാറ്ററുടെ എതിരാളിയും ഏഷ്യൻ കോൺഫെഡറേഷനിൽനിന്നുള്ള അംഗവുമായ അലി ബിൻ അൽ ഹുസൈൻ, ബ്രസീലിൽനിന്നുള്ള ലോകോത്തരതാരവും പരിശീലകനുമായ സീക്കോ എന്നിവർ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാധ്യതയുണ്ട്.
പോർച്ചുഗൽ ഫുട്‌ബോളർ ലൂയിസ് ഫിഗോ, ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരായ പോരാളി ടോക്യോ സെക്‌സ്വെൽ, ലൈബീരിയ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് മൂസ ബിലിറ്റി എന്നിവരുടെ പേരുകളും സ്ഥാനാർത്ഥിത്വത്തിനായി ഉയർന്നുകേൾക്കുന്നുണ്ട്.
നേരത്തേ നാലുതവണ ഫിഫ പ്രസിഡന്റായിരുന്നു സെപ് ബ്ലാറ്റർ. മെയ് 29ന് നടന്ന തിരഞ്ഞെടുപ്പിൽ അഞ്ചാം തവണയും വിജയിച്ച ബ്ലാറ്റർ, നാലുദിവസത്തിനുശേഷം അഴിമതി ആരോപണങ്ങളുടെ പേരിൽ രാജിസമർപ്പിക്കുകയായിരുന്നു. അടുത്ത തിരഞ്ഞെടുപ്പുവരെ ബ്ലാറ്റർതന്നെയാണ് ഫിഫയുടെ ചുമതലവഹിക്കുക. ബ്ലാറ്റർ ഒരിക്കൽക്കൂടി മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.