ലണ്ടൻ: പാരീസിലേക്ക് പോകുന്നവരേക്കാൾ ബ്രിട്ടനിലേക്ക് വരുന്ന ഇന്ത്യക്കാരുടെ എണ്ണം ഇടിഞ്ഞ് താഴ്ന്നതോടെ ഇന്ത്യക്കാരെ കൂടുതലായി ആകർഷിക്കുന്നതിനായി ഇന്ത്യക്കാർക്ക് പ്രത്യേക വിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിദഗ്ധ സമിതിയായ ദി റോയൽ കോമൺവെൽത്ത് സൊസൈറ്റി ( ആർസിഎസ്)രംഗത്തെതത്തി. അതായത് 2016ൽ ബ്രിട്ടനിലേക്കാൾ ഫ്രാൻസിലേക്ക് 185,000ത്തിൽ അധികം ഇന്ത്യൻ ബിസിനസ് വിസിറ്റർമാരും ടൂറിസ്റ്റുകളും എത്തിയപ്പോൾ ബ്രിട്ടനിലേക്ക് എത്തിയ ഇന്ത്യക്കാരുടെ എണ്ണത്തിൽ 2016ൽ 1.73 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്. എന്നാൽ ഫ്രാൻസിലേക്ക് എത്തിയ ഇന്ത്യക്കാരുടെ എണഅണത്തിൽ 5.3 ശതമാനം വർധവാണുണ്ടായിരിക്കുന്നത്.

ഞെട്ടിപ്പിക്കുന്ന ഈ കണക്കുകൾ പുറത്ത് വന്നതിനെ തുടർന്നാണ് ആർസിഎസ് ഇത് സംബന്ധിച്ച കടുത്ത നിർദേശമേകിയിരിക്കുന്നത്. ഇതോടെ ഇക്കാര്യത്തിൽ സർക്കാർ പുനരാലോചന തുടങ്ങിയെന്ന് സൂചനയുണ്ട്. തൽഫലമായി ഇന്ത്യക്കാർക്ക് ദീർഘകാലത്തേക്ക് ചെലവ് കുറഞ്ഞ വിസ ലഭിക്കുമോയെന്ന ചോദ്യവും ശക്തമാകുന്നുണ്ട്. അതായത് 2006ൽ യുകെയിലെ ഇന്ത്യൻ ടൂറിസ്റ്റുകളുടെ മാർക്കറ്റ് ഷെയർ 4.4 ശതമാനം ആയിരുന്നുവെങ്കിൽ 2016ൽ അത് 1.9 ശതമാനമായിത്തീരുകയായിരുന്നു. 2016ൽ ആറ് ലക്ഷത്തോളം ഇന്ത്യക്കാരാണ് ഫ്രാൻസ് സന്ദർശിച്ചിരുന്നത്.

അതായത് ഇക്കാലത്ത് ബ്രിട്ടൻ സന്ദർശിച്ച ഇന്ത്യക്കാരുടെ എണ്ണത്തേക്കാൾ 185,000 പേർ കൂടുതലാണിതെന്നാണ് ആർസിഎസ് എടുത്ത് കാട്ടുന്നത്. ടൂറിസ്റ്റ് വിസകളുടെ ചെലവ് കുറയ്ക്കുന്നതിനായി പുതിയ യുകെ-ഇന്ത്യ ഉഭയകക്ഷി വിസ കരാറിലെത്തണമെന്ന് 2016 മുതൽ ആർസിഎസ് ക്യാമ്പയിൻ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി ഈ ആഴ്ച ആദ്യം ആർസിഎസ് ' ബ്രിട്ടൻ ആൻഡ് ഇന്ത്യ; ബിൽഡിങ് എ ന്യൂ വിസ പാർട്ട്ണർഷിപ്പ്' ഫാക്ട് ഷീറ്റ് ബ്രിട്ടീഷ് എംപിമാർക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. അതിലാണ് ഇത് സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന കണക്കുകൾ വെളിപ്പെട്ടിരിക്കുന്നത്.

പുതിയ കരാർ നടപ്പിലാക്കിയാൽ രണ്ട് വർഷത്തേക്കുള്ള ചെലവ് 388 പൗണ്ടിൽ നിന്നും 89 പൗണ്ടായി കുറയുമെന്നും ആർസിഎസ് എടുത്ത് കാട്ടുന്നു. പുതിയ വിസ വന്നാൽ യാത്രക്കാർക്ക് രണ്ട് വർഷത്തിനിടെ ഒന്നിലധികം തവണ ബ്രിട്ടൻ സന്ദർശിക്കാനും അനുമതി ലഭിക്കും. ഏപ്രിലിൽ നടക്കുന്ന കോമൺവെൽത്ത് ഹെഡ്സ് ഗവൺമെന്റ് മീറ്റിഗിൽ ഇന്ത്യൻ പ്ര്ധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുകയും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ നടക്കുന്നതിന് വഴിയൊരുങ്ങുമെന്നുമാണ് ആർസിഎസ് അനുമാനിക്കുന്നത്. പുതിയ യുകെ-ഇന്ത്യ ബൈലാറ്ററൽ വിസ കരാർ വ്യാപാരത്തെയും വിനോദസഞ്ചാരത്തെയും, ഇറക്കുമതി വ്യവസായത്തെയും സാംസ്‌കാരിക ബന്ധങ്ങളെയും ശക്തമാക്കുമെന്നാണ് ലേബർ എംപി വീരേന്ദ്ര ശർമ ഈ ക്യാമ്പയിനെ പ ിന്തുണച്ച് കൊണ്ട് പ്രതികരിച്ചിരിക്കുന്നത്.

എയർലൈൻസ് യുകെ, എയർപോർട്ട് ഓപ്പറേറ്റേർസ് അസോസിയേഷൻ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇന്റസ്ട്രി, എഡ്വാർഡിയൻ ഹോട്ടൽസ്, ടൂറിസം അലയൻസ് , തുടങ്ങിയ സംഘടനകളുടെ പിന്തുണയോടെയാണ് ആർസിഎസ് പ ുതിയ ഫാക്ട് ഷീറ്റ് തയ്യാറാക്കി പുറത്ത് വിട്ടിരിക്കുന്നത്.