കെറ്ററിങ്: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 16-ാമത് വാർഷിക സമ്മേളനം ജൂലൈ എട്ടിന് ചെൽട്ടൻഹാമിലെ ജോക്കി ക്ലബിൽ നടത്തപ്പെടുമ്പോൾ യൂണിറ്റുകളുടെ കലാപരിപാടികൾ ക്ഷണിക്കുന്നു.

സഭ- സമുദായ സ്‌നേഹം ആത്മാവിൽ അഗ്നിയായി ക്‌നാനായ ജനത എന്ന ആപ്ത വാക്യത്തിലധിഷ്ഠിതമായി യുകെകെസിഎ കൺവൻഷൻ ഇത്തവണ രാജകീയ പ്രൗഢിയാർന്ന ജോക്കി ക്ലബിൽ നടത്തപ്പെടുമ്പോൾ വിവിധ യൂണിറ്റുകളുടെ വർണ്ണ മനോഹരിതവും നയനാന്ദകരവുമായ കലാപരിപാടികൾ കൺവൻഷൻന് മാറ്റുകൂട്ടും.

യുകെ കെസിഎ ജോയിന്റ് സെക്രട്ടറി സഖറിയ പുത്തൻപുളം ചെയർമാനായിട്ടുള്ള കൾച്ചറൽ കമ്മിറ്റിയിൽ സോജൻ ലിവർപൂൾ, സാജൻ മാഞ്ചസ്റ്റർ, ശുഭ കവൻട്രി, സിന്റോ ലിവർപൂൾ, തങ്കച്ചൻ സ്വാൻസി എന്നിവർ അംഗങ്ങളാണ്.

ഒരു യൂണിറ്റിന് പരമാവധി എട്ട് മിനിട്ട് ദൈർഘ്യമുള്ള ഒരു കലാപരിപാടികൾ മാത്രമെ അനുവദിക്കൂ. കലാപരിപാടി അവതരിപ്പിക്കാൻ താത്പര്യമുള്ള യൂണിറ്റുകൾ, യൂണിറ്റ് പ്രസിഡന്റ് സെക്രട്ടറി മുഖാന്തിരം മെയ് ഏഴിന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്. അവതരിപ്പിക്കുന്ന കലാപരിപാടിയുടെ ഓഡിയോ വീഡിയോ ജൂൺ 10 മുൻപായി ലഭിച്ചിരിക്കണം.

കലാപരിപാടികൾ അവതരിപ്പിക്കുവാൻ താല്പര്യമുള്ളവർ യൂണിറ്റുകൾ 07975555184 എന്ന നമ്പരിൽ മെസേജ് അയക്കേണ്ടതാണ്.

യുകെകെസിഎ ആരംഭിച്ചിരുന്ന ലെന്റ് അപ്പീൽ ഏപ്രിൽ 30 ന് അവസാനിക്കും. യൂണിറ്റുകൾ ലെന്റ് അപ്പീലിനായി സമാഹരിച്ച തുകകൾ ഏപ്രിൽ 30ന് മുൻപായി ലെസ്റ്റ് അപ്പീൽ എന്ന റഫറൻസോടെ യുകെകെസിഎ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതാണ്.

16-മത കൺവൻഷൻ വിജയത്തിനായി ബിജു മടുക്കക്കുഴി ചെയർമാനായി സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തൻപുര, ട്രഷൻ ബാബു മുഖച്ചിറ, ട്രഷറർ ബാബു തോട്ടം, വൈസ്പ്രസിഡന്റ് ജോയിന്റ് സെക്രട്ടറി സഖറിയ പുത്തൻകുളം, ജോ. ട്രഷറർ ഫിന്ിൽ കളത്ിതൽകോട്ട് ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലിൽ, റോയി സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.