ബർമിങ്ഹാം: യുകെ ക്നാനായ കാത്തലിക് അസോസിയേഷൻ അംഗങ്ങൾക്കായുള്ള കലാമേളയും വിവിധ മേഖലകളിൽ നൈപുണ്യമുള്ളവരെ ആദരിക്കുന്ന അവാർഡ് നൈറ്റും പ്രശസ്ത പിന്നണി ഗായകൻ എംജി ശ്രീകുമാറും രമേഷ് പിഷാരടിയും ഗായിക ശ്രേയക്കുട്ടിയും ചേർന്ന് നയിക്കുന്ന സ്റ്റേജ് ഷോയും 26 ന് ബർമിങ്ഹാമിലെ ബഥേൽ സെന്ററിൽ നടക്കും.

കലാമേള രാവിലെ 9ന് ആരംഭിക്കും. എട്ട് വേദികളിലായാണ് വിവിധ കാറ്റഗറികളുടെ അടിസ്ഥാനത്തിൽ കലാമേള നടത്തുന്നത്. വൈകുന്നേരത്തോടെ കലാമേള അവസാനിക്കും വിധമാണ് മത്സരങ്ങൾ ചാർട്ട് ചെയ്തിരിക്കുന്നത്.

തുടർന്ന് യുകെകെസിഎയുടെ പ്രഥമ അവാർഡ് നൈറ്റ് വൈകുന്നേരം നാലിന് ആരംഭിക്കും, തുടർന്ന് എംജി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള മ്യൂസിക്കൽ നൈറ്റ് അരങ്ങേറും. അവാർഡ് നൈറ്റും മ്യൂസിക്കൽ നൈറ്റും പ്രവേശന ടിക്കറ്റ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.

പ്രസിഡന്റ് ബിജു മടുക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തൻകളം, ജോയിന്റ് ട്രഷറർ ഫിനിൽ കഞ്ഞികോട്ട് അഡൈ്വസർമാരായ ബെന്നി മാവേലിൽ, റോയി സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

അവാർഡ് നൈറ്റ് ടിക്കറ്റുകൾ 35, 25, 15 പൗണ്ട് നിരക്കിൽ ലഭ്യമാണ്. ടിക്കറ്റ് ആവശ്യമുള്ള യൂണിറ്റുകൾ 07975555184 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.