- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
യുകെകെസിഎ നോർത്ത് ഈസ്റ്റ് ക്‌നാനായ സംഗമം ശനിയാഴ്ച
ന്യൂകാസിൽ: യുകെ ക്‌നാനായ കാത്തലിക്ക് അസോസിയേഷന്റെ നോർത്ത് ഈസ്റ്റ് ക്‌നാനായ സംഗമം ശനിയാഴ്ച ന്യൂകാസിലിൽ നടക്കും. ഷെഫീൽഡ്, യോർക്ക് ഷെയർ, ലീഡ്‌സ്, മിഡിൽസ്‌ബ്രോ, ന്യൂകാസിൽ, ഹംസർസൈഡ് എന്നീ ആറ് യൂണിറ്റുകൾ ചേരുന്നതാണ് നോർത്ത് ഈസ്റ്റ് റീജിയൻ. ശനിയാഴ്ച രാവിലെ പത്തിന് പതാക ഉയർത്തലോടുകൂടി നോർത്ത് ഈസ്റ്റ് സംഗമത്തിനു തുടക്കമാകും. തുടർന്ന് ഫാ. സജി തോട്ടത്തിലിന്റെ കാർമ്മികത്വത്തിൽ ദിവ്യബലി. ദിവ്യബലി അർപ്പണത്തിനുശേഷം വിഭവസമൃദ്ധമായ ഓണസദ്യ സംഘാടകർ ഒരുക്കുന്നുണ്ട്. തുടർന്ന് പരസ്പരം പരിചയം പുതുക്കുന്നതിനും, കുടുംബസല്ലാപവും, ഉച്ചകഴിഞ്ഞ് കൃത്യം മൂന്നിന് പൊതു സമ്മേളനവും, കലാപരിപാടികളും നടത്തപ്പെടു. ഇത്തവണത്തെ നോർത്ത് ഈസ്റ്റ് ക്‌നാനായ സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത് ന്യൂകാസിൽ യൂണിറ്റാണ്. വിശദ വിവരങ്ങൾക്ക് ജിജോ കണ്ണച്ചാംപറമ്പിൽ,സുനിൽ ചേലയ്ക്കൽ, കുഞ്ഞുമോൻ മുണ്ടയ്ക്കപറമ്പിൽ, സിറിൾ തടത്തിൽ
ന്യൂകാസിൽ: യുകെ ക്‌നാനായ കാത്തലിക്ക് അസോസിയേഷന്റെ നോർത്ത് ഈസ്റ്റ് ക്‌നാനായ സംഗമം ശനിയാഴ്ച ന്യൂകാസിലിൽ നടക്കും. ഷെഫീൽഡ്, യോർക്ക് ഷെയർ, ലീഡ്‌സ്, മിഡിൽസ്‌ബ്രോ, ന്യൂകാസിൽ, ഹംസർസൈഡ് എന്നീ ആറ് യൂണിറ്റുകൾ ചേരുന്നതാണ് നോർത്ത് ഈസ്റ്റ് റീജിയൻ.
ശനിയാഴ്ച രാവിലെ പത്തിന് പതാക ഉയർത്തലോടുകൂടി നോർത്ത് ഈസ്റ്റ് സംഗമത്തിനു തുടക്കമാകും. തുടർന്ന് ഫാ. സജി തോട്ടത്തിലിന്റെ കാർമ്മികത്വത്തിൽ ദിവ്യബലി. ദിവ്യബലി അർപ്പണത്തിനുശേഷം വിഭവസമൃദ്ധമായ ഓണസദ്യ സംഘാടകർ ഒരുക്കുന്നുണ്ട്. തുടർന്ന് പരസ്പരം പരിചയം പുതുക്കുന്നതിനും, കുടുംബസല്ലാപവും, ഉച്ചകഴിഞ്ഞ് കൃത്യം മൂന്നിന് പൊതു സമ്മേളനവും, കലാപരിപാടികളും നടത്തപ്പെടു.
ഇത്തവണത്തെ നോർത്ത് ഈസ്റ്റ് ക്‌നാനായ സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത് ന്യൂകാസിൽ യൂണിറ്റാണ്. വിശദ വിവരങ്ങൾക്ക് ജിജോ കണ്ണച്ചാംപറമ്പിൽ,
സുനിൽ ചേലയ്ക്കൽ, കുഞ്ഞുമോൻ മുണ്ടയ്ക്കപറമ്പിൽ, സിറിൾ തടത്തിൽ