കെറ്ററിങ്: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നാഷണൽ കൗൺസിൽ യോഗം ശനിയാഴ്ച യുകെകെസിഎ ആസ്ഥാന മന്ദിരത്ത് ചേരും. രാവിലെ പത്തരയ്ക്ക് പ്രസിഡന്റ് ബജു മടക്കക്കുഴിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര റിപ്പോർട്ടും ട്രഷറർ ബാബു തോട്ടം കണക്കും അവതരിപ്പിക്കും. യുകെകെസിഎ കൺവൻഷനനെ കുറിച്ചുള്ള ചർച്ചയും അനുബന്ധ അജണ്ടകളും ചർച്ച ചെയ്യും.