- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ്മയമായി റോബോട്ടിക് ഉദ്ഘാടനം; മത്സരം കടുപ്പിക്കാൻ പൂവൻ കോഴി വരെ എത്തി; യുകെകെസിവൈഎൽ കലാമേളയിൽ ലിവർപൂളും മാഞ്ചസ്റ്ററും ജേതാക്കൾ
യുകെയിലെ ക്‌നാനായക്കാരുടെ യുവജന സംഘടനയായ യുകെകെസിവൈഎല്ലിന്റെ നാഷണൽ കലാമേളയ്ക്ക് സമാപനമായി. യുകെകെസിഎ ആസ്ഥാന മന്ദിരത്തിൽ വച്ചു നടന്ന കലാമേളയിൽ മാഞ്ചസ്റ്റർ, ലിവർപൂൾ യൂണിറ്റുകൾ തുല്യ പോയന്റുകൾ നേടികൊണ്ട് ഓവറോൾ കിരീടം പങ്കുവച്ചു. യുകെകെസിവൈഎല്ലിന്റെ ചരിത്രത്തിലാദ്യമായി ക്‌നാനായ യുവജനങ്ങളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി, അവസാന ഫോട്ടോ ഫിനിഷിലാണ് മാഞ്ചസ്റ്ററും ലിവർപൂളും സംയുക്തമായി കിരീടം ഏറ്റുവാങ്ങിയത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അയർലൻഡിൽ നിന്നും ഒക്കെയായി ഏകദേശം 40ഓളം യൂണിറ്റുകളിൽ നിന്നും വന്ന 250ഓളം കലാകാരന്മാരുടെ കലാമാമാങ്കത്തിനാണ് ക്‌നാനായക്കാർ സാക്ഷ്യം വഹിച്ചത്. സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതാ പ്രഥമ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ കലാമേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു. യുകെയിലെ മലയാളികൾക്കിടയിൽ ഇതുപോലെ യുവജനങ്ങൾക്കു വേണ്ടി മാത്രം നടത്തപ്പെടുന്നതും, ഇത്രയും യുവജനങ്ങൾ പങ്കെടുക്കുന്നതും, തന്നെ അത്ഭുതപ്പെടുത്തിയെന്ന് പിതാവ് എടുത്തു പറഞ്ഞു. കലാമേളയുടെ ഉദ്ഘാടന സമ്മേളനം തന്നെ വ്യത്യസ്തതകൾക്ക
യുകെയിലെ ക്‌നാനായക്കാരുടെ യുവജന സംഘടനയായ യുകെകെസിവൈഎല്ലിന്റെ നാഷണൽ കലാമേളയ്ക്ക് സമാപനമായി. യുകെകെസിഎ ആസ്ഥാന മന്ദിരത്തിൽ വച്ചു നടന്ന കലാമേളയിൽ മാഞ്ചസ്റ്റർ, ലിവർപൂൾ യൂണിറ്റുകൾ തുല്യ പോയന്റുകൾ നേടികൊണ്ട് ഓവറോൾ കിരീടം പങ്കുവച്ചു. യുകെകെസിവൈഎല്ലിന്റെ ചരിത്രത്തിലാദ്യമായി ക്‌നാനായ യുവജനങ്ങളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി, അവസാന ഫോട്ടോ ഫിനിഷിലാണ് മാഞ്ചസ്റ്ററും ലിവർപൂളും സംയുക്തമായി കിരീടം ഏറ്റുവാങ്ങിയത്.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അയർലൻഡിൽ നിന്നും ഒക്കെയായി ഏകദേശം 40ഓളം യൂണിറ്റുകളിൽ നിന്നും വന്ന 250ഓളം കലാകാരന്മാരുടെ കലാമാമാങ്കത്തിനാണ് ക്‌നാനായക്കാർ സാക്ഷ്യം വഹിച്ചത്. സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതാ പ്രഥമ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ കലാമേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു. യുകെയിലെ മലയാളികൾക്കിടയിൽ ഇതുപോലെ യുവജനങ്ങൾക്കു വേണ്ടി മാത്രം നടത്തപ്പെടുന്നതും, ഇത്രയും യുവജനങ്ങൾ പങ്കെടുക്കുന്നതും, തന്നെ അത്ഭുതപ്പെടുത്തിയെന്ന് പിതാവ് എടുത്തു പറഞ്ഞു.
കലാമേളയുടെ ഉദ്ഘാടന സമ്മേളനം തന്നെ വ്യത്യസ്തതകൾക്കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. തനതു കേരളാ ശൈലിയിൽ നിന്നും വ്യത്യസ്തമായി 'യുകെകെസിവൈഎൽ യൂത്ത്‌ഫെസ്റ്റ് 2016' എന്ന ബാനർ ഉദ്ഘാടന സമയത്ത് ഒരു റോബോട്ടിക് ശൈലിയിൽ ഇറങ്ങി വരുകയും അതിൽ തിരിതെളിച്ച് ഒരു ന്യൂ ജനറേഷൻ ശൈലിയിൽ നടത്തപ്പെട്ട ഉദ്ഘാടനം കാണികൾക്ക് ഒരു പുത്തൻ അനുഭവമായിരുന്നു.
ക്‌നാനായക്കാരുടെ അഭിമാനമായ ബർമിങ്ഹാമിലെ യുകെകെസിഎ ആസ്ഥാന മന്ദിരത്തിൽ വച്ചായിരുന്നു യുകെകെസിവൈഎൽ കലാമേള ഈ വർഷവും അരങ്ങേറിയത്. ക്‌നാനായ തനിമയും, ആചാരങ്ങളും പുതിയ തലമുറയ്ക്ക് പകർന്നു നൽകുക എന്ന ഉദ്ദേശ്യത്തോടെ ക്രമീകരിച്ച മത്സര ഇനങ്ങളിൽ സാധാരണ മത്സര ഇനങ്ങൾ കൂടാതെ, മൈലാഞ്ചി, ചന്തം ചാർത്ത്, പുരാതനപ്പാട്ട് എന്നീ മത്സരങ്ങൾ യുവജനങ്ങൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. ചന്തം ചാർത്ത്, മൈലാഞ്ചി ഇടൽ മത്സരങ്ങളിൽ ലിവർപൂൾ യൂണിറ്റ് നാടൻ കോഴിയെ വരെ എത്തിച്ചായിരുന്നു മത്സരത്തിന് തന്മയത്വം പകർന്നത്.
ഈ കലാമേളയിൽ കാണികൾക്ക് ഏറ്റവും ആവേശം പകർന്നത് പുരാതനപ്പാട്ട് മത്സരവും അവസാനം നടന്ന സിനിമാറ്റിക് ഡാൻസ് മത്സരങ്ങളുമായിരുന്നു. യുവ ഹൃദയങ്ങളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചുകൊണ്ട് നടന്ന സിനിമാറ്റിക് ഡാൻസ് മത്സരങ്ങൾ ഏതു ബോളിവുഡ് ലൈവ് ഡാൻസ് ഷോകളോടും കിടപിടിക്കുന്നതായിരുന്നു. ഓരോ ഡാൻസ് ഗ്രൂപ്പിന്റേയും താളത്തിനൊപ്പം ഗാലറിയിൽ ചുവടുകൾ വച്ച യുവജനങ്ങൾ, ഈ കലാമേളയെ ഉത്സവമാക്കി മാറ്റി നെഞ്ചോടു ചേർത്തുവക്കുന്ന കാഴ്ചയാണ് കണ്ടത്.
യുകെകെസിവൈഎൽ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ഷിബിൻ വടക്കേക്കര, ജോണി മലേമുണ്ട, സ്റ്റീഫൻ ടോം, സ്‌റ്റെഫിൻ ഫിലിപ്പ്, ഡേവിഡ് ജേക്കബ്ബ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന കലാമേള പുതിയ തലമുറയിലെ യുവജനങ്ങളുടെ നേതൃത്വ പാടവത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു. യുകെകെസിവൈഎൽ സ്പിരിച്വൽ ഡയറക്ടറും വികാരി ജനറലുമായ ഫാ. സജി മലയിൽ പുത്തൻ പുരക്കലിന്റേയും നാഷണൽ ഡയറക്ടറായ സിജോ ജോണിന്റേയും ജോമോൾ സന്തോഷിന്റേയും മുൻ ഡയറക്ടറായിരുന്ന ഷെറി ബേബിയുടേയും മാർഗ നിർദ്ദേശങ്ങളിലായിരുന്നു കലാമേള യുവജനങ്ങൾഅതിഭംഗിയാക്കിയത്.യുകെകെസിഎയുടെ ഭാരവാഹികളായ ബിജു മടക്കക്കുഴി, ജോസി നെടുംതുരുത്തി പുത്തൻപുരയിൽ, ബാബു തോട്ടം എന്നിവരുടെ അകമഴിഞ്ഞ പിന്തുണയും കലാമേള വൻവിജയത്തിലെത്തിച്ചു.
ഓരോ യൂണിറ്റിൽ നിന്നും എത്തിയ യുവജനങ്ങൾക്കും ഡയറക്‌റിനും മാതാപിതാക്കൾക്കും അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് യുകെകെസിവൈഎൽ കലാമേളയ്ക്ക് തിരശീല വീണത്. യൂണിറ്റുകൾ തമ്മിൽ ആവേശത്തോടെ പൊരുതിയ കലാമേളയിൽ ലിവർപൂൾ, മാഞ്ചസ്റ്റർ യൂണിറ്റുകൾ കിരീടം സംയുക്തമായി നേടി. ഒപ്പത്തോടൊപ്പം പോരാടിയ ന്യൂ കാസിൽ യൂണിറ്റ്, രണ്ടാമതായപ്പോൾ ബിർമിങ്ഹാം യൂണിറ്റ്, മൂന്നാം സ്ഥാനത്തിലെത്തി.
ബിർമിങ്ഹാം യൂണിറ്റിൽ നിന്നുമുള്ള ഡിയോൾ ഡൊമിനിക് എല്ലാവരേയും പിന്നിലാക്കി കലാതിലക പട്ടം കരസ്ഥമാക്കി. അങ്ങനെ വർണ വിസ്മയങ്ങൾ വാരി വിതറിയ ക്‌നാനായ മക്കളുടെ കലയുടെ മാമാങ്കത്തിന് രാത്രി ഒൻപതു മണിയോടെ തിരശീല വീണു.