ബിർമിങ്ഹാം: യുകെകെസിഎയുടെ യുവജന വിഭാഗമായ യുകെകെസിവൈഎൽ (യുകെക്‌നാനായ കാത്തലിക്ക് യൂത്ത് ലീഗ്)ന്റെ യുവജനോത്സവം ശനിയാഴ്ച നടത്തപ്പെടും. ബിർമിങ്ഹാമിലെ യുകെകെസിഎ ആസ്ഥാനമന്ദിരത്തിലാണ് യുവജനോത്സവം നടത്തപ്പെടുന്നത്.

യുകെ കെസിവൈഎല്ലിന്റെ യുവജനോത്സവം ഉത്ഘാടനം ചെയ്യുന്നത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപാതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ്. കെസിവൈഎൽ പ്രസിഡന്റ് ഷിബിൾ ജോസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ഉത്ഘാടന സമ്മേളനത്തിൽ കെസിെൈവൽ ചാപ്ലിയനും സീറോ മലബാർ രൂപതാ വികാരി ജനറലുമായ ഫാ. സജി മലയിൽപുത്തൻപുര, യുകെകെസിവൈഎൽ ഭാരവാഹികളായ ജോണി സജി, ഡേവിസ് ജേക്കബ്, സ്റ്റീഫൻ ഫിലിപ്പ്, സ്റ്റീഫൻ ടോം, സിന്റോ വെട്ടുകല്ലേൽ, ജോമോൾ പടവുത്തേൽ, യുകെകെസിവൈഎൽ ഉപദേശക സമിതി അംഗങ്ങളായ ബിജു മടുക്കക്കുഴി, ജോസി നെടുതുരുത്തിപുത്തൻപുര എന്നിവര് ആശംസകൾ അർപ്പിക്കും.

തുടർന്ന് വിവിധ കലാമത്സരങ്ങൾ യൂണിറ്റ് അടിസ്ഥാനത്തിൽ നടത്തപ്പെടും. വീറും വാശിയോടെയും നടത്തപ്പെടുന്ന ക്‌നാനായ യുവജനോത്സവത്തിൽ വിവിധ കലാകാരന്മാരുടെ പ്രതിഭ പ്രകടിപ്പിക്കുന്ന വേദികൂടിയായി മാറും.

യുവജനോത്സവത്തിന് ഷിബിൾ വടക്കേക്കര, ജോണി മലേമുണ്ടയിൽ, ഡേവിസ് മൂരിക്കുന്നേൽ, സ്റ്റീഫൻ ഫിലിപ്പ്, സ്റ്റീഫൻ പുളിമ്പാറയിൽ, യുകെകെസിവൈഎൽ ഡയറക്ടർമാരായ സിന്റോ വെട്ടുകല്ലേൽ, ജോമോൾ പുവുത്തേൽ എന്നിവർ നേതൃത്വം നൽകും.