- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുക്മ ദേശീയ അർധവാർഷിക ജനറൽബോഡി യോഗം 16ന്
ബർമിങ്ഹാം: യുക്മ ദേശീയ അർധവാർഷിക ജനറൽബോഡി യോഗം ജനുവരി 16ന് (ശനി) ബർമിങ്ഹാമിൽ നടക്കുമെന്നു ദേശീയ സെക്രട്ടറി സജീഷ് ടോം അറിയിച്ചു.ബർമിങ്ഹാമിലെ ഷെൽഡൺ സെന്റ് തോമസ് മൂർ പാരീഷ് ഹാളിൽ രാവിലെ നടക്കുന്ന ദേശീയ നിർവാഹക സമിതി യോഗത്തിനുശേഷം 12.30ന് ഉച്ചഭക്ഷണത്തോടെ ആയിരിക്കും പൊതുയോഗം ആരംഭിക്കുക. യുക്മയുടെ നിലവിലുള്ള 98 അംഗ അസോസിയേഷനുകളിൽനിന്നുള്ള
ബർമിങ്ഹാം: യുക്മ ദേശീയ അർധവാർഷിക ജനറൽബോഡി യോഗം ജനുവരി 16ന് (ശനി) ബർമിങ്ഹാമിൽ നടക്കുമെന്നു ദേശീയ സെക്രട്ടറി സജീഷ് ടോം അറിയിച്ചു.
ബർമിങ്ഹാമിലെ ഷെൽഡൺ സെന്റ് തോമസ് മൂർ പാരീഷ് ഹാളിൽ രാവിലെ നടക്കുന്ന ദേശീയ നിർവാഹക സമിതി യോഗത്തിനുശേഷം 12.30ന് ഉച്ചഭക്ഷണത്തോടെ ആയിരിക്കും പൊതുയോഗം ആരംഭിക്കുക. യുക്മയുടെ നിലവിലുള്ള 98 അംഗ അസോസിയേഷനുകളിൽനിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട മൂന്നു വീതം യുക്മ പ്രതിനിധികളാണു യോഗത്തിൽ പങ്കെടുക്കുക.
യുക്മ ദേശീയ റീജണൽ നേതൃത്വങ്ങളിൽനിന്നു ലഭിച്ച നിർദേശങ്ങൾ പരിഗണിച്ചശേഷം തയാറാക്കിയ ഭരണഘടനാ ഭേദഗതി പൊതുയോഗത്തിൽ ചർച്ച ചെയ്യും. യുക്മ അംഗങ്ങൾക്കും യുക്മ സ്‌നേഹികൾക്കും പൊതുജനങ്ങൾക്കും യുക്മ ഭരണഘടന ഭേദഗതി വരുത്തുന്നതിനു പങ്കാളിത്തം ഉണ്ടായിരിക്കും. നിങ്ങളുടെ നിർദേശങ്ങൾ 15നു(വെള്ളി) വൈകുന്നേരം അഞ്ചു വരെ secretary.ukma@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കാവുന്നതാണ്.
വിലാസം: St.Thomas More Church, Horse Shoes Lane Sheldon, Birmingham B26 3HU.
റിപ്പോർട്ട്: അനീഷ് ജോൺ