- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുക്മ മിഡ്‌ലാൻഡ്‌സ് റീജണൽ കലാമേള ഒക്ടോബർ 22-നു നോട്ടിങ്ഹാമിൽ
നോട്ടിങ്ഹാം: മിഡ്‌ലാൻഡ്‌സ് മലയാളികളുടെ ഏറ്റവും വലിയ കലാമത്സരമായ യുക്മ മിഡ് ലാൻഡ് സ് റീജനൽ കലാമേള 2016 ഒക്ടോബർ 22നു നോട്ടിങ്ഹാമിൽ നടക്കും. ഇതു രണ്ടാംതവണയാണ് നോട്ടിഗ്ഹാം റീജണൽ കലാമേളയ്ക്കു വേദിയൊരുക്കുന്നത്. ഇത്തവണയും എൻഎംസിഎ തന്നെയാണ് സംഘാടകർ. യുക്മ റീജണൽ കലാമേളകളിൽ ഏറ്റവും വലിയ കലാമേളയാണിത്. മൂന്നു വേദികളിലായി ഏകദേശം അഞ്ഞുറോളം മത്സരങ്ങൾ അരങ്ങി ലെത്തുന്ന കലാമേള രാവിലെ പത്തു മണിക്ക് ആരംഭിക്കും. വൈകുന്നേരം എട്ടോടെ മത്സരങ്ങൾ അവസാനിക്കുകയും തുടർന്നു വിജയികൾക്കായുള്ള സമ്മാന വിതരണം നടക്കുകയും ചെയ്യും. വിവിധ റീജണൽ കലാമേളകളിൽ ഒന്നും രണ്ടും സ്ഥാനം കിട്ടുന്നവർക്കു മാത്രമാണു ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക. റീജണൽ കലാമേളയും ദേശീയ കലാമേളയും തമ്മിലുള്ള അകലം കേവലം രണ്ടാഴ്ച മാത്ര മായതിനാൽ എല്ലാ യുക്മ ങ്ങളും ഇതൊരു അറിയിപ്പായി കണക്കാക്കി രണ്ടു പരിപാടികൾക്കും അവരവരുടെ സാന്നിധ്യം ഉറപ്പാക്കണം എന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
നോട്ടിങ്ഹാം: മിഡ്‌ലാൻഡ്‌സ് മലയാളികളുടെ ഏറ്റവും വലിയ കലാമത്സരമായ യുക്മ മിഡ് ലാൻഡ് സ് റീജനൽ കലാമേള 2016 ഒക്ടോബർ 22നു നോട്ടിങ്ഹാമിൽ നടക്കും. ഇതു രണ്ടാംതവണയാണ് നോട്ടിഗ്ഹാം റീജണൽ കലാമേളയ്ക്കു വേദിയൊരുക്കുന്നത്. ഇത്തവണയും എൻഎംസിഎ തന്നെയാണ് സംഘാടകർ.
യുക്മ റീജണൽ കലാമേളകളിൽ ഏറ്റവും വലിയ കലാമേളയാണിത്. മൂന്നു വേദികളിലായി ഏകദേശം അഞ്ഞുറോളം മത്സരങ്ങൾ അരങ്ങി ലെത്തുന്ന കലാമേള രാവിലെ പത്തു മണിക്ക് ആരംഭിക്കും. വൈകുന്നേരം എട്ടോടെ മത്സരങ്ങൾ അവസാനിക്കുകയും തുടർന്നു വിജയികൾക്കായുള്ള സമ്മാന വിതരണം നടക്കുകയും ചെയ്യും. വിവിധ റീജണൽ കലാമേളകളിൽ ഒന്നും രണ്ടും സ്ഥാനം കിട്ടുന്നവർക്കു മാത്രമാണു ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക.
റീജണൽ കലാമേളയും ദേശീയ കലാമേളയും തമ്മിലുള്ള അകലം കേവലം രണ്ടാഴ്ച മാത്ര മായതിനാൽ എല്ലാ യുക്മ ങ്ങളും ഇതൊരു അറിയിപ്പായി കണക്കാക്കി രണ്ടു പരിപാടികൾക്കും അവരവരുടെ സാന്നിധ്യം ഉറപ്പാക്കണം എന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.