ഓക്‌സ്‌ഫോർഡ്: യുക്മ കായിക മത്സരങ്ങളുടെ ഭാഗമായ യുക്മ ചലഞ്ചർ കപ്പിനായുള്ള മൂന്നാമത് ഓൾ യു കെ മെൻസ് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് ജൂൺ 6 ന് ഓക്‌സ്‌ഫോർഡിൽ നടത്തപ്പെടുന്നു. യുക്മയുടെ സൗത്ത് വെസ്റ്റ് റീജിയൻ മെംബർ അസോസിയേഷൻ ഓക്‌സ്മസിന്റെ ആഭിമുഖ്യത്തിലാണ് ടൂർണമെന്റ് നടത്തപ്പെടുന്നത്. ഓക്‌സ്മസിന്റെ പത്താം  വാർഷികം ആഘോഷിക്കുന്ന   ഈ വേളയിൽ അതിവിപുലമായ രീതിയിൽ ടൂർണമെന്റ് നടത്തുവാനുള്ള എല്ലാ സഹകരണങ്ങളും ഓക്‌സ്മസ്  അംഗങ്ങളും എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ഉറപ്പു നൽകി.

യുക്മ  സൗത്ത്  വെസ്റ്റ് റീജിയനിലെ കരുത്തുറ്റ അംഗമായ ഒക്‌സ്മാസ് പത്തു വർഷം പിന്നിടുമ്പോൾ നിരവധി നേട്ടങ്ങൾ കൊയ്ത യുക്മയുടെ പ്രാഥമിക  അംഗ സംഘടനകളിൽ ഒന്നാണ്. യുക്മ ചലഞ്ചർ കപ്പിനായുള്ള പടയോട്ടം യു കെ മലയാളി മനസുകളുടെ കായിക രംഗത്തെ വീറുറ്റ ആവേശം ആണ്. യുക്മ ചലഞ്ചർ   ബാഡ്മിന്റൺ ടൂർണമെന്റ്  ഈ വർഷവും കായിക പരിപാടികളുടെ തുടക്കം എന്ന  നിലയിൽ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞു . യുകെയുടെ പല ഭാഗങ്ങളിൽ നിന്നും വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലമായ സെന്റ്: ഗ്രെഗോരി കാത്തോലിക് സ്‌കൂളിൽ രാവിലെ 9 മുതൽ വൈകിട്ടു 5 വരെയാണ് ടൂർണമെന്റ് നടത്തപ്പെടുന്നത്. ആദ്യം രജിസ്റ്റർ ചെയ്യപ്പെടുന്ന മുപ്പത്തിരണ്ട് ടീമുകൾക്കായിരിക്കും ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.

ഒന്നുമുതൽ നാല് സ്ഥാനം വരെ കരസ്ഥമാക്കുന്ന ടീമുകൾക്ക് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിക്കും. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 501 പൗണ്ടും ചാമ്പ്യൻസ് ട്രോഫിയും രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 351 പൗണ്ടും ഫസ്റ്റ് റണ്ണർ    അപ്പ് ട്രോഫിയും സമ്മാനിക്കും. മൂന്നും നാലും സ്ഥാനം കരസ്ഥമാക്കുന്ന ടീമുകൾക്ക് യഥാക്രമം 201 പൗണ്ടും സെക്കന്റ് റണ്ണർ  അപ്പ് ട്രോഫിയും, 101 പൗണ്ടും  തേർഡ്  റണ്ണർ അപ്പ് ട്രോഫിയും നൽകപ്പെടും. വിജയികളാകുന്ന ടീമിലെ രണ്ടു കളിക്കാർക്കും ട്രോഫികൾ നൽകപ്പെടും.

ടീം ഒന്നിന് മുപ്പതു പൗണ്ട് ആണ് രജിസട്രഷൻ. മെയ് 20മുൻപ് രജിസട്രഷൻ  ചെയ്യണം എന്ന് യുക്മ ദേശിയ സമിതി അറിയിച്ചു.
രജിസ്ട്രഷനും കൂടുതൽ വിവരങ്ങൾക്കും ടൂർണമെന്റ് നടത്തിപ്പുകാരായ  ടിറ്റൊ തോമസ് (07723956930) തോമസ് മാറാട്ടുകളം (07828126981) എന്നിവരെ ബന്ധപ്പെടുക.

ടൂർണമെന്റ് നടക്കുന്ന വിലാസം
St  Gregory the Great Catholic School
Cricket Road
Oxford
OX4 3DR