ക്രയിനിലെ 16കാരി സുന്ദരി സോഫിയ മാഗെർകോയും കൂട്ടുകാരി ഡാഷ മെഡ്വെഡേവയെന്ന 24കാരിയും മദ്യപിച്ച് ലക്കുംലഗാനുമില്ലാതെ കാറോടിച്ച് മരണത്തിലേക്ക് പാഞ്ഞ് കയറിയതായി റിപ്പോർട്ട്. തങ്ങൾ ഭ്രാന്തമായ ആവേശത്തോടെ മരണത്തിലേക്ക് കൂപ്പു കുത്തുന്നത് ഇവർ ലൈവ് സ്ട്രീമിലൂടെ പുറം ലോകത്തെകാണിക്കുകയും ചെയ്തിരുന്നു. ഇവരുടെ ബിഎംഡബ്ല്യൂ കാർ ഒരു ലാമ്പ് പോസ്റ്റിൽ ഇടിച്ച് തകരുന്നത് ഇതുമായി ബന്ധപ്പെട്ട വീഡിയോയിൽ കാണാം. തന്റെ ഹോം സിറ്റിയായ ഇസിയുത്തിൽ വച്ച് നടന്ന ഒരു സൗന്ദര്യ മത്സരത്തിൽ ജേതാവായ സുന്ദരിയാണ് സോഫിയ. അപകടത്തിൽ സോഫിയ തൽക്ഷണം മരിച്ചുവെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്.

ഖാർകിവ് റീജിയണിലെ റോഡിന്റെ വശത്ത് തകർന്ന് കിടക്കുന്ന കാറിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സോഫിയയുടെ സുഹൃത്തായിരുന്നു മരണത്തെ പുൽകാനുള്ള ആവേശത്തോടെ മരണവേഗതയിൽ കാറോടിച്ചിരുന്നത്. ഈ കൂട്ടുകാരി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയായിരുന്നു മരിച്ചിരുന്നത്. ഇരുവരും ബോട്ടിലുകളിൽ നിന്നും മദ്യം നുകരുന്നത് വീഡിയോയിൽ കാണാം. ഇതിലൊരാൾ ക്യാമറയിൽ നോക്കി ഹായ് ബോയ്സ് എന്ന് പറയുന്നുമുണ്ട്. ഇരുവരും മരണത്തിന് തൊട്ട് മുമ്പ് വരെ തമാശകൾ പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുമുണ്ട്.

മരണത്തിന് സെക്കൻഡുകൾക്ക് മുമ്പിലും തങ്ങൾ എത്ര മാത്രം ജീവിതം ആസ്വദിച്ചിരുന്നുവെന്ന് ഇരുവരും പറയുന്നുമുണ്ട്. മരണവേഗതയിൽ കുതിച്ചെത്തിയ കാർ ലാമ്പ് പോസ്റ്റിലിടിക്കുന്നതിന്റെ ശബ്ദം വീഡിയോയിൽ കേൾക്കാം. ഇതിന്റെ ആഘാതത്തിൽ പിന്നീട് ഫ്രെയിമിൽ വെറും കറുത്ത നിറം മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ. തുടർന്ന് കാൽനടയാത്രക്കാരും മറ്റും ഇവിടേക്ക് ഓടി വരുന്നുണ്ട്. അപകടത്തിൽ ഒരാൾ മരിച്ചിരിക്കുന്നുവെന്ന് ഓടി വന്നവരിൽ ഒരാൾ പറയുന്നതും വീഡിയോയിൽ കേൾക്കാം. തുടർന്ന് അവർ എമർജൻസി സർവീസുകളെ വിളിച്ച് പെട്ടെന്ന് വരാൻ ആവശ്യപ്പെടുന്നുമുണ്ട്.

ലെനിന സ്ട്രീറ്റിലെ ഇസിയുമിലാണ് അപകടം നടന്നതെന്ന് എമർജൻസി സർവീസുകളെ ഫോൺ ചെയ്യുന്ന ആൾ വിവരിക്കുന്നതും കേൾക്കാം. ഈ അപകടം ഇസിയും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അപകടത്തിന്റെ കാരണങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കാറിന്റെ അവശിഷ്ടങ്ങൾ റോഡിൽ ചിതറിക്കിടക്കുന്നുണ്ട്.