- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായകനായി ഗോകുൽ സുരേഷ്; ഭരണം കൈയടക്കി അനുശ്രീയും പ്രയാഗാ മാർട്ടിനും: ഉൾട്ടയുടെ ഷൂട്ടിങ് പയ്യന്നൂരിൽ തുടങ്ങി
ഗോകുൽ സുരേഷ് നായകനാകുന്ന ഉൾട്ടയുടെ ഷൂട്ടിങ് കഴിഞ്ഞ ദിവസം പയ്യന്നൂരിൽ തുടങ്ങി. അനുശ്രീയും പ്രയാഗമാർട്ടിനുമാണ് നായികമാർ. സ്ത്രീകൾ ഭരിക്കുന്ന വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. തിരക്കഥാകൃത്ത് സുരേഷ് പൊതുവാൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. രൺജി പണിക്കർ, രമേഷ് പിഷാരടി, കോട്ടയം പ്രദീപ്, ജാഫർ ഇടുക്കി, ഉണ്ണി നായർ, രാജേഷ് ശർമ്മ, ഡാനിയേൽ ബാലാജി, സുബീഷ് സുധി, ശാന്തി കൃഷ്ണ, കെ.പി.എ.സി ലളിത, ആര്യ, സേതുലക്ഷ്മി, തസ്‌നി ഖാൻ, മഞ്ജു സുനിച്ചൻ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. സിപ്പി ക്രിയേറ്റീവ് വർക്‌സിന്റെ ബാനറിൽ, ഡോ. സുഭാഷ് സിപ്പിയാണ് നിർമ്മാണം. ബി.കെ. ഹരിനാരായണന്റെയും അജോയ് ചന്ദ്രന്റെയും വരികൾക്ക് ഗോപി സുന്ദറും സുദർശനും സംഗീതം നൽകുന്നു. പ്രകാശ് വേലായുധൻ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. പി.ആർ. ഒ: എ.എസ്. ദിനേശ്.
ഗോകുൽ സുരേഷ് നായകനാകുന്ന ഉൾട്ടയുടെ ഷൂട്ടിങ് കഴിഞ്ഞ ദിവസം പയ്യന്നൂരിൽ തുടങ്ങി. അനുശ്രീയും പ്രയാഗമാർട്ടിനുമാണ് നായികമാർ. സ്ത്രീകൾ ഭരിക്കുന്ന വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. തിരക്കഥാകൃത്ത് സുരേഷ് പൊതുവാൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
രൺജി പണിക്കർ, രമേഷ് പിഷാരടി, കോട്ടയം പ്രദീപ്, ജാഫർ ഇടുക്കി, ഉണ്ണി നായർ, രാജേഷ് ശർമ്മ, ഡാനിയേൽ ബാലാജി, സുബീഷ് സുധി, ശാന്തി കൃഷ്ണ, കെ.പി.എ.സി ലളിത, ആര്യ, സേതുലക്ഷ്മി, തസ്‌നി ഖാൻ, മഞ്ജു സുനിച്ചൻ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. സിപ്പി ക്രിയേറ്റീവ് വർക്‌സിന്റെ ബാനറിൽ, ഡോ. സുഭാഷ് സിപ്പിയാണ് നിർമ്മാണം.
ബി.കെ. ഹരിനാരായണന്റെയും അജോയ് ചന്ദ്രന്റെയും വരികൾക്ക് ഗോപി സുന്ദറും സുദർശനും സംഗീതം നൽകുന്നു. പ്രകാശ് വേലായുധൻ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. പി.ആർ. ഒ: എ.എസ്. ദിനേശ്.