തിരുവനന്തപുരം: അനശ്വര നടൻ ജയന്റെ ബന്ധുത്വം അവകാശപ്പെട്ട് നടി ഉമാ നായർ ചാനൽഷോയിൽ പറഞ്ഞ കാര്യങ്ങളെ എതിർത്ത് ന്യൂസിലാൻഡിൽ താമസിക്കുന്ന മലയാളി യുവതി ഫേസ്‌ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചിരുന്നു. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് പരിപാടിയിൽ പങ്കെടുക്കവേയാണ് താൻ ജയന്റെ സഹോദരന്റെ മകളാണെന്ന് ഉമ പരിചയപ്പെടുത്തിയത്. ജയനെ വല്യച്ഛൻ എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ച ഉമ ജയന്റെ അമ്മയും തന്റെ അച്ഛന്റെ അമ്മയും അനുജത്തി ജ്യേഷ്ഠത്തി മക്കളാണെന്നും പറഞ്ഞിരുന്നു. കൂടാതെ പ്രശസ്ത നടി ജയഭാരതി തന്റെ അച്ഛന്റെ കസിൻ ആണെന്നും ഉമ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയായിരുന്നു ജയഗൻങ് സഹോദരൻ സോമൻ നായരുടെ മകൾ ലക്ഷ്മി ഫേസ്‌ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചത്.

നടൻ ജയന് ഒരേയൊരു സഹോദരനെ ഉള്ളൂവെന്നും, ആ സഹോദരന് താൻ ഉൾപ്പടെ മൂന്ന് മക്കളാണെന്നും അതിൽ ഒരാൾ സീരിയലിലും മറ്റും സജീവമായി പ്രവർത്തിക്കുന്ന നടൻ ആദിത്യനാണെന്നും ലക്ഷ്മി പറയുകയുണ്ടായി. ഇതുവരെ ഉമയെ താൻ കണ്ടിട്ടുപ്പോലുമില്ലെന്നും എന്തടിസ്ഥാനത്തിലാണ് അവർ ഇത്തരം അവകാശവാദം ഉന്നയിക്കുന്നതെന്നും ലക്ഷ്മി വീഡിയോയിൽ ചോദിക്കുകയുണ്ടായി. വീഡിയോ സോഷ്യലൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ മറുപടിയുമായി ഉമ നായരും രംഗത്തെത്തി.

ലക്ഷ്മി ഉന്നയിച്ച ആരോപണങ്ങൾ പൂർണമായും തെറ്റാണെന്ന് പറഞ്ഞു കൊണ്ടാണ് ഉമ നായർ രംഗത്തെത്തിയത്. ലക്ഷ്മിയുടെ ഈ ആരോപണങ്ങൾ പൂർണമായും നിഷേധിച്ചുകൊണ്ട് ഫേസ്‌ബുക് ലൈവിലൂടെ സീരിയൽ താരം ഉമ നായർ രംഗത്തെത്തിയത്. തന്നെയും ആ ചാനലിനെയും അവതാരകയെയും അപമാനിക്കുന്ന വിഷയമായതിനാലാണ് താനൊരു മറുപടിയുമായി രംഗത്ത് വന്നതെന്ന് ഉമ പറഞ്ഞു. ലക്ഷ്മി എന്ന് പറയുന്ന പെൺകുട്ടി കുടുംബത്തിന്റെ വേരുകളെക്കുറിച്ചൊന്നും അന്വേഷിക്കാതെയാണ് ഇത്തരം ആരോപണങ്ങളുമായി വന്നതെന്നും 27 വർഷമായി താൻ സീരിയൽ രംഗത്ത് വന്നിട്ട് ഇതുവരെ ജയൻ എന്ന നടന്റെ ബന്ധുത്വം പറഞ്ഞ് അവസരം വാങ്ങാനോ ആളാകാനോ ശ്രമിച്ചിട്ടില്ലെന്നും ഉമ പറഞ്ഞു.

ജയന് ഒരു സഹോദരൻ മാത്രമേ ഉള്ളു അദ്ദേഹത്തിന് ഒരേ ഒരു മകളും അത് ലക്ഷ്മിയാണ്. ഒരുപക്ഷെ ആ സ്ഥാനം നഷ്ടമാകുമോ എന്ന ഭയം മൂലമാകാം ലക്ഷ്മി ഇത്തരം പ്രതികരണം നടത്തിയത്. എന്നാൽ തനിക്ക് അങ്ങനെ ഒരു സ്ഥാനം ആവശ്യമില്ലെന്നും താൻ മാനഷ്ടക്കേസിന് പോയാൽ കോടതിയിൽ ലക്ഷ്മി ഉത്തരം പറയേണ്ടി വരുമെന്നും ഉമ പറഞ്ഞു.

ലക്ഷ്മിക്ക് മറുപടിയായി ഫേസ്‌ബുക്ക് വീഡിയോയിൽ ഉമ നായർ പറയുന്നത് ഇങ്ങനെ:

സുഹൃത്തുക്കൾക്ക് വേണ്ടിയാണ് വീഡിയോ എന്നു പറഞ്ഞാണ് അവർ വീഡിയോയിൽ തുടങ്ങുന്നത്. ലക്ഷ്മി ശ്രീദേവിയുടെ വീഡിയോ കണ്ട ശേഷമാണ് പ്രതികരണവുമായി താൻ എത്തുന്നതെന്നും ഉമ പറയുന്നു. ഈ പറയുന്ന ലക്ഷ്മി എന്നു പറയുന്ന പെൺകുട്ടി വളരെ മോശമായി എന്നെ അവഹേളിക്കുകയാണ് ചെയ്തത്. അത് വളരെ മോശമായ കാര്യമായിപ്പോയി. എന്നെ സപ്പോർട്ട് ചെയ്തു സംസാരിച്ച ചാനലും മോശക്കാരായി പോകും. അതുകൊണ്ടാണ് താൻ പബ്ലിക് പ്ലാറ്റഫോമിൽ തന്നെ മറുപടി പറഞ്ഞു കൊണ്ട് രംഗത്തെത്തിയത്.

ഒരു ഫോട്ടോ ഉയർത്തിക്കാണിച്ചു കൊണ്ടാണ് ഉമ മറുപടി പറയുന്നത്. ഫോട്ടോയിൽ കാണുന്നത് ലൈവിൽ പ്രത്യക്ഷപ്പെട്ട ലക്ഷ്മിയുടെ അമ്മയാണെന്ന് ഉമ നായർ പറയുന്നു. ഇവർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഫോട്ടോയിലുള്ള മറ്റൊരാൾ എന്റെ അച്ഛമ്മയാണെന്നും അവർ പറയുന്നു. ഈ ഫോട്ടോ കൈയിലെടുത്ത് സംസാരിക്കാൻ വേണ്ടിയാണ് താൻ മറുപടി നൽകാൻ കാത്തിരുന്നതെന്നും നടി വ്യക്തമാക്കുന്നു. വീഡിയോ ഇറക്കിയ നിമിഷം ഞാൻ ലൊക്കേഷനിലായിരുന്നു. ഫോട്ടോയിൽ കാണുന്നത് അവരുടെ അമ്മയല്ല എന്ന് അവർ പറയുമോ എന്നറിയില്ലെന്ന് പറഞ്ഞു കൊണ്ടാണ് ഉമയുടെ മറുപടി.

എന്നെ മോശമായി പറഞ്ഞതിനേക്കാൾ സങ്കടം തോന്നിയത് 27 വർഷമായി ഞാൻ ഈ ഇൻഡ്‌സ്ട്രിയിൽ വന്നിട്ട്. ഒരു അവസരത്തിനും ഞാൻ വല്ല്യച്ചന്റെ പേര് പറയുകയോ അതിന് മുകളിൽ ആളാകുകയോ ചെയ്തിട്ടില്ല. ഇതിനെ കുറിച്ച് ചർച്ച ചെയ്യപ്പെടുന്ന തലത്തിലേക്കൊന്നും ചിന്തിച്ചിട്ടു പോലുമില്ലെന്നും ഉമ പറയുന്നു.

എന്റെ വകയിലെ വല്ല്യച്ചനാണ് ജയൻ, സ്വന്തപ്രകാരം അച്ഛന്റെ ജ്യേഷ്ഠന്റെ സ്ഥാനത്തു തന്നെയാണത്. അച്ഛന്റെ ജ്യേഷ്ഠൻ എന്നു പറഞ്ഞാൽ ഞങ്ങളുടെ നാട്ടിൽ ഇതിന് വല്ല്യച്ഛൻ എന്നാണ് പറയുന്നത്. വല്യച്ചന്റെ സ്ഥാനത്തായതു കൊണ്ട് അങ്ങനെ പറയുന്നു. ഈ പെൺകുട്ടിക്ക് ഫീൽ ചെയ്ത കാര്യം എനിക്കു തോന്നുന്നു. ഇവരുടെ ബന്ധങ്ങളിലും കൃഷ്ണൻ നായർ എന്ന ജയന് ഒരു സഹോദരനേ ഉള്ളൂ. അത് സോമൻ നായരാണ്. അദ്ദേഹത്തിന് ഒരു മകളേയുള്ളൂ എന്നു പറയുന്നത്. ഇനി ആ മകളുടെ സ്ഥാനം ഞങ്ങൾ ആരെങ്കിലും തട്ടിക്കൊണ്ടു പോകുമോ എന്നു കരുതിയാകും ആ കുട്ടി തനിക്കെതിരെ രംഗത്തെത്തിയത്. എന്നാൽ, പൊന്നു സഹോദരീ ഞങ്ങൾക്കൊന്നും ആ സ്ഥാനം വേണ്ട. ഇന്നു വരെ ഞങ്ങൾ ആരും തന്നെ അവരുടെ കുടുംബത്തിലേക്ക് പോകാൻ പോയിട്ടില്ല. അതിന്റെ ആവശ്യവുമില്ല.- ഉമ നായർ പറഞ്ഞു.

പിന്നെ തെളിവുകളിലേക്ക് പോകുകയാണെങ്കിൽ അത് തെളിയിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണ്. ഞങ്ങളെ അവഹേളിക്കുന്ന വിധത്തിൽ ഒരു മീഡിയയുടെ മുന്നിലൂടെ പ്രതികരിക്കുക എന്നത് മോശമായ കാര്യമാണ്. ലക്ഷ്മിയുടെ സഹോദരൻ ആദിത്യനെ പോലും ഞാൻ കാണുന്നത് ഒരു സീരിയൽ ചെയ്യുന്ന സമയത്താണ്. അദ്ദേഹത്തിനും അന്ന് ബന്ധങ്ങളെ കുറിച്ച് സംസാരിച്ചപ്പോഴാണ് അറിയുന്നത്. ഞാൻ അതിന് ശേഷവും ഒരു നടനെ പോലെ അല്ലെങ്കിൽ സുഹൃത്തിനെ പോലെ കാണുകയും ചെയ്തിട്ടില്ല. പിന്നല്ലേ, ഈ കൂട്ടി. ഞാൻ ഈ കുട്ടിയെ കണ്ടിട്ടുപോലുമില്ല. ഈ കുട്ടി എന്നെയും കണ്ടിട്ടുമില്ല. കണ്ടില്ല എന്ന കാരണം കൊണ്ട് എന്നെ അറിയില്ല എന്നതു കൊണ്ട് എന്ന അപമാനിച്ചതിന് മറുപടി പറയണം. തീർച്ഛയായും ഞാൻ ഇതിന് മാനനഷ്ട കേസുമായി മുന്നോട്ടു പോകും- ഉമ വ്യക്തമാക്കി.

നിങ്ങൾക്ക് ഇത്രയും കേട്ടതിൽ നിന്നും എന്തു തോന്നുന്നു എന്താണ് ശരിയെന്ന് വിലയിരുത്തുക എന്നും ഉമ നായർ പറയുന്നു. മോശമായ രീതിയിൽ സമൂഹത്തെ കബളിപ്പിച്ച് എനിക്ക് ആളാകേണ്ട കാര്യമില്ല. ഞാനും ലക്ഷ്മിയും തമ്മിലാണ് ഇനി കോടതി മുറിയിൽ കണ്ടുമുട്ടേണ്ടത്. അത് അവകാശങ്ങൾ നേടിയെടുക്കാനോ അത് ചർച്ച ചെയ്യപ്പെടാൻ വേണ്ടിയോ അല്ല. ഇത്രയേറെ എന്ന അപമാനിച്ച സ്ഥിതിക്ക് എന്നോടു കാണിച്ച നീതികേടിനാണ് മറുപടി പറയേണ്ടി വരും. ഇന്ന് ഇതുവരെ ഞാൻ ഇത്തരമൊരു വിമർശനം നേരിടേണ്ടി വന്നിട്ടില്ല- ഉമ നായർ പറഞ്ഞു.

18ാം വയസിൽ സീരിയൽ രംഗത്തതെത്തിയ വ്യക്തിയാണ് ഉമ നായർ മൗനം, മകൾ, ബാലഗണപതി, കല്യാണ സൗഗന്ധികം, കാണാകൺമണി, കൃഷ്ണതുളസി തുടങ്ങിയ സീരിയലുകളിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്തു. ജയിംസ് ആൻഡ് ആലീസ്, ഹരിഹരൻ പിള്ള ഹാപ്പിയാണ്, ഡിസംബർ എന്നീ സിനിമകളിൽ അഭിനയിച്ചു. 'നിനൈത്താലെ സുഖം താനെടി' എന്ന തമിഴ് സിനിമയിലും അഭിനയിച്ചു. 2014ൽ ആയിരുന്നു ഉമ നായരുടെ രണ്ടാംവരവ്. പതിമൂന്നു സീരിയലുകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 'മകളി'ൽ അമ്മയുടെ വേഷവും മകളുടെ വേഷവും ചെയ്തത് ഉമയാണ്.