- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമർ ഖാലിദിനും അനിർബൻ ഭട്ടാചാര്യയ്ക്കും ജാമ്യം; രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചത് ഡൽഹി വിടരുതെന്ന നിബന്ധനയോടെ; ഗീലാനിയുടെ ജാമ്യാപേക്ഷ നാളേക്ക് മാറ്റി
ന്യൂഡൽഹി: ജവഹർലാൽ നെഹറു സർവകലാശാലയിൽ നടന്ന സംഭവങ്ങളിൽ രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റു ചെയ്ത ജെഎൻയു വിദ്യാർത്ഥികൾക്ക് ജാമ്യം. ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. രണ്ടുപേരോടും ഡൽഹി വിട്ടുപോകരുതെന്നും 25,000 രൂപ വീതം കെട്ടിവെക്കാനും കോടതി ഇരുവരോടും നിർദ്ദേശിച്ചു. പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സൽ ഗുരുവിനെ തൂക്കിക്കൊന്നതിന്റെ വാർഷികാഘോഷത്തിന്റെ മുഖ്യ സംഘാടകനാണ് ഉമർ ഖാലിദെന്നാണ് ആരോപണം. ഈ പരിപാടിക്കിടെയാണ് ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളുയർന്നത്. ഇതേ സംഭവത്തിൽ അറസ്റ്റിലായ കനയ്യ കുമാറിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. അതേസമയം ഡൽഹി യൂണിവേഴ്‌സിറ്റി മുൻ പൊഫ്രസറും മനുഷ്യാവകാശ പ്രവർത്തകനുമായ എസ് എ.ആർ ഗീലാനിയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. ജാമ്യാപേക്ഷയെ ഡൽഹി പൊലീസ് ശക്തമായി എതിർത്തു. ഭരണകൂടത്തിനെതിരെ വിദ്വേഷം വളർത്തുന്ന രീതിയിൽ പരിപാടി സംഘടിപ്പിച്ചെന്നാരോപിച്ച് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഗിലാനി ഫെബ്രുവരി 16 മുതൽ ജുഡീഷ്യൽ കസ്റ്

ന്യൂഡൽഹി: ജവഹർലാൽ നെഹറു സർവകലാശാലയിൽ നടന്ന സംഭവങ്ങളിൽ രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റു ചെയ്ത ജെഎൻയു വിദ്യാർത്ഥികൾക്ക് ജാമ്യം. ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. രണ്ടുപേരോടും ഡൽഹി വിട്ടുപോകരുതെന്നും 25,000 രൂപ വീതം കെട്ടിവെക്കാനും കോടതി ഇരുവരോടും നിർദ്ദേശിച്ചു. പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സൽ ഗുരുവിനെ തൂക്കിക്കൊന്നതിന്റെ വാർഷികാഘോഷത്തിന്റെ മുഖ്യ സംഘാടകനാണ് ഉമർ ഖാലിദെന്നാണ് ആരോപണം. ഈ പരിപാടിക്കിടെയാണ് ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളുയർന്നത്. ഇതേ സംഭവത്തിൽ അറസ്റ്റിലായ കനയ്യ കുമാറിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
അതേസമയം ഡൽഹി യൂണിവേഴ്‌സിറ്റി മുൻ പൊഫ്രസറും മനുഷ്യാവകാശ പ്രവർത്തകനുമായ എസ് എ.ആർ ഗീലാനിയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. ജാമ്യാപേക്ഷയെ ഡൽഹി പൊലീസ് ശക്തമായി എതിർത്തു. ഭരണകൂടത്തിനെതിരെ വിദ്വേഷം വളർത്തുന്ന രീതിയിൽ പരിപാടി സംഘടിപ്പിച്ചെന്നാരോപിച്ച് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഗിലാനി ഫെബ്രുവരി 16 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഗീലാനിക്കുവേണ്ടി പട്യാല കോടതിയിൽ സമർപ്പിച്ച അപേക്ഷ വ്യാഴാഴ്ച പരിഗണിക്കേണ്ടതായിരുന്നുവെങ്കിലും അഡീഷനൽ സെഷൻസ് ജഡ്ജി ദീപക് ഗാർഗ് അവധിയിലായിരുന്നതിനാൽ വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഫെബ്രുവരി പത്തിന് ഡൽഹി പ്രസ്‌ക്‌ളബിൽ സംഘടിപ്പിച്ച അഫസ്ല്!മഖ്ബുൽ ഭട്ട് അനുസ്മരണ പരിപാടിയുടെ പേരിൽ അറസ്റ്റിലായ ഗിലാനിയുടെ ജാമ്യാപേക്ഷ കീഴ്‌കോടതി തള്ളിയിരുന്നു.
പാർലമെന്റാക്രമണ കേസിൽ വെറുതെ വിട്ട ശേഷം രാഷ്ട്രീയ തടവുകാർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തിച്ചുവരുന്ന ഗീലാനി വേദികളിലെല്ലാം അന്യായ തടവുകൾക്കും വധശിക്ഷക്കുമെതിരെ പ്രതികരിച്ചിരുന്നു. ജെ.എൻ.യുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തങ്ങൾക്കൊപ്പം നിൽക്കാൻ ആരും തയാറായില്ലെന്ന് ഗീലാനിയുടെ മകൾ പറഞ്ഞിരുന്നു.

