ഹ്‌റൈൻ കേരളീയ സമാജത്തിൽ ഈ വരുന്ന വ്യാഴ്യാഴ്ച രാത്രി 8 മണിക്ക് പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയും ടീമും നയിക്കുന്ന ഗസൽനൈറ്റ് അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.

മലയാള ഗസൽ ഗായകരിൽ പ്രമുഖനാണ് പി.എ. ഇബ്രാഹിം എന്ന ഉമ്പായി. നിരവധി പഴയ ചലച്ചിത്ര ഗാനങ്ങൾ ഉമ്പായി തന്റെ തനതായ ഗസൽ ആലാപന ശൈലികൊണ്ട് പുനരാവിഷ്‌കരിച്ചിട്ടുണ്ട്. വളരെയധികം ശ്രുതിമാധുര്യമുള്ള ഗാനാലാപന ശൈലിയാണ് ഗസലുകൾ. ശാന്തവും വർണനയുമുള്ള വരികൾ ആണ് ഗസലിൽ ഏറെയും. പാക്കിസ്ഥാനിലും ഇന്ത്യയിലുമാണ് ഇതിന് ആരാധകർ ഏറെയുള്ളത്. ഗസലുകളിലെ ലാളിത്യം കൊണ്ടും സാഹിത്യഭംഗികൊണ്ടും, അതിന്റെ മാധുര്യം കൊണ്ടും വളരെ പെട്ടെന്നു തന്നെ ആസ്വദകരുടെ മനം കവരും. പ്രണയമാണ് ഗസലുകളുടെ മുഖമുദ്ര.

ഗസലുകളിൽ പ്രണയത്തിന്റെ ഭാവനങ്ങളെ വളരെ വികാരതീവ്രതയോടെ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. ഗസലിൽ കവി ഉദ്ദേശിക്കുന്ന സ്‌നേഹം ഭൗതികമാണോ അതോ ദൈവസ്‌നേഹമാണോ എന്ന കാര്യം പലപ്പോഴും തീർച്ചപ്പെടുത്താനാവില്ല. പ്രണയാന്തരീക്ഷം തീർകത്തുകൊണ്ടുള്ള ഉമ്പായിയുടെ ആലാപനത്തിലൂടെ ഗൃഹാതുരത്വം ആസ്വാദകരിൽ ഉളവാക്കുന്ന ' ഗസൽ ഷാം 'ഒരു പ്രത്യേക അനുഭവം ആയിരിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.അതിനോടനുബന്ധിച്ചു ഡിന്നറും ഒരുക്കിയിട്ടുണ്ട്. പ്രവേശനം ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രം.

കൂടുതൽ വിവരങ്ങൾക്ക് ; അബ്ദുൾ റഹ്മാൻ 39678075 , എം പി രഘു 39662281 എന്നിവരെ വിളിക്കാവുന്നതാണ് വിളിക്കാവുന്നതാണ്.