- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉമേഷ് യാദവിന് മൂന്നാം ടെസ്റ്റ് നഷ്ടമായേക്കും; തിരിച്ചടിയായത് കാലിനേറ്റ പരിക്ക്; നടരാജൻ അരങ്ങേറിയേക്കും
മെൽബൺ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ പരിക്കേറ്റ പേസർ ഉമേഷ് യാദ വിന് മൂന്നാം ടെസ്റ്റ് നഷ്ടമാകാൻ സാധ്യത.ഇതോടെ ഓസീസിനെതിരായ നിശ്ചിത ഓവർ മത്സരങ്ങ ളിൽ തിളങ്ങിയ തമിഴ്നാട്ടുകാരൻ ടി. നടരാജന് ടെസ്റ്റിൽ അരങ്ങേറാൻ അവസരം ലഭിച്ചേക്കുമെ ന്നാണ് റിപ്പോർട്ട്.ടെസ്റ്റ് ടീമിന്റെ ഭാഗമല്ലെങ്കിലും നെറ്റ് ബൗളറായി നടരാജൻ ഇപ്പോഴും ടീമിനൊ പ്പം ഓസ്ട്രേലിയയിൽ ഉണ്ട്. നെറ്റ്സിൽ മികച്ച പ്രകടനമാണ് താരം നടത്തുന്നത്.
രണ്ടാം ടെസ്റ്റിൽ ബൗൾ ചെയ്യുന്നതിനിടെ കാലിലെ പേശിക്ക് വേദന അനുഭവപ്പെട്ട ഉമേഷ് മുടന്തി യാണ് മൈതാനത്ത് നിന്ന് മടങ്ങിയത്. താരത്തെ ഉടൻ തന്നെ സ്കാനിങ്ങിന് വിധേയനാക്കി യിരുന്നു. ഉമേഷിന് മൂന്നാം ടെസ്റ്റിൽ കളിക്കാൻ സാധിക്കില്ലെന്ന് ടീമിനോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
സ്പോർട്സ് ഡെസ്ക്
Next Story