- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സമവായങ്ങളും അനുനയങ്ങളും എല്ലാം പൊളിഞ്ഞു; അപ്രമാധിത്വം നിലനിർത്താൻ ഇനി വഴി നേരിട്ടുള്ള യുദ്ധം മാത്രം; സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്നു ആവശ്യപ്പെട്ട് രംഗത്തിറങ്ങാൻ ഉമ്മൻ ചാണ്ടി; ഹൈക്കമാന്റുമായും ഇനി സന്ധിയില്ല
തിരുവനന്തപുരം: ഡിസിസി പ്രസിഡന്റ് പട്ടികയോടുള്ള അതൃപ്തി വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്ത്. ഡിസിസി അദ്ധ്യക്ഷന്മാരുടെ പട്ടിക പുറത്ത് വന്നപ്പോൾ എട്ടെണ്ണം ലഭിച്ചത് ഐ ഗ്രൂപ്പിനാണ്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ഥനായ പിസി വിഷ്ണുനാഥിന് കൊല്ലം ഡിസിസി അദ്ധ്യക്ഷ പദവി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ഐ ഗ്രൂപ്പിലെ ബിന്ദു കൃഷ്ണയ്ക്കാണ് ലഭിച്ചത്. സംഘടനാ തിരഞ്ഞെടുപ്പാണ് പ്രവർത്തകർ ആഗ്രഹിക്കുന്നതെന്നും തന്റെ അഭിപ്രായം പാർട്ടി നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ വി എം. സുധീരനും പുനഃസംഘടനയെ സ്വാഗതം ചെയ്തു. ഡിസിസി പുനഃസംഘടനയിൽ ഏഴുജില്ലകളിൽനിന്ന് നാലിലേക്ക് ചുരുങ്ങിയതിൽ എ ഗ്രൂപ്പിനുള്ള അമർഷം വ്യക്തമാക്കുന്നതായിരുന്നു ഉമ്മൻ ചാണ്ടിയുടെ ആദ്യ പ്രതികരണം. എ ഗ്രൂപ്പിന്റെ വികാരം ഹൈക്കമാൻഡിനെ നേരിട്ടറിയിക്കും. സംഘടനാ തിരഞ്ഞെടുപ്പാണ് പ്രവർത്തകർ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. അർഹരായവരെ തഴഞ്ഞോ എന്ന മാദ്ധ്യമപ്രവർ
തിരുവനന്തപുരം: ഡിസിസി പ്രസിഡന്റ് പട്ടികയോടുള്ള അതൃപ്തി വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്ത്. ഡിസിസി അദ്ധ്യക്ഷന്മാരുടെ പട്ടിക പുറത്ത് വന്നപ്പോൾ എട്ടെണ്ണം ലഭിച്ചത് ഐ ഗ്രൂപ്പിനാണ്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ഥനായ പിസി വിഷ്ണുനാഥിന് കൊല്ലം ഡിസിസി അദ്ധ്യക്ഷ പദവി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ഐ ഗ്രൂപ്പിലെ ബിന്ദു കൃഷ്ണയ്ക്കാണ് ലഭിച്ചത്. സംഘടനാ തിരഞ്ഞെടുപ്പാണ് പ്രവർത്തകർ ആഗ്രഹിക്കുന്നതെന്നും തന്റെ അഭിപ്രായം പാർട്ടി നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ വി എം. സുധീരനും പുനഃസംഘടനയെ സ്വാഗതം ചെയ്തു.
ഡിസിസി പുനഃസംഘടനയിൽ ഏഴുജില്ലകളിൽനിന്ന് നാലിലേക്ക് ചുരുങ്ങിയതിൽ എ ഗ്രൂപ്പിനുള്ള അമർഷം വ്യക്തമാക്കുന്നതായിരുന്നു ഉമ്മൻ ചാണ്ടിയുടെ ആദ്യ പ്രതികരണം. എ ഗ്രൂപ്പിന്റെ വികാരം ഹൈക്കമാൻഡിനെ നേരിട്ടറിയിക്കും. സംഘടനാ തിരഞ്ഞെടുപ്പാണ് പ്രവർത്തകർ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. അർഹരായവരെ തഴഞ്ഞോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ധാരാളം നേതാക്കളുള്ള പാർട്ടിയിൽ അർഹരായവരും ധാരാളമുണ്ടെന്നായിരുന്നു മറുപടി.
നേരത്തെതന്നെ എ ഗ്രൂപ്പ് മുന്നോട്ടുവച്ചിരുന്ന സംഘടനാ തിരഞ്ഞെടുപ്പ് എന്ന ആവശ്യം ഇനി കൂടുതൽ ശക്തമാകുമെന്നും ഇതോടെ ഉറപ്പായി. പുനഃസംഘടനയെക്കുറിച്ച് തനിക്കുള്ള അഭിപ്രായവ്യത്യാസം സ്ഥാനമൊഴിയുന്ന കൊല്ലം ഡിസിസി പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷും പരസ്യമാക്കി. അതേസമയം ഡിസിസി പുനഃസംഘടനയിൽ ഐഗ്രൂപ്പിന്റെ സന്തോഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രകടമാക്കി. കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും പുനഃസംഘടനയെ പിന്താങ്ങുമ്പോൾ എ ഗ്രൂപ്പിൽ പുകയുന്ന അതൃപ്തി ഇനി എങ്ങനെയൊക്കെ പുറത്തുവരുമെന്നാണ് രാഷ്ട്രീയകേരളം കാത്തിരിക്കുന്നത്.



