- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരിന്റെ കൂറ് വിദ്യാർത്ഥികളോടും രക്ഷാകർത്താക്കളോടുമല്ല, സ്വാശ്രയ സ്വകാര്യ മാനേജ്മന്റ്കളോടാണ്; എട്ട് ദിവസ്സം പിന്നിട്ട നിരാഹാര സമരം ഒത്തുതീർപ്പാക്കണം; പിണറായിയോട് ഉമ്മൻ ചാണ്ടിയുടെ അഭ്യർത്ഥന
സ്വാശ്രയ കോളെജിലെ ഫീസ് നിരക്ക് ഉയർത്തിയതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തുന്ന നിരാഹാര സമരം എട്ടാംദിവസത്തിലേക്ക് കടക്കവെ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയോട് ഉമ്മൻ ചാണ്ടിയുടെ അഭ്യർത്ഥന. വർധിപ്പിച്ച ഫീസ് കുറയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത സർക്കാരിന്റെ കൂറ് വിദ്യാർത്ഥികളോടും രക്ഷാകർത്താക്കളോടുമല്ല, സ്വാശ്രയ സ്വകാര്യ മാനേജ്മന്റ്കളോടാണ് എന്ന് വ്യക്തമാണെന്ന് ഉമ്മൻ ചാണ്ടി ഫോസ്ബുക്കിൽ കുറിക്കുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ സംഘർഷം തുടരുകയും പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിരാഹാരം സമരം ഒത്തുതീർപ്പാക്കാനായി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.. ''സ്വാശ്രയ കോളേജ് ഫീസ്, കഴിഞ്ഞ വർഷങ്ങളെക്കാളും വളരെയധികം ഒറ്റയടിക്ക് വർധിപ്പിച്ചിരിക്കുകയാണ്. യു ഡി എഫ് സർക്കാർ അഞ്ച് കൊല്ലം കൊണ്ട് 47,000 രൂപ കൂട്ടിയപ്പോൾ,
സ്വാശ്രയ കോളെജിലെ ഫീസ് നിരക്ക് ഉയർത്തിയതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തുന്ന നിരാഹാര സമരം എട്ടാംദിവസത്തിലേക്ക് കടക്കവെ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയോട് ഉമ്മൻ ചാണ്ടിയുടെ അഭ്യർത്ഥന.
വർധിപ്പിച്ച ഫീസ് കുറയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത സർക്കാരിന്റെ കൂറ് വിദ്യാർത്ഥികളോടും രക്ഷാകർത്താക്കളോടുമല്ല, സ്വാശ്രയ സ്വകാര്യ മാനേജ്മന്റ്കളോടാണ് എന്ന് വ്യക്തമാണെന്ന് ഉമ്മൻ ചാണ്ടി ഫോസ്ബുക്കിൽ കുറിക്കുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ സംഘർഷം തുടരുകയും പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിരാഹാരം സമരം ഒത്തുതീർപ്പാക്കാനായി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം..
''സ്വാശ്രയ കോളേജ് ഫീസ്, കഴിഞ്ഞ വർഷങ്ങളെക്കാളും വളരെയധികം ഒറ്റയടിക്ക് വർധിപ്പിച്ചിരിക്കുകയാണ്. യു ഡി എഫ് സർക്കാർ അഞ്ച് കൊല്ലം കൊണ്ട് 47,000 രൂപ കൂട്ടിയപ്പോൾ, എൽഡിഎഫ് സർക്കാർ എംബിബിഎസ് മെറിറ്റ് സീറ്റിൽ 65000 രൂപയും മാനേജ്മെന്റ് ആൻഡ് മെറിറ്റ് സീറ്റിൽ 2,50,000 രൂപ വീതം വർധിപ്പിച്ചിരിക്കുന്നു.സർക്കാരിന് വ്യക്തമായ നിയന്ത്രണമുള്ള പരിയാരം മെഡിക്കൽ കോളേജിൽ മെറിറ്റ് സീറ്റിൽ 1,00,000 രൂപയും, മാനേജ്മന്റ് സീറ്റിൽ 3,50,000 രൂപയും, എൻആർഐ സീറ്റിൽ 2,00,000 രൂപയും ഒറ്റയടിക്ക് വർധിപ്പിച്ചിരിക്കുകയാണ്. വർധിപ്പിച്ച ഫീസ് കുറയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത സർക്കാരിന്റെ കൂറ് വിദ്യാർത്ഥികളോടും രക്ഷാകർത്താക്കളോടുമല്ല, സ്വാശ്രയ സ്വകാര്യ മാനേജ്മന്റ്കളോടാണ് എന്ന് വ്യക്തം.പരിയാരം മെഡിക്കൽ കോളേജിൽ ഫീസ് കുറച്ചാൽ സ്വകാര്യ സ്വാശ്രയ കോളേജുകളിലും ഫീസ് കുറയ്ക്കാൻ സമ്മർദ്ദമേറും എന്നതുകൊണ്ടാണ് സർക്കാരിന്റെ ഈ പിടിവാശി.
സ്വാശ്രയ കോളേജ് പ്രശ്നത്തിൽ സിപിഐ(എം) എടുത്ത നിലപാടുകളും എസ് എഫ് ഐയുടെ അക്രമ സമരങ്ങളും തികഞ്ഞ കാപട്യമാണെന്ന് കേരളീയ സമൂഹം തിരിച്ചറിയും. ഫീസ് കുറയ്ക്കുവാൻ കഴിഞ്ഞ അഞ്ച് വർഷം സമരം ചെയ്തവർ അധികാരത്തിൽ വന്നപ്പോൾ വൻ ഫീസ് വർദ്ധനവ് അടിച്ചേൽപ്പിക്കുകയും, സർക്കാരിന് സ്വന്തമായി തീരുമാനം എടുക്കുവാൻ അധികാരമുള്ള പരിയാരം മെഡിക്കൽ കോളേജിൽ പോലും ഒരു വിചാരവുമില്ലാതെ വിദ്യാർത്ഥികളെയും രക്ഷകർത്താക്കളേയും കബിളിപ്പിക്കുകയുമാണ്.
ഒരുവശത്ത് തത്വദീക്ഷയില്ലാതെ ഫീസ് വർധിപ്പിച്ച എൽഡിഎഫ് സർക്കാർ 25,000 രൂപ വാർഷിക ഫീസിൽ പഠിക്കുവാൻ സമർഥരായ കുട്ടികൾക്ക് അവസരം ലഭിക്കുന്ന സർക്കാർ മെഡിക്കൽ കോളേജിലെ 250 സീറ്റ് വേണ്ടന്ന് വയ്ക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം വ്യവസ്ഥകൾക്ക് വിധേയമായി ലഭിക്കുമെന്ന് ഉറപ്പായിട്ടും തിരുവനന്തപുരം 100, ഇടുക്കി 50, പാരിപ്പള്ളി ഇ എസ് ഐ മെഡിക്കൽ കോളേജിൽ 100 സീറ്റ് വീതം നഷ്ട്ടപെടുത്തിയിരിക്കുന്നത് മാപ്പർഹിക്കാത്ത കുറ്റമാണ്.
മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശ്രീ ഡീൻ കുര്യാക്കോസിന്റെയും, വൈസ് പ്രസിഡന്റ് ശ്രീ സി.ആർ മഹേഷിന്റേയും എട്ട് ദിവസം പിന്നിട്ട നിരാഹാര സമരം ഒത്തുതീർപ്പാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.''