- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്ലാക്‌മെയിൽ ചെയ്ത പേര് വെളിപ്പെടുത്താം; ഏതായാലും അത് ബാലകൃഷ്ണപിള്ളയല്ല; സോളാർ കമ്മീഷൻ സരിതയുടെ കത്തിന്റെ ആധികാരികതയും എഴുതിയ ആളിന്റെ വിശ്വാസ്യതയും പരിശോധിച്ചില്ല; മുഖ്യമന്ത്രിയുടെ ഓഫീസ് കത്തിന്റെ ഭാഗങ്ങൾ കമ്മീഷൻ ശുപാർശകളായി പുറത്തുവിട്ടുവെന്നും ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സോളാർ കേസിന്റെ പേരിൽ തന്നെ ബ്ലാക്‌മെയിൽ ചെയ്തത് ആർ.ബാലകൃഷ്ണപിള്ളയല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.പേര് പിന്നീട് വെളിപ്പെടുത്തുമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഒരുപാടു പേർ തന്നെ 'ബ്ലാക്ക് മെയ്ൽ' ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും അതിൽ ഒരാൾക്കു വിധേയനായി എന്നതിൽ ദുഃഖമുണ്ടെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യാഴാഴ്ച തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. സോളർ കമ്മിഷൻ റിപ്പോർട്ട് നിയമസഭയിൽ വച്ചതിനു പിന്നാലെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. അതാരാണെന്നു മാധ്യമ പ്രവർത്തകരോടു പിന്നീടു വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'ഒരു ഭീഷണിക്കും വഴങ്ങാത്ത ഞാനാണ് ഒരാളുടെ ബ്ലാക്ക് മെയ്ലിങ്ങിനു വഴങ്ങേണ്ടിവന്നത്. കമ്മിഷനെ നിയമിച്ചത് അബദ്ധമായി തോന്നിയിട്ടില്ല. മറ്റു ചില കാര്യങ്ങൾ അബദ്ധമായോ എന്നു സംശയമുണ്ട്. അതെന്താണെന്ന് ഇപ്പോൾ പറയുന്നില്ല. ആരുടെയും കാലു പിടിക്കാനില്ല. അന്തിമ തീരുമാനം വരുമ്പോൾ ജനങ്ങൾക്കു മുന്നിൽ തല ഉയർത്തി നിൽക്കുക ഞാനായിരിക്കും' ഇങ്ങനെയ
തിരുവനന്തപുരം: സോളാർ കേസിന്റെ പേരിൽ തന്നെ ബ്ലാക്‌മെയിൽ ചെയ്തത് ആർ.ബാലകൃഷ്ണപിള്ളയല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.പേര് പിന്നീട് വെളിപ്പെടുത്തുമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഒരുപാടു പേർ തന്നെ 'ബ്ലാക്ക് മെയ്ൽ' ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും അതിൽ ഒരാൾക്കു വിധേയനായി എന്നതിൽ ദുഃഖമുണ്ടെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യാഴാഴ്ച തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. സോളർ കമ്മിഷൻ റിപ്പോർട്ട് നിയമസഭയിൽ വച്ചതിനു പിന്നാലെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. അതാരാണെന്നു മാധ്യമ പ്രവർത്തകരോടു പിന്നീടു വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'ഒരു ഭീഷണിക്കും വഴങ്ങാത്ത ഞാനാണ് ഒരാളുടെ ബ്ലാക്ക് മെയ്ലിങ്ങിനു വഴങ്ങേണ്ടിവന്നത്. കമ്മിഷനെ നിയമിച്ചത് അബദ്ധമായി തോന്നിയിട്ടില്ല. മറ്റു ചില കാര്യങ്ങൾ അബദ്ധമായോ എന്നു സംശയമുണ്ട്. അതെന്താണെന്ന് ഇപ്പോൾ പറയുന്നില്ല. ആരുടെയും കാലു പിടിക്കാനില്ല. അന്തിമ തീരുമാനം വരുമ്പോൾ ജനങ്ങൾക്കു മുന്നിൽ തല ഉയർത്തി നിൽക്കുക ഞാനായിരിക്കും' ഇങ്ങനെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ.
സോളാർ കമ്മീഷന്റേത് മുൻവിധിയോടയുള്ള ശുപാർശകളാണ്. സരിതയുടെ കത്തിന്റെ ആധികാരികത കമ്മീഷൻ പരിശോധിച്ചിട്ടില്ല. എഴുതിയ ആളുടെ വിശാസ്യത പരിശോധിക്കുകയോ ചെയ്തിട്ടില്ല. പലവട്ടം മൊഴിമാറ്റി പറഞ്ഞയാളുടെ വിശ്വാസ്യത നോക്കിയില്ല.സരിതയുടെ പേരിലായി രണ്ടുകത്തുകൾ വന്ന സഹാചര്യവും നോക്കിയില്ല. തന്റെ പേര് ആ കത്തിലിലില്ല എന്ന് ഒരു സ്വതന്ത്ര സാക്ഷി പറഞ്ഞിട്ടുണ്ട്. എന്നാൽ ഇക്കാര്യം കമ്മിഷൻ പരിഗണിച്ചില്ല. കമ്മിഷൻ പുതുതായൊന്നും പറഞ്ഞിട്ടില്ല, കത്തിലുള്ള കാര്യങ്ങൾ സൂചിപ്പിക്കുക മാത്രമാണു ചെയ്തിരിക്കുന്നത്. കോൺഗ്രസിനെയും യുഡിഎഫിനെയും ഉൾപ്പെടെ എല്ലാവരെയും അടച്ചാക്ഷേപിക്കാനുള്ള ശ്രമമാണുണ്ടായിരിക്കുന്നത്. കമ്മിഷൻ റിപ്പോർട്ട് എഴുതിവാങ്ങി, നിയമോപദേശം വിളിച്ചുവരുത്തി, നടപടിയെടുക്കാനാണ് സർക്കാർ ശ്രമിച്ചിരിക്കുന്നത്. ഇതിനെ നിയമപരമായിട്ടു തന്നെ നേരിടുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
സരിതയുടെ ടീം സോളറുമായി സഹകരിച്ച നേതാക്കളുടെ പേരിലെല്ലാം കേസെടുക്കുമെന്നാണു കേൾക്കുന്നത്. ഇടതുമുന്നണിയുടെ കാലത്ത് ആരംഭിച്ച പദ്ധതിയാണിത്. അന്നത്തെ മുഖ്യമന്ത്രി വി എസ്.അച്യുതാനന്ദന്റെയും മറ്റു മന്ത്രിമാരുടെയും ചിത്രങ്ങൾ വച്ച പരസ്യം ടീം സോളർ പുറത്തിറക്കിയിരുന്നു. ഇടതുമുന്നണി കാലത്തെ ടീം സോളറിന്റെ തട്ടിപ്പിനെപ്പറ്റി കമ്മിഷൻ നിശബ്ദത പാലിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസാകട്ടെ കത്തിന്റെ ഭാഗങ്ങൾ കമ്മീഷൻ ശുപാർശയെന്ന മട്ടിൽ പുറത്ത് വിട്ടു.കമ്മീഷൻ റിപ്പോർട്ടിന്റെ ഒരുവാല്യം ഒപ്പിടാതെ വന്നതിലും ഉമ്മൻ ചാണ്ടി സംശയം പ്രകടിപ്പിച്ചു.സോളാർ കേസിന്റെ പേരിൽ കോൺഗ്രസിലും യുഡിഎഫിലും ഭിന്നതയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.