ത്തറിൽ നിന്നുള്ള ഉംറയാത്രക്ക് ഇനിമുതൽ ചിലവേറും. സൗദി സർക്കാർ വിസനിരക്ക് വർദ്ധിപ്പിച്ചതിനെ തുടർന്ന് ഉംറ തീർത്ഥാടനത്തിനുള്ള ചെലവ് 180 ശതമാനത്തോളമാണ് വർദ്ധിക്കുന്നത്. ആദ്യ തവണത്തെ ഉംറക്കാരെ നിരക്ക് വർദ്ദന ബാധിച്ചേക്കില്ല. മറ്റുരാജ്യങ്ങളിൽ നിന്നുള്ള നിരക്കും വർദ്ധിച്ചേക്കും .

നിലവിലെ നിരക്കിൽ നിന്ന് 180 ശതമാനമെങ്കിലും വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന . നീലവിൽ ഉംറ വിസക്ക് പ്രത്യേക നിരക്ക് സൗദി സർക്കാർ ഈടാക്കിയിരുന്നില്ല. പുതിയ തീരുമാനം അനുസരിച്ച് ഉംറ വിസക്ക് സൗദി സർക്കാരിന് 2000 റിയാൽ നൽകിയിരിക്കണം. എന്നാൽ ആദ്യ തവണ ഉംറക്ക് പോകുന്നവർക്ക് മാത്രം നിരക്ക് വർദ്ധനവ് ബാധിച്ചേക്കില്ല.

നിലവിൽ 1200 റിയാൽ വരെയാണ് കരമാർഗം തീർത്ഥാടനത്തിന് പോകുന്നവരിൽ നിന്ന് ഏജൻസികൾ ഈടാക്കുന്നത്. ഇതേ ഏജൻസികൾക്ക് ഇനി ചുരുങ്ങിയത് 3200 റിയാലെങ്കിലും ഒരു തീർത്ഥാടകനിൽ നിന്ന് ഈടാക്കേണ്ടതായി വരും. പുതിയ സീസൺ ആരംഭിക്കുന്ന മുഹറം ഒന്നാം തിയ്യതി മുതൽ നിരക്ക് വർദ്ധന നടപ്പിലാകുന്നത്.

ഹജ്ജ്-ഉംറ ഏജൻസികൾ കഴിഞ്ഞ നാല് വർഷമായി വലിയ പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ഹറം വികസനം കാരമായി ഖത്തറിൽ നിന്നുള്ള ഹാജിമാരിൽ വലിയ കുറവാണ് വരുത്തിയിട്ടുള്ളത്. നിലവിൽ മുപ്പത് ഏജൻസികളാണ് ഖത്തറിലുള്ളത്. അതിൽ നിലവിൽ ഒൻപത് ഏജൻസികൾ മാത്രമാണ് ഇപ്പോൾ തീർത്ഥാടകരെയും കൊണ്ട് പോകുന്നത്.