- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉംറ്റാറ്റായിൽ തിരുവോണാഘോഷങ്ങൾക്ക് തിരി തെളിയാൻ ദിവസങ്ങൾ മാത്രം; ഒക്ടോബർ ഒന്നിന് മലയാളി സമൂഹം ഒത്തുകൂടും
ഉംറ്റാറ്റാ: ദക്ഷിണാഫ്രിക്കയിൽ മലയാളത്തനിമയുടെ നേർമുഖമായി എന്നുംഎല്ലാവരാലും കരുതപ്പെടുന്ന ഉംറ്റാറ്റായിലെ ഈ വർഷത്തെ ഓണാഘോഷങ്ങൾഒക്ടോബർ മാസം ഒന്നാം തിയതി ശനിയാഴ്‌ച്ച ഉച്ചക്ക് ഇക്വേസി ലോക്കൂസ ഹാളിൽ വിഭവ സമൃദ്ധമായ ഓണസദ്യയെ തുടർന്നുള്ള കലാപരിപാടികളോടും വൈകുന്നേരത്തെഅത്താഴത്തോടെയും നടത്തുന്നു. ഇത്തവണ ഇവിടുത്തെ സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ത്ദക്ഷിണാഫ്രിക്കയിൽ ആദിമകാലഘട്ടങ്ങളിൽ കുടിയേറിപ്പാർത്ത വി.ഡി.ജി.നായർ, സെബാസ്റ്റ്യൻ വട്ടക്കുന്നേൽ, പ്രൊഫ.ജോസ് മാമ്മൻഎന്നിവരാണ്. സ്പോർട്സ് കമ്മിറ്റി അധ്യക്ഷൻ ജിജ്ജു ബാബുവിന്റെന്റെ നേതൃത്വത്തിൽഇക്വേസി മൈതാനത്തിലും കന്നീസ്സ സ്‌കൂളിലുമായി കായിക മത്സരങ്ങളും നാടൻകളികളും, ക്രിക്കറ്റ്, ചീട്ടുകളി, കുട്ടികളുടെ ചിത്രരചനാ മത്സരങ്ങൾ തുടങ്ങിയവനടന്നു. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ആദിമകാലത്തുള്ള പ്രവാസികൾ ഒത്തൊരുമയോടെ ആരംഭിച്ചിട്ടുള്ള സമാജം, ശരിയായ മലയാളത്തനിമ നിലനിർത്തിക്കൊണ്ട്മലയാളത്തിന്റെ ആഘോഷങ്ങളും ആചാരങ്ങളും വരും തലമുറയ്ക്ക് പകർന്നുകൊടുക്കുന്ന ഒരു പാരമ്പര
ഉംറ്റാറ്റാ: ദക്ഷിണാഫ്രിക്കയിൽ മലയാളത്തനിമയുടെ നേർമുഖമായി എന്നുംഎല്ലാവരാലും കരുതപ്പെടുന്ന ഉംറ്റാറ്റായിലെ ഈ വർഷത്തെ ഓണാഘോഷങ്ങൾഒക്ടോബർ മാസം ഒന്നാം തിയതി ശനിയാഴ്‌ച്ച ഉച്ചക്ക് ഇക്വേസി ലോക്കൂസ ഹാളിൽ വിഭവ സമൃദ്ധമായ ഓണസദ്യയെ തുടർന്നുള്ള കലാപരിപാടികളോടും വൈകുന്നേരത്തെഅത്താഴത്തോടെയും നടത്തുന്നു.
ഇത്തവണ ഇവിടുത്തെ സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ത്ദക്ഷിണാഫ്രിക്കയിൽ ആദിമകാലഘട്ടങ്ങളിൽ കുടിയേറിപ്പാർത്ത വി.ഡി.ജി.നായർ, സെബാസ്റ്റ്യൻ വട്ടക്കുന്നേൽ, പ്രൊഫ.ജോസ് മാമ്മൻഎന്നിവരാണ്.
സ്പോർട്സ് കമ്മിറ്റി അധ്യക്ഷൻ ജിജ്ജു ബാബുവിന്റെന്റെ നേതൃത്വത്തിൽഇക്വേസി മൈതാനത്തിലും കന്നീസ്സ സ്‌കൂളിലുമായി കായിക മത്സരങ്ങളും നാടൻകളികളും, ക്രിക്കറ്റ്, ചീട്ടുകളി, കുട്ടികളുടെ ചിത്രരചനാ മത്സരങ്ങൾ തുടങ്ങിയവനടന്നു.
ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ആദിമകാലത്തുള്ള പ്രവാസികൾ ഒത്തൊരുമയോടെ ആരംഭിച്ചിട്ടുള്ള സമാജം, ശരിയായ മലയാളത്തനിമ നിലനിർത്തിക്കൊണ്ട്മലയാളത്തിന്റെ ആഘോഷങ്ങളും ആചാരങ്ങളും വരും തലമുറയ്ക്ക് പകർന്നുകൊടുക്കുന്ന ഒരു പാരമ്പര്യമാണ് അനുവർത്തിച്ചു പോന്നിട്ടുള്ളത്.ഏതാണ്ട് നൂറിൽപ്പരം മലയാളി കുടുംബങ്ങൾ ഇവിടെ തിങ്ങിപ്പാർക്കുന്നുണ്ട്.
ഏകോദര സഹോദരങ്ങളെപ്പോലെ എന്നും ഒത്തൊരുമയോടെ പ്രവർത്തിക്കുവാൻശ്രദ്ധിക്കുന്ന ഇവിടുത്തെ മലയാളികൾക്ക് സഹായകമായി ഇന്ന് സമാജത്തിനുനേതൃത്വം നൽകുന്ന നേതാക്കൾ വഹിക്കുന്ന പങ്ക് എടുത്തുപറയേണ്ടതാണ്.ഓണസദ്യക്കു വിളമ്പാനുള്ള പായസ്സം എല്ലാവരും ചേർന്ന് തലേന്ന് വൈകിട്ട് എല്ലാവരുടെയും സാന്നിദ്ധ്യത്തിലും സഹകരണത്തിലും ഉണ്ടാക്കുന്ന, ഒരുമയുടെചരിത്രം ഉംറ്റാറ്റായ്ക്ക് മാത്രം അവകാശപ്പെടാവുന്ന ഒരു പ്രത്യേക പരിപാടിയാണ്.
സെപ്റ്റംബർ മാസം മുപ്പതാം തീയതി വൈകിട്ട് 7 മണിക്ക്, ഇക്വേസ്സിയിൽഎല്ലാവരും ഈ ചടങ്ങിനായി ഒത്തുകൂടുന്നു.ഒക്ടോബർ മാസം ഒന്നാം തീയതി ഉച്ചയ്ക്ക് 12:30-നു ഇക്വേസി ലൊക്കൂസ്സ ഹാളിൽവച്ച് മിനി ഡെൻസിയുടെ നേതൃത്വത്തിലും എല്ലാവരുടെയും സജീവസഹകരണത്തിലും ഒരുക്കപ്പെട്ടിട്ടുള്ള വിഭവ സമൃദ്ധമായ ഓണസദ്യയും തുടർന്ന് 3 മണി മുതൽ വൈകിട്ട് 7 മണി വരെ കലാ കമ്മിറ്റി അധ്യക്ഷൻ മനോജ് പണിക്കരുടെ നേതൃത്വത്തിൽ വൈവിദ്ധ്യമാർന്ന കലാപരിപാടികൾക്കും ശേഷം അത്താഴത്തോടെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തിരശീല വീഴും.