- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണം വിതയ്ക്കാനൊരുങ്ങുന്നവരെ കടിഞ്ഞാണിടും; ഉത്തരകൊറിയയ്ക്ക് എതിരെ കടുത്ത ഉപരോധവുമായി യുഎൻ; ലോകത്തിന് സമാധാനമാണ് മരണമല്ല വേണ്ടതെന്ന് ട്രംപ്
യുഎൻ: ഉത്തരകൊറിയക്കെതിരെ ഐക്യരാഷ്ട്ര സഭാ സുരക്ഷാസമിതി കടുത്ത ഉപരോധം ഏർപെടുത്തി. വിലക്കുകൾ ലംഘിച്ച് തുടർച്ചയായി ആണവപരീക്ഷണം നടത്തുന്ന പശ്ചാത്തലത്തിലാണ് യുഎന്നിന്റെ നടപടി. ചൈനയുടെയും റഷ്യയുടെയും പിന്തുണയോടെയാണ് ഉപരോധം ഏർപ്പെടുത്താനുള്ള പ്രമേയം പാസായത്. ഉത്തരകൊറിയയിലേക്ക് ഇന്ധന കയറ്റുമതിക്ക് വരെ നിയന്ത്രണം കൊണ്ടുവരുന്ന പ്രമേയമാണ് അംഗീകരിച്ചതെന്നാണ് റിപ്പോർട്ട്. ആണവപട്ടികയിൽ ഉൾപ്പെട്ട കമ്പനികളെയും വ്യക്തികളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും നിർദേശിക്കുന്നു. യുഎസ് കൊണ്ടുവന്ന പ്രമേയത്തെ യുഎന്നിൽ പാസാക്കിയതിന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിനന്ദനം അറിയിച്ചു. വെള്ളിയാഴ്ചയാണ് പുതിയ ഉപരോധത്തിന് സുരക്ഷാസമിതി അംഗീകാരം നൽകിയത്. ഉത്തര കൊറിയയുടെ എണ്ണ ഇറക്കുമതിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുക. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഉത്തരകൊറിയൻ പൗരന്മാരെ 24 മാസത്തിനുള്ളിൽ തിരിച്ചയക്കുക, എണ്ണ, കൽക്കരി തുടങ്ങിയ ഉത്പന്നങ്ങളുമായി ഉത്തരകൊറിയയിലേക്കും തിരിച്ചും പോകുന്ന കപ്പലുകൾക്കു മേൽ കർശന നിയന്ത്രണം ഏർപ്പെടുത്ത
യുഎൻ: ഉത്തരകൊറിയക്കെതിരെ ഐക്യരാഷ്ട്ര സഭാ സുരക്ഷാസമിതി കടുത്ത ഉപരോധം ഏർപെടുത്തി. വിലക്കുകൾ ലംഘിച്ച് തുടർച്ചയായി ആണവപരീക്ഷണം നടത്തുന്ന പശ്ചാത്തലത്തിലാണ് യുഎന്നിന്റെ നടപടി.
ചൈനയുടെയും റഷ്യയുടെയും പിന്തുണയോടെയാണ് ഉപരോധം ഏർപ്പെടുത്താനുള്ള പ്രമേയം പാസായത്. ഉത്തരകൊറിയയിലേക്ക് ഇന്ധന കയറ്റുമതിക്ക് വരെ നിയന്ത്രണം കൊണ്ടുവരുന്ന പ്രമേയമാണ് അംഗീകരിച്ചതെന്നാണ് റിപ്പോർട്ട്.
ആണവപട്ടികയിൽ ഉൾപ്പെട്ട കമ്പനികളെയും വ്യക്തികളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും നിർദേശിക്കുന്നു. യുഎസ് കൊണ്ടുവന്ന പ്രമേയത്തെ യുഎന്നിൽ പാസാക്കിയതിന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിനന്ദനം അറിയിച്ചു.
വെള്ളിയാഴ്ചയാണ് പുതിയ ഉപരോധത്തിന് സുരക്ഷാസമിതി അംഗീകാരം നൽകിയത്. ഉത്തര കൊറിയയുടെ എണ്ണ ഇറക്കുമതിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുക. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഉത്തരകൊറിയൻ പൗരന്മാരെ 24 മാസത്തിനുള്ളിൽ തിരിച്ചയക്കുക, എണ്ണ, കൽക്കരി തുടങ്ങിയ ഉത്പന്നങ്ങളുമായി ഉത്തരകൊറിയയിലേക്കും തിരിച്ചും പോകുന്ന കപ്പലുകൾക്കു മേൽ കർശന നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയവയാണ് പുതിയ ഉപരോധത്തിലെ വ്യവസ്ഥകൾ.