- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎൻ: പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ ഇന്ത്യ വൻപുരോഗതി കൈവരിച്ചതായി യുഎൻ റിപ്പോർട്ട്. എന്നാൽ സെക്കൻഡറി വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ മറ്റു രാജ്യങ്ങളിലും മോശമാണ് ഇന്ത്യയുടെ അവസ്ഥ. യുനെസ്‌കോ നടത്തിയ പഠനത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ ഇന്ത്യക്കു മുന്നേറ്റം നടത്താൻ സാധിച്ചതായി പറയുന്നത്. വൈകല്യങ്ങൾ
യുഎൻ: പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ ഇന്ത്യ വൻപുരോഗതി കൈവരിച്ചതായി യുഎൻ റിപ്പോർട്ട്. എന്നാൽ സെക്കൻഡറി വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ മറ്റു രാജ്യങ്ങളിലും മോശമാണ് ഇന്ത്യയുടെ അവസ്ഥ.
യുനെസ്‌കോ നടത്തിയ പഠനത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ ഇന്ത്യക്കു മുന്നേറ്റം നടത്താൻ സാധിച്ചതായി പറയുന്നത്. വൈകല്യങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് ഇന്ത്യയിൽ പ്രത്യേക സഹായം നൽകുന്നുണ്ടെന്നും അദ്ധ്യാപകർക്കു പ്രത്യേകം പരിശീലനം ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
124 മില്യൺ കുട്ടികളാണ് ഇന്ത്യയിൽ വിദ്യാഭ്യാസം ലഭിക്കാതെ സ്‌കൂളുകൾക്കു പുറത്തു നിൽക്കുന്നത്. 2011-ലെ കണക്കുകൾ പ്രകാരം 16 മില്യൺ കുട്ടികളാണു സ്‌കൂളുകളിൽ നിന്നും കൊഴിഞ്ഞു പോയത്. ബംഗ്ലാദേശ്, സിറിയ, മെക്‌സിക്കോ, നൈജർ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ഒരു മില്യൺ കുട്ടികൾ മാത്രമാണു സ്‌കൂളുകളിൽ നിന്നും കൊഴിഞ്ഞുപോയത്.