തിരുവനന്തപുരം: യുണൈറ്റഡ് നേഷൻസ് യൂണിവേഴ്‌സിറ്റി റീജിയണൽ സെന്റർ ഓഫ് എക്‌സ്‌പേർട്ടൈസ് (യുഎൻ.യു ആർസിഇ) ഒമ്പതിന് വെള്ളിയാഴ്‌ച്ച തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിക്കുന്നു. സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ), ഇന്ത്യൻ ഇൻസ്റ്റിറ്റിയുട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ ് (ഐഐഐടിഎം-കെ), തിരുവനന്തപുരം സ്റ്റേറ്റ്‌ഹോർട്ടികൾച്ചർ മിഷൻ, കേരള സർവകലാശാല, എം.ജി കോളേജ്, ത്രിവേണി ആയൂർവേദ, മിത്രാനികേതൻ, ശാന്തിഗ്രാമം, സൊസൈറ്റി ഓഫ് എനർജി എൻജിനിയേഴ്‌സ് ആൻഡ് മാനേജേർസ്, ഗവേഷണ സ്ഥാപനങ്ങൾ, സ്‌കൂളുകൾ തുടങ്ങിയവയെല്ലാം യുഎൻ.യു ആർസിഇയിൽ പങ്കാളികളാകുന്നുണ്ട.

തിരുവനന്തപരും ഉദാര ശിരോമണി റോഡിലെസിസ്സയുടെ ഓഫീസ് തന്നെയായിരിക്കും
 യുഎൻ.യു ആർസിഇ യുടെ ഔദ്യോഗിക കാര്യാലയമായി പ്രവർത്തിക്കുക. വിവിധ ഭൂഖണ്ഡങ്ങളിലായി 146 പ്രദേശങ്ങളുമായി സംയോജിച്ച് വിവിധ വിഷയങ്ങളെ ആസ്പദമാക്കിമികച്ച അറിവുകളും ധാരണകളും പങ്കുവയ്ക്കുന്ന സംഘടനയാണ് യുഎൻ.യു ആർസിഇ. കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം, മികച്ച വിദ്യാലയങ്ങൾ, ഉപഭോഗത്തിന്റെയും ഉത്പാദനത്തിന്റെയും സ്ഥായിയായ നിലനിൽപ്പ്, സ്ഥിരതയുള്ള ഉപജീവനമാർക്ഷം, യുവത്വം, ഉന്നത വിദ്യാഭ്യാസം, പാരമ്പര്യമായ അറിവുകൾ, ജൈവ വൈവിധ്യം, ദുരന്ത നിവാരണ മാർഗങ്ങൾ, വിഭവശേഷിയെ അടിസ്ഥാനമാക്കിയ പഠനവും വികസനവും, ഗവേഷണവും വികസനവും, അന്താരാഷ്ട്രനിലനിൽപ്പിനെ അടിസ്ഥാനമാക്കിയ ആശയങ്ങളും ഇടപെടലുകളും എന്നിങ്ങനെ വിവിധ വിഷയങ്ങൾക്ക് വേണ്ടിയാണ് യുഎൻ.യു ആർസിഇ പ്രവർത്തിക്കുന്നത്.

യുണൈറ്റഡ് നേഷൻസ് ഡെക്കേഡ് ഓൺ എജ്യുകേഷൻ ഫോർ സസ്‌റ്റൈനബിൾ ഡവലപ്‌മെന്റ് (ഡിഇഎസ്ഡി) ആരംഭിച്ച ആർസിഇ എന്ന പ്രസ്ഥാനം ഭാവിയിലെ ആഗോള സമൂഹത്തിന്റെ വിദ്യാഭ്യാസത്തിനും സ്ഥായിയായ നിലനിൽപ്പിനും വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനയാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ യുഎൻ.യു ആർസിഇയുടെഔദ്യോഗിക ഉദ്ഘാടനം കേരള ധനകാര്യമാന്ത്രി ഡോ. തോമസ് ഐസക്ക് നിർവ്വഹിക്കും. ശ്രീ.കെ. മുരളീധരൻ എംഎൽഎ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, എംപി ഡോ. ശശി തരൂർ മുഖ്യപ്രഭാഷണം നടത്തും.

ചടങ്ങിൽ രാജഗോപാൽ എംഎ‍ൽഎ യുഎൻ.യു ആർസിഇയുടെ തിരുവനന്തപരും സെന്ററിന്റെ ലോഗോ പ്രകാശനം ചെയ്യും. ജപ്പാനിലെ, യുണൈറ്റഡ് നേഷൻസ് യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്‌വാൻസിഡ് സ്റ്റഡീസ് ഇൻ സസ്റ്റൈനിബിളിറ്റിയിലെ ഡോ. ഉണ്ണികൃഷ്ണൻ പയ്യാപ്പള്ളിമന, യുഎൽയു ആർസിഇ പ്രോഗ്രാം കോ- ഓർഡിനേറ്റർ സച്ചിൻ സത്യരാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

'തദ്ദേശിയ വികസനം നേരിടുന്ന പ്രശ്‌നങ്ങൾക്ക് തദ്ദേശിയമായി തന്നെ പരിഹാര മാർക്ഷങ്ങൾ കണ്ടെത്തുന്നതിനായി ആ പ്രദേശത്തുള്ള പങ്കാൡകൾ തന്നെ ഒന്നിച്ച് പ്രവർത്തിക്കാതെ ഇരുന്നാൽ, അന്തർദേശിയ തലത്തിൽ കൈകൊള്ളുന്ന നയങ്ങളെ പ്രദേശിക തലത്തിൽ പ്രാവർത്തികമാക്കാൻ കഴിയാതെ പോകുമെന്ന തിരിച്ചറിവാണ് തിരുവനന്തപുരത്ത് യുഎൻയു ആർസിഇ സ്ഥാപിക്കാൻ പ്രേരകമായത്,' എന്ന് യുഎൻയു ആർസിഇ തിരുവനന്തപുരം ഡയറക്ടർ ഡോ.ജി. ഗംഗാധരൻ അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ വിദഗ്ദ്ധർ, ഗവേഷകർ, ശാസ്ത്രഞർ, നയരൂപുകരണ വിചക്ഷണർ, യുവാക്കൾ എന്നിവരെ ഒത്തൊരുമിപ്പിച്ച്, പൊതുമേഖല, സ്വകാര്യമേഖല, സർക്കാരേതര മേഖലകളൊട്ടുക്ക് സമൂഹങ്ങളിൽ സ്ഥിരവും സ്ഥായിയുമായ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള നയപരമായ ചിന്തയും പ്രവർത്തിയും നടപ്പിലാക്കാൻ ഉതകുന്നതരം രുപരേഖ ചമക്കുവാൻ റീജിയണൽ സെന്റ്ർ ഓഫ് എക്‌സ്‌പെർട്ടൈസിന് സാധ്യമാകും,' എന്ന് സിസ്സ ജനറൽ സെക്രട്ടറി ഡോ. സി സുരേഷ് കുമാർ കുട്ടിചേർത്തു.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന മറ്റ് മൂന്ന് ആർസിഇ കൾ ശ്രീനഗറിലും അരുണാചൽ പ്രദേശിലും ഗോവയിലുമാണ് സ്ഥിതിചെയ്യുന്നത്. ലോകമെമ്പാടുമുള്ള 200 ആർസിഇ കളിൽ ഒന്നായ യുഎൻയു ആർസിഇ തിരുവനന്തപുരം മറ്റ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സംയുക്ത സംരഭങ്ങളും ഗവേഷണങ്ങളും തുടക്കം കുറിക്കും. എജ്യുക്കേഷൻ ഫോർ സസ്റ്റേയിനബിൾ ഡവലപ്പമെന്റ് എന്ന ആശയത്തിൽ ഊന്നി വിഞ്ജാനം കൈമാറലിലൂടെയും, പ്രവർത്തി പരിചയം പങ്കുവച്ചും തിരുവനന്തപുരത്തെ വിദ്യാഭ്യാസ മേഖലയിൽ തദ്ദേശിയമായി വികസനം സാധ്യമാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.