തിരുവനന്തപുരം: ആലപ്പുഴ കെവി എം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിലേക്ക് മാർച്ച്. കെവി എം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് യുഎൻഎ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും സംസ്ഥാനത്തെ 12 കളക്ടറേറ്റുകളിലേക്കും മാർച്ച് നടത്തുന്നത്. സമരം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം. ഫെബ്രുവരി ആദ്യവാരം മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും യുഎൻഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തലസ്ഥാനത്തെ സെക്രട്ടേറിയറ്റ് മാർച്ച് മറുനാടനിൽ തത്സമയം കാണാം.