- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിനിമം കൂലി 20,000 ആക്കണം; സുപ്രീം കോടതി നിർദ്ദേശം അനുസരിച്ചുള്ള കരട് വിജ്ഞാപനം ഉത്തരവ് ഇറക്കണം; ന്യായമായ ആവശ്യങ്ങൾക്കായി വീണ്ടും പ്രതിഷേധത്തിന് നഴ്സുമാർ; അനിശ്ചിതകാല സമരം സെക്രട്ടറിയേറ്റിന് മുമ്പിൽ തുടങ്ങി യുഎൻഎ; മലാഖമാരുടെ സമരം തൽസമയം കാണാം
തിരുവനന്തപുരം: മിനിമം വേതനം ആവശ്യപ്പെട്ട് നഴ്സുമാർ വീണ്ടും സമരം തുടങ്ങി. സുപ്രീം കോടതി നിർദ്ദേശം അനുസരിച്ചുള്ള മിനിമം വേദനം ലഭിക്കണം എന്നാവശ്യപ്പെട്ടാണ് നഴ്സുമാർ ഇന്നുമുതൽ വീണ്ടും തെരുവിലേക്കിറങ്ങുന്നത്. ഇന്ന് മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അനിശ്ചിതകാല സമരം ആരംഭിച്ചു. സുപ്രീം കോടതി നിർദ്ദേശം അനുസരിച്ചുള്ള കരട് വിജ്ഞാപനം ഉത്തരവ് ഇറക്കണം എന്ന് ആവശ്യപ്പെട്ടാണ് സമരം ആരംഭിക്കുന്നതെന്നും യുഎൻഎ നേതാക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു. ഏപ്രിൽ 13 ന് മിനിമം വേജസ് അഡൈ്വയ്സറി ബോർഡ് യോഗം നടക്കുന്ന കൊല്ലം ഗവൺമെന്റ് ഗസ്റ്റ് ഹൗസിലേക്ക് യുഎൻഎയുടെ നേത്യത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.ഏപ്രിൽ 16 മുതൽ സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം ആരംഭിക്കും, ഏപ്രിൽ 24 മുതൽ സംമ്പൂർണ്ണ പണിമുടക്ക്. പണിമുടക്കുന്ന നേഴ്സുമാർ സെക്രട്ടേറിയേറ്റ് പടിക്കൽ ഡ്രാഫ്റ്റ് പ്രകാരമുള്ള വിജ്ഞാപനം വരുന്നത് വരെ കുത്തിയിരിപ്പ് സമരം.കരട് വിജ്ഞാപന ഉത്തരവ് അട്ടിമറിക്കാനുള്ള മിനിമം വേജസ് അഡൈ്വയ്സറി ബോർഡിന്റെ തീരുമാ
തിരുവനന്തപുരം: മിനിമം വേതനം ആവശ്യപ്പെട്ട് നഴ്സുമാർ വീണ്ടും സമരം തുടങ്ങി. സുപ്രീം കോടതി നിർദ്ദേശം അനുസരിച്ചുള്ള മിനിമം വേദനം ലഭിക്കണം എന്നാവശ്യപ്പെട്ടാണ് നഴ്സുമാർ ഇന്നുമുതൽ വീണ്ടും തെരുവിലേക്കിറങ്ങുന്നത്. ഇന്ന് മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അനിശ്ചിതകാല സമരം ആരംഭിച്ചു. സുപ്രീം കോടതി നിർദ്ദേശം അനുസരിച്ചുള്ള കരട് വിജ്ഞാപനം ഉത്തരവ് ഇറക്കണം എന്ന് ആവശ്യപ്പെട്ടാണ് സമരം ആരംഭിക്കുന്നതെന്നും യുഎൻഎ നേതാക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഏപ്രിൽ 13 ന് മിനിമം വേജസ് അഡൈ്വയ്സറി ബോർഡ് യോഗം നടക്കുന്ന കൊല്ലം ഗവൺമെന്റ് ഗസ്റ്റ് ഹൗസിലേക്ക് യുഎൻഎയുടെ നേത്യത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.ഏപ്രിൽ 16 മുതൽ സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം ആരംഭിക്കും, ഏപ്രിൽ 24 മുതൽ സംമ്പൂർണ്ണ പണിമുടക്ക്. പണിമുടക്കുന്ന നേഴ്സുമാർ സെക്രട്ടേറിയേറ്റ് പടിക്കൽ ഡ്രാഫ്റ്റ് പ്രകാരമുള്ള വിജ്ഞാപനം വരുന്നത് വരെ കുത്തിയിരിപ്പ് സമരം.കരട് വിജ്ഞാപന ഉത്തരവ് അട്ടിമറിക്കാനുള്ള മിനിമം വേജസ് അഡൈ്വയ്സറി ബോർഡിന്റെ തീരുമാനത്തെ ശകതമായ പോരാട്ടത്തിലൂടെ ചെറുത്ത് തോൽപ്പിക്കും എന്ന നിലപാടിലാണ് യുഎൻഎ.
കഴിഞ്ഞ ജൂണിൽ 20 ദിവസത്തോളം സെക്രട്ടേറിയറ്റിന് മുന്നിൽ നഴ്സുമാർ സമരം നടത്തിയതിന് ശേഷമാണ് സുപ്രീം കോടതി പറഞ്ഞ ശമ്പളം നഴ്സുമാർക്ക് നൽകണമെന്ന് സർക്കാരും നഴ്സിങ്ങ് സംഘടനകളും ആശുപത്രി മുതലാളിമാരും തമ്മിൽ നടന്ന ചർച്ചയിൽ ധാരണയായത്. എന്നാൽ മാസങ്ങൾ പലത് കഴിഞ്ഞിട്ടും നഴ്സുമാരുടെ ആവശ്യങ്ങൾ ഒന്നും തന്നെ അംഗീകരിക്കപ്പെട്ടിട്ടില്ല. നടപടി ക്രമങ്ങളുടെ കാലതാമസം എന്ന് പറഞ്ഞ് മാസങ്ങൾ ഒളിച്ച് കളിച്ചു. സർക്കാർ റിപ്പോർട് സമർപ്പിക്കാൻ ടോം ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യക സംഘത്തേയും എക്സ്പേർട്ട് കമ്മിറ്റിയെ നിയമിച്ചു.
വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ തൊഴിലാളി സംഘടന നേതാക്കൾ ഉൾപ്പെടുന്ന അഡൈ്വസറി ബോർഡ് ഈ ഘട്ടത്തിലാണ് നഴ്സുമാരുടെ ആവശ്യങ്ങളുടെ കടയ്ക്കൽ കത്തി വെച്ചത്. നഴ്സുമാരുടെ അലവൻസ് ഉൾപ്പടെ വെട്ടിക്കുറയ്ക്കണം എന്ന ശുപാർശയാണ് ഇവർ സർക്കാരിലേക്ക് വെച്ചത്. ഇത് വിജ്ഞാപനമായി ഇറങ്ങിയാൽ ശമ്പളം ഉൾപ്പടെയുള്ള കാര്യങ്ങളിൽ നഴ്സുമാരുടെ ആവശ്യം പിന്തള്ളപ്പെടും എന്ന് വ്യക്തമായതോടെയാണ് നഴ്സുമാർ സമരുവായി വീണ്ടും രംഗതെത്തുന്നത്.
തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ ഒരു കാരണവശാലും സമരം അവസാനിപ്പിക്കില്ലെന്നും മാനേജ്മെന്റുകളുടെ ചൊൽപ്പടിക്കാണ് സർക്കാർ നിൽക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ വലിയ പ്രകഷോഭമായിരിക്കും വരും ദിവസങ്ങളിൽ സംഘടിപ്പിക്കുകയെന്നും ഒരു കാരണവശാലും പിന്നോട്ടില്ലെന്നും നഴ്സുമാരുടെ സംഘടന പറയുന്നു. ഈ മാസം 24 മുതൽ തരുമാനം ആകാത്ത പക്ഷം സമ്പൂർണ പണിമുടക്കിലേക്കായിരിക്കും പോവുകയെന്നും അത് ആരോഗ്യ മേഖലയിൽ വലിയ അനിശ്ചിതത്വം ഉണ്ടാക്കുമെന്നും നഴ്സുമാരുടെ സംഘടന മുന്നറിയിപ്പ് നൽകുന്നു.