- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇപ്റ്റ നാട്ടരങ്ങ് ആലപ്പുഴയുടെ പതിനെട്ട് കലാകാരന്മാർ മൂന്ന് മണിക്കൂർ നേരം വേദിയിലും സദസ്സിലും നിറഞ്ഞാടി; ആസ്വാദക മനസിൽ കുളിരുകോരിയിട്ട യുവകലാസാഹിതിയുടെ ഉണർത്തുപാട്ട് വൻവിജയമായി
അജ്മാൻ: യുവകലാസാഹിതി അജ്മാൻ യൂണിറ്റ് സംഘടിപ്പിച്ച ഉണർത്തുപാട്ട് ആസ്വാദകർ തിങ്ങിനിറഞ്ഞ സദസ്സിൽ ആട്ടവും പാട്ടുമായി പെയ്തിറങ്ങി. 'ഇപ്റ്റ നാട്ടരങ്ങ് ആലപ്പുഴ'യുടെ പതിനെട്ട് കലാകാരന്മാർ മൂന്ന് മണിക്കൂർ നേരം വേദിയിലും സദസ്സിലും നിറഞ്ഞാടി. നാടൻ പാട്ടുകൾ, അനുഷ്ഠാന കലകൾ, നാടോടിപ്പാട്ടുകൾ, വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങൾ, ദേശഭക്തി ഗാനങ്ങൾ എന്നിവയുടെ അവതരണം ഏവർക്കും പുതിയ അനുഭവവും അനുഭൂതിയുമായി. സാംസ്‌കാരിക സമ്മേളനത്തോടെ ആരംഭിച്ച ഉണർത്തുപാട്ട് യുവകലാസാഹിതി കേന്ദ്ര കമ്മറ്റി സെക്രട്ടറി വിത്സൺ തോമസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അസോസിയേഷൻ ഷാർജ ജോയിന്റ് ജനറൽ സെക്രട്ടറി അഡ്വ: സന്തോഷ് കെ. നായർ ആശംസകൾ നേർന്ന് പ്രസംഗിച്ചു. അൻസാർ അഞ്ചൽ സ്വാഗതം ആശംസിച്ചു. പ്രേംകുമാർ ചിറയിൻകീഴ് അധ്യക്ഷനായിരുന്നു. മുഖ്യാതിഥികളായിരുന്ന പ്രവാസിഭാരതതീയ പുരസ്‌കാര ജേതാവ് അഷ്റഫ് താമരശ്ശേരി, പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബാഷ് മുഹമ്മദ് എന്നിവരെ ചടങ്ങിൽ ആദരിക്കുകയുണ്ടായി.
അജ്മാൻ: യുവകലാസാഹിതി അജ്മാൻ യൂണിറ്റ് സംഘടിപ്പിച്ച ഉണർത്തുപാട്ട് ആസ്വാദകർ തിങ്ങിനിറഞ്ഞ സദസ്സിൽ ആട്ടവും പാട്ടുമായി പെയ്തിറങ്ങി. 'ഇപ്റ്റ നാട്ടരങ്ങ് ആലപ്പുഴ'യുടെ പതിനെട്ട് കലാകാരന്മാർ മൂന്ന് മണിക്കൂർ നേരം വേദിയിലും സദസ്സിലും നിറഞ്ഞാടി. നാടൻ പാട്ടുകൾ, അനുഷ്ഠാന കലകൾ, നാടോടിപ്പാട്ടുകൾ, വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങൾ, ദേശഭക്തി ഗാനങ്ങൾ എന്നിവയുടെ അവതരണം ഏവർക്കും പുതിയ അനുഭവവും അനുഭൂതിയുമായി.
സാംസ്‌കാരിക സമ്മേളനത്തോടെ ആരംഭിച്ച ഉണർത്തുപാട്ട് യുവകലാസാഹിതി കേന്ദ്ര കമ്മറ്റി സെക്രട്ടറി വിത്സൺ തോമസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അസോസിയേഷൻ ഷാർജ ജോയിന്റ് ജനറൽ സെക്രട്ടറി അഡ്വ: സന്തോഷ് കെ. നായർ ആശംസകൾ നേർന്ന് പ്രസംഗിച്ചു. അൻസാർ അഞ്ചൽ സ്വാഗതം ആശംസിച്ചു. പ്രേംകുമാർ ചിറയിൻകീഴ് അധ്യക്ഷനായിരുന്നു. മുഖ്യാതിഥികളായിരുന്ന പ്രവാസിഭാരതതീയ പുരസ്‌കാര ജേതാവ് അഷ്റഫ് താമരശ്ശേരി, പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബാഷ് മുഹമ്മദ് എന്നിവരെ ചടങ്ങിൽ ആദരിക്കുകയുണ്ടായി.