- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർദ്ധനരും അവശരുമായ 100 രോഗികൾക്ക് സഹായവുമായി ''എന്റെ ഗ്രാമം''സംഘടന; മകളുടെ ആദ്യകുർബാന സ്വീകരണ ചെലവ് കുറച്ച് രോഗികൾക്ക് സഹായം നല്കി സംഘടനാ ചെയർമാൻ
കേരളത്തിലെ നിർദ്ധനരും അവശതയനുഭവിക്കുന്നവരും ചികിത്സാ സഹായം കിട്ടാത്തവർക്കും ആയി എന്റെ ഗ്രാമം എന്ന സംഘടന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.സംഘടനയുടെ ചെയർമാൻ സജി മുണ്ടയ്ക്കൽ ആണ് തന്റെ മകൾ നേഹയുടെ ആദ്യകുർബാന സ്വീകരണത്തിന്റെ ചെലവ് കുറച്ച് ആ പണം കൊണ്ട് സ്വീകരണത്തിന്റെ 100- രോഗികൾക്ക് 1000 രൂപ വീതം കൊടുക്കുന്നത്. കോട്ടയം പുന്നത്തറ സെന്റ്.തോമസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വിപുലമായ ചടങ്ങിൽ പ്രശസ്ത സിനിമാതാരം സ്ഫടികം ജോർജ് രോഗികൾക്ക് സഹായം വിതരണം നിർവഹിച്ചു. ചടങ്ങിൽ വിവിധ മത-രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.ആശംസകൾ നൽകി ജോയി കൊറ്റം(കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്),ജെയിംസ് പ്ലാക്കിത്തൊട്ടി(ചെയർമാൻ,ഏറ്റുമാനൂർ മുനിസിപ്പാലിറ്റി),ലിസമ്മ ബേബി(ജില്ലാ പഞ്ചായത്ത് മെമ്പർ),സോമശേഖരൻ നായർ(പുന്നത്തുറ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്),കെ.എൻ മോഹനൻ(ബി.എം.എസ് സംസ്ഥാന സെക്രട്ടറി),രാജേഷ് ബാബു(തൊടുപുഴ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്),ബിനോയി ഹൈനസ്(ഓഐസിസി കൺവീനർ ഓസ്‌ട്രേലിയ),സാവിയോ മാത്യു
കേരളത്തിലെ നിർദ്ധനരും അവശതയനുഭവിക്കുന്നവരും ചികിത്സാ സഹായം കിട്ടാത്തവർക്കും ആയി എന്റെ ഗ്രാമം എന്ന സംഘടന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.സംഘടനയുടെ ചെയർമാൻ സജി മുണ്ടയ്ക്കൽ ആണ് തന്റെ മകൾ നേഹയുടെ ആദ്യകുർബാന സ്വീകരണത്തിന്റെ ചെലവ് കുറച്ച് ആ പണം കൊണ്ട് സ്വീകരണത്തിന്റെ 100- രോഗികൾക്ക് 1000 രൂപ വീതം കൊടുക്കുന്നത്.
കോട്ടയം പുന്നത്തറ സെന്റ്.തോമസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വിപുലമായ ചടങ്ങിൽ പ്രശസ്ത സിനിമാതാരം സ്ഫടികം ജോർജ് രോഗികൾക്ക് സഹായം വിതരണം നിർവഹിച്ചു. ചടങ്ങിൽ വിവിധ മത-രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.ആശംസകൾ നൽകി ജോയി കൊറ്റം(കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്),ജെയിംസ് പ്ലാക്കിത്തൊട്ടി(ചെയർമാൻ,ഏറ്റുമാനൂർ മുനിസിപ്പാലിറ്റി),ലിസമ്മ ബേബി(ജില്ലാ പഞ്ചായത്ത് മെമ്പർ),സോമശേഖരൻ നായർ(പുന്നത്തുറ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്),കെ.എൻ മോഹനൻ(ബി.എം.എസ് സംസ്ഥാന സെക്രട്ടറി),രാജേഷ് ബാബു(തൊടുപുഴ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്),ബിനോയി ഹൈനസ്(ഓഐസിസി കൺവീനർ ഓസ്‌ട്രേലിയ),സാവിയോ മാത്യു(ലയൺസ് ക്ലബ് പ്രസിഡന്റ് കോട്ടയം),നാൻസി പെരുന്തോട്ടം(അയർക്കുന്നം പഞ്ചായത്ത് മെമ്പർ),രൻജിത്ത്(വൈഎംഎ പ്രസിഡന്റ് പുന്നത്തുറ),കൂടാതെ ജിജിമോൻ,ജോസഫ്,ബീൻസ്,ജോഷി,ജോയി,ഗോപിനാഥൻ നായർ എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.ജോമോൻ പാലേറ്റിൽ,റൂബി ജെയിംസ് പീച്ചത്തിൽ എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു.
ഐർലന്റ്,ഓസ്‌ട്രേലിയ,യുഎസ്എ,യുകെ,ഗൾഫ് രാജ്യങ്ങളിൽ നിന്നും ആയി നിരവധി സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ വിവിധ രാജ്യങ്ങളിലുള്ള തന്റെ സുഹൃത്തുക്കളെ കൂട്ടി ജാതിമതഭേദമെന്യേ കഷ്ടത അനുഭവിക്കുന്ന എല്ലാ രോഗികൾക്കും നേരിട്ട് സഹായം എത്തിച്ചു കൊടുക്കാനുള്ള ഒരു വൻ പദ്ധതിയാണ് എന്റെ ഗ്രാമം വഴി ഉദ്ദേശിക്കുന്നതെന്ന് ചെയർമാൻ സജി മുണ്ടയ്ക്കൽ പറഞ്ഞു.നിരവധി പേർ വിവിധ രാജ്യങ്ങളിൽ നിന്നും ഇപ്പോൾ തന്നെ ആശംസകൾ അറിയിച്ചു.7 വർഷമായി വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുന്ന ഉണർവ് ആണ് എന്റെ ഗ്രാമം എന്ന പേരിൽ രോഗിസഹായത്തിന് തുടക്കം കുറിച്ചത്