ബെയ്ജിങ് : ഫ്‌ളാറ്റിന്റെ ജനാലയിലൂടെ അഞ്ചാം നിലയിൽ നിന്നു വീണ 2 വയസ്സുകാരിയെ നിലത്തുവീഴാതെ കൈകളിൽ ഏറ്റുവാങ്ങി ജീവൻ രക്ഷിച്ച യുവാവ് ചൈനയുടെ സൂപ്പർ ഹീറോയായി.കെട്ടിടത്തിന്റെ അഞ്ചാംനിലയിൽ നിന്ന് അബദ്ധത്തിലാണ് കുഞ്ഞ് താഴേക്ക് വീണത്.ജനാലയിൽ പിടുത്തം കിട്ടിയെങ്കിലും അവിടുന്നും വീണു.

പിന്നാലെ കുഞ്ഞ് ഒന്നാംനിലയുടെ മുൻപിലുണ്ടായിരുന്ന മേൽക്കൂരയിൽത്തട്ടി താഴേക്കു വീഴുന്നു. ഈ സമയത്താണ് യുവാവ് ഓടിയെത്തുന്നത്. ഫോൺ താഴെയിട്ട് ഷെൻ ഡോങ് കുഞ്ഞിനെ പിടിക്കുകയായിരുന്നു.ഷെജിയാങ് പ്രവിശ്യയിലെ ടോങ്ഷിയാങ് നഗരത്തിലാണു സംഭവം. അവിടത്തെ പൊലീസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ആദ്യം ചൈനയിലും പിന്നീട് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും കുഞ്ഞിനെ രക്ഷിച്ച ഷെൻ ഡോങ് എന്ന 31 കാരൻ ഹീറോയായി.

 

കാലിനും ശ്വാസകോശത്തിനും ചെറിയ പരുക്കുള്ള പെൺകുഞ്ഞ് ആശുപത്രിയിൽ സുഖം പ്രാപിക്കുന്നു.'ദേശീയ സൂപ്പർതാരം' എന്നാണ് ഡോങ്ങിനെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.