ലണ്ടൻ: ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര പദ്ധതിക്ക് കീഴിൽ അണുബാധയുള്ള രക്തം സ്വീകരിക്കാൻ നിർബന്ധിതരായ നാലായിരം പേർക്ക് മൊത്തം 2 മില്യൻ പൗണ്ട് ലഭിക്കും. കഴിഞ്ഞ തിങ്കളാഴ്ച അരോഗ്യ വകുപ്പിന് സംഭവിച്ച പിഴവിനെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചത്. അതികൃതർ പിഴവ് മൂടിവെച്ചെന്നും അസ്വീകാര്യമായ അപകടങ്ങൾക്ക് ഇരകളെ വിട്ടു കൊടുത്തു എന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം അവസാനത്തോടെ നഷ്ടപരിഹാരത്തിന്റെ ആദ്യ ഘടു വിതരണം ചെയ്യും.

അതിനു മുൻപായി, 2,10,000 പൗണ്ടിന്റെ ഇടക്കാലാശ്വാസം വരുന്ന വേനൽക്കാലത്ത് നൽകും. ഇതിനോടകം തന്നെ 1 ലക്ഷം പൗണ്ടോളം നഷ്ട പരിഹാരം ലഭിച്ച 4000 ഇരകൾക്കായിരിക്കും ഇത് നൽകുക. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം കൂടുതൽ പേർക്ക് നൽകുമെന്നാണ് സർക്കാർ വക്താക്കൾ പറയുന്നത്. രക്തം വഴി അആണുബധ ഉണ്ടായവരുടെ ബന്ധുക്കൾക്കും ഉറ്റവർക്കുമെല്ലാം ഇത് ലഭ്യമക്കും. ഇരകളുടെ മക്കളും മാതാപിതാക്കളുമൊക്കെ ഇതിൽ ഉൾപ്പെടും. ഇതാദ്യമായിട്ടാണ് അവർക്ക് നഷ്ടപരിഹരം ലഭിക്കുന്നത്.

മൊത്തം നഷ്ടപരിഹാര തുക ഏതാണ് 10 ബില്യൻ പൗണ്ട് വരും എന്നാണ് കണക്കാക്കുന്നത്. എൻ എച്ച് എസ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശപ്പെട്ട ചികിത്സാ ദുരന്തം എന്നാണ് അണുബാധയുള്ള രക്തം രോഗികൾക്ക് നൽകിയ ഈ നടപടിയെ റിപ്പോർട്ടിൽ വിശേഷിപ്പിച്ചിരിക്കുന്നത്. എച്ച് ഐ വി, ഹെപ്പറ്റൈറ്റിസ് സി എന്നിവ ബാധിച്ച രക്തം 1970 നും 1991 നും ഇടയിലായി 30,000 ൽ ഏറെ പേർക്കാണ് നൽകിയത്. അതിൽ 3000 ഓളം പേർ ഇതിനോടകം മരണമടഞ്ഞു കഴിഞ്ഞു. ധാരാളം ഹീമോഫിലിക് രോഗികൾക്ക് ചികിത്സയുടെ ഭാഗമായി ഈ അശുദ്ധ രക്തമാണ് നൽകിയത്.

പരിക്കുകൾ പറ്റുക, അരോഗ്യ പ്രശ്നങ്ങൾ, സമൂഹത്തിൽ ഒറ്റപ്പെടുക, സ്വകര്യ ജീവിതത്തിന് ഭംഗം വരിക, കുട്ടികൾക്ക് ജന്മം നൽകാൻ കഴിയാതെ വരിക, കെയർ ചെലവുകൾ, സാമ്പത്തിക നഷ്ടം എന്നീ മാനാദണ്ഡങ്ങാൾ പരിശോധിച്ചായിരിക്കും നഷ്ട പരിഹാരം നൽകുക. ഓരോ വ്യക്തിയുടെയും സാഹചര്യങ്ങൾക്ക് അനുസരിച്ച് ലഭിക്കുന്ന നഷ്ട പരിഹാര തുക വ്യത്യസപ്പെടും. എന്നാൽ, എച്ച് ഐ വി, എച്ച് ഐ വിക്കൊപ്പം ഹെപ്പറ്റൈറ്റിസ് എന്നിവ ബാധിച്ചവർക്ക് 2 മില്യൻ അധികമായി നൽകും. ഹെപ്പറ്റൈറ്റിസ് ബാധിതർക്ക് 1 മില്യൻ അധികമായി ലഭിക്കും.

അതുപോലെ, കെയർ ചെലവുകൾ അമിതമായി ഉണ്ടാകുന്നവർക്കും, രക്തത്തിലൂടെ അണുബാധ ഉണ്ടാകുന്നതിന് മുൻപായി ഉയർന്ന വരുമാനം ലഭിച്ചിരുന്നവർക്കും പരമാവധി കൂടുതൽ തുക നഷ്ടപരിഹാരമായി ലഭിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.