- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഹിത്തിനും ഹാർദിക്കിനും ആശംസകൾ നേർന്ന് നിത അംബാനി
മുംബൈ: ഐ.പി.എല്ലിലെ മുംബൈ ഇന്ത്യൻസിന്റെ നിരാശജനകമായ പ്രകടനത്തിനിടെ നായകൻ ഹാർദിക് പാണ്ഡ്യക്കും മുൻ നായകൻ രോഹിത് ശർമ്മക്കും ആശംസകൾ നേർന്ന് ടീം ഉടമ നിത അംബാനി. ലോകകപ്പിന് ഒരുങ്ങുന്ന മുംബൈ ഇന്ത്യൻസ് താരങ്ങൾക്കാണ് അവർ ആശംസയറിയിച്ച് രംഗത്തെത്തിയത്. ലോകകപ്പിന് ഒരുങ്ങുന്ന ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നിവർക്ക് ആശംസകൾ നേരുകയാണെന്ന് വിഡിയോ സന്ദേശത്തിൽ നിത അംബാനി പറഞ്ഞു.
ഈ സീസൺ ഞങ്ങളെ സംബന്ധിച്ചടുത്തോളം നിരാശപ്പെടുത്തുന്നതായിരുന്നു. ഞങ്ങൾ ആഗ്രഹിച്ച പോലെ കാര്യങ്ങൾ നടന്നില്ല. എങ്കിലും ഇപ്പോഴും ഞാൻ മുംബൈ ഇന്ത്യൻസിന്റെ വലിയൊരു ആരാധികയാണ്. അഭിമാനത്തോടെയാണ് താൻ മുംബൈ ജേഴ്‌സി എപ്പോഴും അണിയുന്നത്. മുംബൈക്ക് ഇനിയും തിരിച്ചു വരാൻ കഴിയുമെന്ന് തന്നെയാണ് വിചാരിക്കുന്നതെന്നും നിത അംബാനി പറഞ്ഞു.
ഈ ഐ.പി.എൽ സീസണിൽ പത്താമതായാണ് മുംബൈ ഇന്ത്യൻസ് ഫിനിഷ് ചെയ്തത്. 10 മത്സരങ്ങളിൽ നിന്നും നാല് ജയം മാത്രമാണ് അവർക്കുണ്ടായിരുന്നത്. രോഹിത് ശർമ്മക്ക് പകരം ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയ ടീമിന്റെ തീരുമാനം ആരാധകരെ അതൃപ്തരാക്കിയിരുന്നു. രോഹിത് സീസണിന് ശേഷം മുംബൈ വിട്ടേക്കുമെന്ന വാർത്തകൾക്കിടെയാണ് നിത അംബാനിയുടെ പ്രതികരണം.
ടീമിന്റെ ദയനീയ പ്രകടനത്തിലുള്ള നിരാശ ക്ലബ്ബിന്റെ ഉടമസ്ഥരിലൊരാളായ നിത അംബാനിയും മറച്ചുവയ്ക്കുന്നില്ല. ടീമംഗങ്ങളെ ഡ്രസ്സിങ് റൂമിൽ അഭിസംബോധന ചെയ്തപ്പോഴും നിത തോൽവി നിരാശാജനകമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. സ്വയം വിലയിരുത്തേണ്ട സമയമാണിതെന്ന് പറഞ്ഞ അവർ എംഐയുടെ ജേഴ്സിയണിയുക എന്നത് അഭിമാന മുഹൂർത്തമാണെന്നും താരങ്ങളെ ഉണർത്തി.
'നമുക്ക് എല്ലാവർക്കും നിരാശാജനകമായ സീസണായിരുന്നു ഇത്. നമ്മൾ ആഗ്രഹിച്ചത് പോലെയല്ല കാര്യങ്ങൾ സംഭവിച്ചത്. എങ്കിലും ഞാനിപ്പോഴും മുംബൈ ഇന്ത്യൻസ് ആരാധികയാണ്, ഉടമ മാത്രമല്ല. എംഐയുടെ ജേഴ്സിയണിയുന്നത് വലിയ ബഹുമതിയും അംഗീകാരവുമാണ്. ക്ലബ്ബിനൊപ്പം എനിക്ക് പ്രവർത്തിക്കാനാവുന്നതും അതുപോലെ തന്നെ. ഇതുവരെയുള്ള പ്രകടനത്തെ കുറിച്ച് വിലയിരുത്തുകയും പരിശോധിക്കുകയും വേണം- നിത അംബാനി പറഞ്ഞു.
പ്രസംഗത്തിൽ മുതിർന്ന താരങ്ങളായ രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ എന്നിവരെ കുറിച്ചും അവർ പരാമർശിച്ചു. 'രോഹിത്, ഹാർദിക്, സൂര്യ (സൂര്യകുമാർ യാദവ്), ബുംറ ജസ്പ്രിത് ബുംറ...എല്ലാ ഇന്ത്യക്കാരും നിങ്ങൾക്കായി ആഹ്ലാദിക്കുന്നു. എല്ലാവർക്കും എന്റെ ആശംസകൾ'- നിത അംബാനി പറഞ്ഞുനിർത്തി.
കഴിഞ്ഞ വെള്ളിയാഴ്ച ടീമിന്റെ അവസാന മൽസരത്തിന് ശേഷം രോഹിത് ശർമയുമായി നിത അംബാനി സംസാരിക്കുന്ന വീഡിയോ വൈറലായിരുന്നു. ഏതാനും സമയം ഗൗരവമായ സംഭാഷണം നടത്തുന്നതാണ് രംഗം. ഐപിഎൽ 2024 സീസണിന്റെ തൊട്ടുമുമ്പായി ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് രോഹിതിനെ നീക്കുകയായിരുന്നു.
ആറ് തവണ ഐപിഎൽ കിരീടം നേടിയ ടീമിൽ അംഗമായിരുന്നു രോഹിത്. 2011ലാണ് എംഐയിൽ ചേരുന്നത്. റിക്കി പോണ്ടിങ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ 2023ൽ നായകസ്ഥാനവും ഏറ്റെടുത്തു. നാല് വർഷങ്ങളിൽ ക്യാപ്റ്റനെന്ന നിലയിൽ എംഐയെ കിരീടം ചൂടിച്ചു. ഈ സീസണിൽ 417 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു.
ജൂൺ അഞ്ചിനാണ് ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. അതിന് മുമ്പ് പരിശീലന മത്സരത്തിനായി ഇന്ത്യ ബംഗ്ലാദേശിനെതിരെ ഇറങ്ങും.