- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരില്‍ കണ്ടെത്തിയത് മൂന്നൂറുവര്‍ഷം മുന്പുളള ആഭരണങ്ങളും നാണയങ്ങളും; നാണയങ്ങളില്‍ വീരകായന്‍ പണവും ആലിരാജയുടെ കണ്ണൂര്‍ പണവും
കണ്ണൂര്‍: കണ്ണൂരില്‍ കണ്ടെത്തിയ നിധി ശേഖരത്തില്‍ അതിസൂക്ഷ്മമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് മുന്നൂറിലേറെ വര്‍ഷത്തെ പഴക്കം. ശ്രീകണ്ഠാപുരം ചെങ്ങളായിക്കടുത്തെ പരിപ്പായി യു.പി സ്കൂളിനു സമീപമുളളറബര് തോട്ടത്തില്‍ കണ്ടെത്തിയ നിധിയുടെ പരിശോധന ബുധനാഴ്ച്ചയോടെയാണ് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കിയത്.
1826- കാലഘട്ടത്തിലുളളതാണ് നിധി ശേഖരമെന്നാണ് ഇവരുടെ കണ്ടെത്തല്‍. പുരാവസ്തു വിദഗ്ദ്ധര്‍ ഇവിടെ നിന്നും തൊഴിലുറപ്പ് തൊഴിലാളികള്‍ മഴക്കുഴിയുണ്ടാക്കുന്നതിനിടെ കണ്ടെത്തിയ നാണയങ്ങളും തിരിച്ചറിഞ്ഞു. വീരകായന്‍ പണവും ആലി രാജയുടെ കണ്ണൂര്‍ പണവുമാണ് കണ്ടെത്തിയത്. ഇതു മൂന്ന് കാലഘട്ടങ്ങളിലെ നാണയങ്ങളാണ് ലഭിച്ചത് കാശ് മാലയുടെ ഭാഗങ്ങള്‍ മാല ഉണ്ടാക്കാന്‍ ഉപയോഗിച്ചത് വെനിഷ്യന്‍ ഡക്കാറ്റാണ്(ഒരു വെനീഷ്യന്‍ ഡുക്കാറ്റില് 3.545 ഗ്രാം 99.47ശതമാനം ശുദ്ധ സ്വര്‍ണ്ണമാണ്.പത്തൊമ്പതാം നൂറ്റാണ്ടില്‍ മധ്യകാല ലോഹശാസ്ത്രത്തിന് ഉല്‍്പ്പാദിപ്പിക്കാന്‍ കഴിയുന്നതില്‍ ഏറ്റവും ഉയര്‍ന്ന ശുദ്ധിയുള്ള സ്വര്ണ്ണമാണിതില് ഉപയോഗിച്ചിട്ടുള്ളത്.
കൂട്ടത്തില്‍ ഏറ്റവും പുതിയത് 1826ലുളള കണ്ണൂര്‍ പണമാണ്്.കോഴിക്കോട് പഴശിരാജ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഓഫിസര്‍ ഇന്‍ ചാര്‍ജ് കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലാണ് പ്രാഥമിക പരിശോധന നടത്തിയത്പുരാവസ്തുശേഖരം കണ്ടെത്തിയ സ്ഥലത്ത് തുടര്‍ പരിശോധനയുടെ ആവശ്യമില്ലെന്നാണ് വിലയിരുത്തല്‍. പുരാതനകാലത്തെ വ്യാപാരകേന്ദ്രങ്ങളിലൊന്നായ ചെങ്ങളായിയിലെ വിവിധയിടങ്ങളില്‍ നിധിശേഖരമുണ്ടെന്ന് നേരത്തെ പ്രാദേശികമായി വാമൊഴിയുണ്ടായിരുന്നു.
വൈദേശികരായി പോലും കച്ചവടബന്ധങ്ങളുണ്ടായിരുന്ന സ്ഥലങ്ങളിലൊന്നാണ് ചെങ്ങളായെന്ന് കണ്ണൂര്‍ സര്വകലാശാലചരിത്രാധ്യപകനായ ഡോ. വിന്‍സെന്റ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച്ചയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ പരിപ്പായി യു.പിസ്കൂളിനുസമീപത്തുളള താജുദ്ദീനെന്നയാളുടെ റബര്‍ തോട്ടത്തില്‍ കുഴിയെടുക്കുന്നതിനിടെ ചെമ്പുകുടങ്ങളിലായി സൂക്ഷിച്ച രണ്ടു നിധികുംഭങ്ങള്‍ കണ്ടെത്തിയത്.
ഇവര്‍ ഇതു തുറന്നു നോക്കിയപ്പോള്‍ ആഭരണങ്ങളും നാണയങ്ങളും കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ശ്രീകണ്ഠാപുരം പൊലിസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലിസിന്റെ നിര്‍ദ്ദേശപ്രകാരം റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലെത്തെത്തുകയും നിധികുംഭവങ്ങള് തളിപറമ്പ് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. ഇതിനു ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും റവന്യൂവകുപ്പിന് വിട്ടുകൊടുത്ത നിധികുംഭങ്ങളാണ് തിരുവനന്തപുരത്തു നിന്നുമെത്തിയ പുരാവസ്തു വിദഗ്ദ്ധര്‍ പരിശോധന നടത്തിയത്.