- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂരോപ്പട പഞ്ചായത്തില്‍ അട്ടിമറി; എല്‍ഡിഎഫിന് ഭരണംനഷ്ടം; നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിന്റെ അമ്പിളി മാത്യു പ്രസിഡന്റ്; നിര്‍ണായം ബിഡിജെഎസ് ചുവടുമാറ്റം
കോട്ടയം: കോട്ടയത്തെ കൂരോപ്പട ഗ്രാമപഞ്ചായത്ത് ഭരണമാണം. ഇടതു മുന്നണിയുടെ ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റായി 17-ാം വാര്‍ഡ് അംഗം അമ്പിളി മാത്യൂ തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് ഇവര്‍. നറുക്കെടുപ്പിലൂടെയാണ് അമ്പിളി മാത്യുവിന്റെ വിജയം.
അമ്പിളിക്ക് ഏഴ് വോട്ടുകളും, എല്‍ഡിഎഫിലെ ദീപ്തി ദിലീപിന് ഏഴ് വോട്ടുകളും ലഭിച്ചു. ബി.ഡി.ജെ.എസ് അംഗം ആശാ ബിനു അമ്പിളി മാത്യൂവിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് വോട്ടുകള്‍ തുല്യമായത്. ബി.ജെ.പിയുടെ മൂന്ന് അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
17 വാര്‍ഡുകളുള്ള കൂരോപ്പട പഞ്ചായത്തില്‍ എല്‍ഡിഎഫ് -7, യു ഡി എഫ് - 6, ബി ജെ പി - 3, ബിഡിജെഎസ് - 1 എന്നിങ്ങനെയാണ് കക്ഷി നില. സിപിഎമ്മിലെ ഷീലാ ചെറിയാന് രാജി വച്ചതിനെ തുടര്‍ന്നാണ് പുതിയ പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടി വന്നത്. വോട്ടെടുപ്പില്‍ ബിഡിജെഎസ് പ്രതിനിധി ആശാ ബിനു പിന്തുണച്ചതോടെയാണ് 7-7 എന്ന കക്ഷി നില വന്നു. ഇതോടെയാണ് നറുക്കെടുപ്പ് വേണ്ടി വന്നത്.
യുഡിഎഫിന്റെ ഭരണകാലത്ത് അമ്പിളി മാത്യു പഞ്ചായത്ത് പ്രസിഡന്റായിരിരുന്നിട്ടുണ്ട്.