- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിലോമീറ്ററിന് 60 രൂപ വരുമാനം ഇല്ലെങ്കില്‍ ട്രിപ്പ് റദ്ദാക്കും; ടിക്കറ്റിതര വരുമാനത്തിന് പേ ആന്‍ഡ് പാര്‍ക്ക്; കെ എസ് ആര്‍ ടി സിയില്‍ നഷ്ടം കുറയ്ക്കും
കൊല്ലം: കിലോമീറ്ററിന് 60 രൂപയെങ്കിലും വരുമാനം നേടാനാകാത്ത ഷെഡ്യൂളുകളും ട്രിപ്പുകളും റദ്ദാക്കുന്നതിലൂടെ നഷ്ടം നികത്താന്‍ കെ.എസ്.ആര്‍.ടി.സി. വരുമാനം വര്‍ധിപ്പിക്കുക, അനാവശ്യച്ചെലവ് കുറയ്ക്കുക എന്നതാണ് കെ എസ് ആര്‍ ടി സിയുടെ പ്രഖ്യാപിത ലക്ഷ്യം. നടത്തിക്കൊണ്ടു പോകാനുള്ള ചെലവ് ലഭിക്കാത്ത ഷെഡ്യൂളുകളും ട്രിപ്പുകളും പുനഃക്രമീകരിച്ച് സര്‍വീസ് നടത്തും.
ട്രിപ്പുകളുടെയും ഷെഡ്യൂളുകളുടെയും വരുമാനം പ്രത്യേകമായി രേഖപ്പെടുത്താനാണ് തീരുമാനം. യൂണിറ്റ് മേധാവികള്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം. വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അറിയിക്കാനും യൂണിറ്റ് മേധാവികള്‍ക്ക് നിര്‍ദ്ദേശമുണ്ട്. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് യൂണിറ്റ് മേധാവികള്‍ക്ക് സര്‍ക്കുലര്‍. യൂണിറ്റുകളിലെ അംഗീകൃത തൊഴിലാളി യൂണിയന്‍ പ്രതിനിധികളുടെയും വിവിധ വിഭാഗം മേധാവികളുടെയും യോഗം ചേര്‍ന്ന് അവരുടെ നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് തയ്യാറാക്കി ചീഫ് ഓഫീസിലേക്ക് അയയ്ക്കാനാണ് തീരുമാനം.
പുനക്രമീകരണത്തിലൂടെ നിശ്ചിത വരുമാനം ലഭിച്ചില്ലെങ്കില്‍ അത് റദ്ദാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കിലോമീറ്ററിന് എഴുപതു രൂപയില്‍ കൂടുതല്‍ വരുമാനം നേടുന്ന അഡീഷണല്‍ സര്‍വീസുകളോ ട്രിപ്പുകളോ നടത്തുന്നതിന് യൂണിറ്റ് മേധാവികള്‍ക്ക് അനുമതിയുണ്ടാകും. തീരെ വരുമാനം കുറഞ്ഞ ട്രിപ്പുകള്‍ നടത്തിയാല്‍ അതിന് ഉത്തരവാദിയായവര്‍ മറുപടി പറയണം. കണ്ടക്ടര്‍, ഡ്രൈവര്‍ വിഭാഗം ജീവനക്കാരുടെയും ബസിന്റെയും കുറവുണ്ടെങ്കില്‍ അതും അറിയിക്കണം.
ടിക്കറ്റിതര വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായി ബസ് സ്റ്റേഷനുകളില്‍ പേ ആന്‍ഡ് പാര്‍ക്ക് സംവിധാനം ഒരുക്കണം. പരസ്യങ്ങളിലൂടെ വരുമാനം കണ്ടെത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടിക്കറ്റിതര വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായി ബസ് സ്റ്റേഷനുകളില്‍ പേ ആന്‍ഡ് പാര്‍ക്ക് സംവിധാനം ഒരുക്കണം. പരസ്യങ്ങളിലൂടെ വരുമാനം കണ്ടെത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.