- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയില്‍ തീതുപ്പും ബൈക്കില്‍ അഭ്യാസം നടത്തിയ യുവാവിനെ കണ്ടെത്തി; തിരുവനന്തപുരം സ്വദേശിയുടെ ലൈസന്‍സ് റദ്ദു ചെയ്യും
കൊച്ചി: കൊച്ചിയില്‍ തീ തുപ്പുന്ന ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ കിരണ്‍ ജ്യോതിയെന്ന യുവാവാണ് KL 01 CT 6680 രജിസ്ട്രേഷന് ബൈക്കില്‍ തീപ്പൊരി ചിതറി യാത്ര ചെയ്തത്. ഇയാള്‍ക്കെതിരെ എംവിഡി കേസെടുത്തിട്ടുണ്ട്. ചെന്നൈയില്‍ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുകയാണ് യുവാവ്.
വാഹനത്തിന്റെ രജിസ്ട്രേഷന് അച്ഛന്റെ പേരിലാണ്. ഈ സാഹചര്യത്തില്‍ അച്ഛനോടും വ്യാഴാഴ്ച ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയതായി എംവിഡി അറിയിച്ചു. കൊച്ചി നഗരത്തില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവമുണ്ടായത്.
പിന്നാലെ വന്ന കാര്‍ യാത്രക്കാരനായ കൊച്ചി സ്വദേശിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അപകടം ക്ഷണിച്ചു വരുത്തുന്നതാണ് ഇത്തരത്തിലുള്ള യാത്രകളെന്നും യുവാവിനെ കണ്ടെത്തിയ ശേഷം വണ്ടിയുടെ രജിസ്ട്രേഷന് റദ്ദാക്കാനും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.