- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി; പ്രതിയ്ക്ക് 65 വര്‍ഷം കഠിന തടവും പിഴയും
പത്തനംതിട്ട : പതിനൊന്നു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ കീക്കൊഴൂര്‍ വിളയില്‍ പടി പുള്ളിയില്‍ പുതു പറമ്പില്‍ സജീവിനെ (40) പോക്സോ അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് 65 വര്‍ഷം കഠിനതടവിനും 2.20 ലക്ഷം പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു.
പിഴ ഒടുക്കാത്ത പക്ഷം 27 മാസം അധിക കഠിനതടവ് അനുഭവിക്കണം. കഴിഞ്ഞ വര്‍ഷം വീടിനു സമീപം കളിച്ചു കൊണ്ടു നിന്ന ആണ്‍കുട്ടിയെ പരിചയക്കാരനായ പ്രതി പിടിച്ചു വലിച്ചു കൊണ്ട് സമീപത്തുള്ള റബ്ബര്‍ തോട്ടത്തിലെ ആള്‍പാര്‍പ്പില്ലാത്ത കെട്ടിടത്തിലെത്തിച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. മുന്‍പും പ്രതി നിരവധി തവണ ഇത്തരത്തില്‍ ഉപദ്രവിച്ചതായി കോടതിയില്‍ കുട്ടി പറഞ്ഞിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്സണ്‍ മാത്യൂസ് ഹാജരായി. റാന്നി പോലീസ് ഇന്‍സ്പെകടര്‍ ആയിരുന്ന പി എസ് വിനോദിനായിരുന്നു അന്വേഷണ ചുമതല.