- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോപ്പ് വഴി രക്ഷപ്പെടുത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു; എയര്‍ലിഫ്റ്റിന് കാലാവസ്ഥ തടസ്സം; ആവശ്യമെങ്കില്‍ രാത്രിയും രക്ഷാപ്രവര്‍ത്തനം തുടരും
കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ചൂരല്‍മലയിലെ തകര്‍ന്ന പാലത്തിനു പകരം താല്‍ക്കാലിക പാലം നിര്‍മ്മിക്കുമെന്ന് മന്ത്രി കെ രാജന്‍. മുണ്ടക്കൈയില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കും. റോപ്പ് വഴി രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായും മന്ത്രി കെ രാജന്‍ പറഞ്ഞു. എയര്‍ ലിഫ്റ്റിന് കാലാവസ്ഥ തടസമാണ്. ആവശ്യമെങ്കില്‍ രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടരും. അതിനാവശ്യമായ ലൈറ്റുകള്‍ എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയാ വഴി തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടക്കുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി റിയാസ് പറഞ്ഞു.
അതേസമയം, രക്ഷാപ്രവര്‍ത്തനത്തിനായി അഡ്വഞ്ചര്‍ പാര്‍ക്കുകളിലെ റോപ്പുകളും എത്തിക്കാനാണ് തീരുമാനം. ചൂരല്‍മലയിലെ പത്താം വാര്‍ഡായ അട്ടല്‍മലയിലെ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണെന്ന് സൈന്യം അറിയിച്ചു. ചൂരല്‍മലയും പത്താം വാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ഒലിച്ച് പോയതിനാല്‍ അങ്ങോട്ട് കടക്കുക ദുഷ്‌കരമാണ്. 5 സൈനികര്‍ കയര്‍ കെട്ടി പത്താം വാര്‍ഡിലേക്ക് കടന്നെങ്കിലും കൂടുതല്‍ പേരെ എത്തിക്കാനുള്ള കയര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലെന്ന് സൈന്യം അറിയിച്ചു. അതേസമയം,
മരണ സംഖ്യ 100 കടന്നു, 98 പേരെ