- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയക്കു മരുന്നു കേസില്‍ ജാമ്യത്തിലിറങ്ങി എംഡിഎംഎ വില്‍പ്പന; യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: മയക്കു മരുന്നു കേസില്‍ ജാമ്യത്തിലിറങ്ങി എംഡിഎംഎ വില്‍പ്പന നടത്തിയ യുവാവിനെ ഡാന്‍സാഫ് സംഘം പിടികൂടി. കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നും വേളി മാധവപുരം സ്വദേശി വിഷ്ണുവാണ് (24) മയക്കു മരുന്നുമായി പിടിയിലായത്. 104 ഗ്രാം എംഡിഎംഎയും 2 ഗ്രാം കൊക്കെയ്നുമായി ആണ് ഇയാളെ ഡാന്‍സാഫ് സംഘം പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നും ലഹരി വസ്തുക്കളുമായി കച്ചവടത്തിനായി കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പൊലീസ് വിഷ്ണുവിനെ പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ലഹരി വസ്തുക്കളുമായി പ്രതിയെ പിടികൂടിയത്. നേരത്തെയും എം ഡി എം എ ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കളുടെ വില്‍പ്പന നടത്തിയതിന് ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. ജാമ്യത്തില്‍ കഴിയവേയാണ് ലഹരി വസ്തുക്കളുമായി വീണ്ടും പിടിയിലായത്. പ്രതിയെ പേട്ട പോലീസിന് കൈമാറി.