- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്'; മോഹന്‍ലാലിന് മമ്മൂട്ടിയുടെ പിറന്നാള്‍ ആശംസ
കൊച്ചി:അറുപത്തിനാലാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് ജന്മദിനാശംസകള് നേരുകയാണ് അദ്ദേഹത്തിന്റെ ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം. അക്കൂട്ടത്തില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ആശംസകളിലൊന്ന് മോഹന്‍ലാലിന്റെ പ്രിയപ്പെട്ട ഇച്ചാക്കയുടേതാണ്.
എല്ലാ തവണത്തേയും പോലെ ലാലിന് ആശംസകള്‍ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. മോഹന്‍ലാലിന് ഉമ്മ നല്കുന്ന ഒരു ചിത്രം പങ്കുവച്ചാണ് മമ്മൂട്ടി പിറന്നാള്‍ ആശംസ അറിയിച്ചിരിക്കുന്നത്. പുലര്‍ച്ചെ 12 മണിക്ക് തന്നെ മമ്മൂട്ടിയുടെ പിറന്നാള്‍ എത്തിയത്.
മോഹന്‍ലാലിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചാണ് പൃഥ്വിരാജും അദ്ദേഹത്തിന് ആശംസ നേര്‍ന്നിരിക്കുന്നത്. പ്രിയപ്പെട്ട ലാലേട്ടന് പിറന്നാള്‍ ആശംസകള്‍. പുഴയ്ക്ക് പ്രായമില്ല. ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച് ഒഴുകിക്കൊണ്ടേയിരിക്കുക…നിരന്തരം, ഒരുപാട് കാലം!- എന്നാണ് മഞ്ജു വാര്യര്‍ ആശംസ അറിയിച്ച് പങ്കുവച്ചിരിക്കുന്നത്.
വീണ്ടും ഒന്നിച്ച് പ്രവര്‍ത്തിക്കാനായതില്‍ സന്തോഷം, പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള് എന്നാണ് ശോഭന കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ശോഭനയുടെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. നിങ്ങളുടെ കോമ്പോയ്ക്കായി കാത്തിരിക്കുന്നുവെന്നാണ് പലരും കുറിച്ചിരിക്കുന്നത്.
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാലും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചെത്തുന്നത്. അതേസമയം എമ്പുരാന്, റാം, എല്‍360, ബറോസ് തുടങ്ങി നിരവധി ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി വരാനുള്ളത്. മോഹന്‍ലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.