മ്മൂട്ടിയെ നായകനാക്കി നടൻ ജോയ് മാത്യുവിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം അങ്കിളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. ഗ്രേറ്റ് ഫാദറിന് ശേഷം മാസ് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടിയെത്തിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കു കയാണ്. ജോയ് മാത്യുവിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് ദാമോദറാണ്.

ചിത്രത്തിൽ മമ്മൂട്ടി നായകനല്ലെന്നും വില്ലൻ വേഷമാണെന്നും തരത്തിലും വാർത്തകൾ വരുന്നുണ്ട്. ചിത്രത്തിൽ രണ്ടു വേഷങ്ങൾ മമ്മൂട്ടിക്കുള്ളതായാണ് സൂചന അതിലൊന്നിൽ സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് താരം എത്തുന്നത്.ഒരു മിഡിൽ ക്ലാസ് കുടുംബം നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് അങ്കിളിന്റെ കഥാതന്തു.കൃഷ്ണകുമാർ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.പതിനാറ് വയസ് പ്രായമുള്ള പെൺകുട്ടിയും അവളുടെ പിതാവിന്റെ സുഹൃത്തും തമ്മിലുള്ള സൗഹൃദമാണ് ചിത്രത്തിന്റെ പ്രമേയം.

അതേസമയം റിലീസിനു മുൻപ് തന്നെ ഒരു റെക്കോർഡ് നേട്ടം ഈ സിനിമ സ്വന്തമാക്കി യിരിക്കു കയാണ്.സാറ്റലൈറ്റ് അവകാശം അടുത്തകാലത്തെ ഏറ്റവും മികച്ച തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്.സൂര്യ ടിവിയാണ് ചിത്രത്തിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങും ലാബ് വർക്കുകളും പൂർത്തിയായിക്കഴിഞ്ഞു. എന്തായാലും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തിയതോടെ സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളാണ് നിറയുന്നത്.