- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടീസറിന് പിന്നാലെയെത്തിയ രണ്ടാം ട്രെയിലറിലും നിറയുന്നത് മമ്മൂട്ടിയുടെ നെഗറ്റീവ് റോൾ തന്നെ; നടൻ ജോയ് മാത്യുവിന്റെ തിരക്കഥയിലൊരുങ്ങുന്ന അങ്കിളിന്റെ സാറ്റലൈറ്റ് റൈറ്റ് സൂര്യ ടിവിക്ക്; ചിത്രം തിയേറ്ററുകളിലെത്തുക ഈ മാസം 27 ന്; ട്രെയിലർ കാണാം
നടൻ ജോയ്മാത്യുവിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് അങ്കിൾ. ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലർ പുറത്തിറങ്ങി. ആദ്യ ട്രെയിലറി ലെന്ന പോലെ തന്നെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരിക്കാം മമ്മൂട്ടിയുടേത് എന്ന സൂചന നൽകുന്നതാണ് പുതിയ ട്രെയിലറും. പുറത്തു വരുന്ന റിപ്പോർട്ടുകളനുസരിച്ച് ചിത്രത്തിൽ മമ്മൂട്ടിക്ക് നെഗറ്റീവ് റോളുണ്ട്. ചിത്രത്തിൽ രണ്ടു വേഷങ്ങൾ മമ്മൂട്ടിക്കുള്ളതായാണ് സൂചന അതിലൊന്നിൽ സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് താരം എത്തുന്നത്്കൃഷ്ണ കുമാർ എന്ന ബിസിനസുകാരനെയാണ് മെഗാ സ്റ്റാർ ചിത്രത്തിൽ അവതരിപ്പിക്കുക. സുഹൃത്തിന്റെ മകളുമൊത്തുള്ള കൃഷ്ണ കുമാറിന്റെ യാത്രയാണ് ചിത്രത്തിന്റെ കഥാ പശ്ചാത്തലം. കാർത്തിക മുരളീധരനാണ് അങ്കിളിലെ നായിക. ആശാ ശരത്ത്, മുത്തുമണി, ജോയ് മാത്യു, വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ, പ്രതാപ് പോത്തൻ എന്നിവരാണ് മറ്റ് താരങ്ങൾ. ഏപ്രിൽ 27ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ.അതേ സമയം റിലീസിനു മുൻപ് തന്നെ ഒരു റെക്കോർഡ് നേട്ടം ഈ
നടൻ ജോയ്മാത്യുവിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് അങ്കിൾ. ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലർ പുറത്തിറങ്ങി. ആദ്യ ട്രെയിലറി ലെന്ന പോലെ തന്നെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരിക്കാം മമ്മൂട്ടിയുടേത് എന്ന സൂചന നൽകുന്നതാണ് പുതിയ ട്രെയിലറും.
പുറത്തു വരുന്ന റിപ്പോർട്ടുകളനുസരിച്ച് ചിത്രത്തിൽ മമ്മൂട്ടിക്ക് നെഗറ്റീവ് റോളുണ്ട്. ചിത്രത്തിൽ രണ്ടു വേഷങ്ങൾ മമ്മൂട്ടിക്കുള്ളതായാണ് സൂചന അതിലൊന്നിൽ സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് താരം എത്തുന്നത്
്
കൃഷ്ണ കുമാർ എന്ന ബിസിനസുകാരനെയാണ് മെഗാ സ്റ്റാർ ചിത്രത്തിൽ അവതരിപ്പിക്കുക. സുഹൃത്തിന്റെ മകളുമൊത്തുള്ള കൃഷ്ണ കുമാറിന്റെ യാത്രയാണ് ചിത്രത്തിന്റെ കഥാ പശ്ചാത്തലം. കാർത്തിക മുരളീധരനാണ് അങ്കിളിലെ നായിക. ആശാ ശരത്ത്, മുത്തുമണി, ജോയ് മാത്യു, വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ, പ്രതാപ് പോത്തൻ എന്നിവരാണ് മറ്റ് താരങ്ങൾ.
ഏപ്രിൽ 27ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ.അതേ സമയം റിലീസിനു മുൻപ് തന്നെ ഒരു റെക്കോർഡ് നേട്ടം ഈ സിനിമ സ്വന്തമാക്കിയിരിക്കുകയാണ് സാറ്റലൈറ്റ് അവകാശം അടുത്തകാലത്തെ ഏറ്റവും മികച്ച തുകയ്ക്കാണ് വിറ്റുപോയി രിക്കുന്നത്. സൂര്യ ടിവിയാണ് ചിത്രത്തിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങും ലാബ് വർക്കുകളും പൂർത്തിയായിക്കഴിഞ്ഞു.