- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുത്തിട്ടുമല്ല, വെളുത്തിട്ടുമില്ല, നിനക്ക് കാട്ടുഞാവൽ പഴത്തിന്റെ നിറമാണ്; അങ്കിളിന്റെ പുതിയ ടീസറും പുറത്ത്
ജോയ് മാത്യു തിരക്കഥ എഴുതി ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം അങ്കിളിന്റെ പുതിയ ടീസർ പുറത്തിറിങ്ങി. പുതിയ ടീസറിലും മമ്മൂട്ടിക്ക് നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. 'കെ.കെ എന്ന് വിളിക്കുന്ന കൃഷ്ണകുമാർ എന്ന ബിസിനസുകാരനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.ഷട്ടർ എന്ന തന്റെ ആദ്യ ചിത്രത്തിന് ശേഷം ജോയ് മാത്യു ഒരുക്കുന്ന തിരക്കഥ അങ്കിളിന്റെതാണ്. വളരെ സാമൂഹിക പ്രസക്തിയുള്ള ചിത്രമാണ് അങ്കിൾ എന്നും, തന്റെ ആദ്യ ചിത്രത്തിനേക്കാൾ മികച്ചതായിരിക്കും അങ്കിളിന്റെ പ്രമേയമെന്നും ജോയ് മാത്യു പറഞ്ഞിരുന്നു. ചിത്രത്തിലെ ഗാനവും ട്രെയ്ലറും ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കേരളത്തിന് പുറത്ത് പഠിക്കാൻ പോകുന്ന പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്. ഊട്ടി, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം. 41 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ജോയ് മാത്യു, മുത്തുമണി, കെ. പി. എ
ജോയ് മാത്യു തിരക്കഥ എഴുതി ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം അങ്കിളിന്റെ പുതിയ ടീസർ പുറത്തിറിങ്ങി. പുതിയ ടീസറിലും മമ്മൂട്ടിക്ക് നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്.
'കെ.കെ എന്ന് വിളിക്കുന്ന കൃഷ്ണകുമാർ എന്ന ബിസിനസുകാരനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.ഷട്ടർ എന്ന തന്റെ ആദ്യ ചിത്രത്തിന് ശേഷം ജോയ് മാത്യു ഒരുക്കുന്ന തിരക്കഥ അങ്കിളിന്റെതാണ്. വളരെ സാമൂഹിക പ്രസക്തിയുള്ള ചിത്രമാണ് അങ്കിൾ എന്നും, തന്റെ ആദ്യ ചിത്രത്തിനേക്കാൾ മികച്ചതായിരിക്കും അങ്കിളിന്റെ പ്രമേയമെന്നും ജോയ് മാത്യു പറഞ്ഞിരുന്നു. ചിത്രത്തിലെ ഗാനവും ട്രെയ്ലറും ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
കേരളത്തിന് പുറത്ത് പഠിക്കാൻ പോകുന്ന പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്. ഊട്ടി, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം. 41 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ജോയ് മാത്യു, മുത്തുമണി, കെ. പി. എ. സി. ലളിത, കാർത്തിക, തുടങ്ങിയവർ അഭിനയിക്കുന്നു.