തിരുവനന്തപുരം: വാസ്തുശില്പി ലാറി ബേക്കറെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് അന്തർദേശീയ അംഗീകാരം. 'അൺകോമൺ സെൻസ്; ലാറി ബേക്കറിന്റെ ജീവിതവും വാസ്തുകലയും' എന്ന്  പേരുള്ള ഡോക്യുമെന്ററി, 2017ൽ കണ്ടിരിക്കേണ്ട ആർക്കിടെക്ചർ ഡോക്യുമെന്ററിയായി ആർക്ക്‌ഡെയിലി വെബ്‌സൈറ്റ് തെരഞ്ഞെടുത്തു.

ഡോക്യുമെന്റെറി സംവിധാനം ചെയ്തത് അദ്ദേഹത്തിന്റെ കൊച്ചുമകൻ വിനീത് രാധാകൃഷ്ണനാണ്. ആർക്ക് ഡെയ്‌ലിയുടെ ലിസ്റ്റിൽ ഇതാദ്യമായാണ് ഒരിന്ത്യൻ ഡോക്യുമെന്ററി സ്ഥാനം പിടിക്കുന്നത്. ലോകമെമ്പാടുമുള്ള വാസ്തുശില്പികൾ ഇതിലെ അംഗമാണ്. എല്ലാ വർഷവും ഇത്തരം മികച്ച ഡോക്യുമെന്ററികളുടെ ലിസ്റ്റ് അവർ പുറത്തുവിടാറുണ്ട്.

വാസ്തുകലയിലെ ഗാന്ധിജി, ഹരിത കെട്ടിടങ്ങളുടെ പിതാവ്, പാവങ്ങളുടെ വാസ്തുശില്പി തുടങ്ങിയ നിരവധി വിശേഷണങ്ങളുള്ള ലാറി ബേക്കറിന്റെ കയ്യൊപ്പു പതിഞ്ഞ നിരവധി കെട്ടിടങ്ങൾ കേരളത്തിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. വാസ്തുകലയിലെ നൊബേൽ സമ്മാനം എറിയപ്പെടു പ്രിറ്റ്‌സ്‌കർ സമ്മാനത്തിനും ഇദ്ദേഹത്തെ നോമിനേറ്റ് ചെയ്തിരുന്നു.

ബ്രിട്ടീഷ് വംശജനായ ബേക്കർ ഗാന്ധിജിയുടെ നിർദേശ പ്രകാരമാണ് ഇന്ത്യയിൽ എത്തിയത്. പത്‌നീസമേതം ഇരുപതു വർഷത്തോളം അദ്ദേഹം ഹിമാലയത്തിൽ ചെലവഴിച്ചു. തുടർന്ന് ആയിരണക്കണക്കിന് ഇന്ത്യക്കാർക്ക് അദ്ദേഹം ചെലവു കുറഞ്ഞ വീടുകൾ നിർമ്മിച്ചു നല്കി.

മൂന്നര വർഷത്തെ പ്രയത്‌നത്തിനു ശേഷമാണ് വിനീത് രാധാകൃഷ്ണൻ മുത്തച്ഛനെക്കുറിച്ചുള്ള ഡോക്യുമെന്ററി സാക്ഷാത്കരിച്ചത്. കേരളത്തിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത് ഉടനേ പ്രദർശനത്തിനെത്തും. എൽ. രാധാകൃഷ്ണൻ ഐഎഎസിന്റെ (റിട്ടയേർഡ്) മകനാണ് വിനീത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അഡൈ്വസർ ആയിരുു എൽ. രാധാകൃഷ്ണൻ. ലാറി ബേക്കറുടെ മകൾ വിദ്യയാണ് ഭാര്യ.